0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.8K

ഭാവത്തിൽ അറ്റൻഷനായിനിന്ന ആ പൂച്ചയിലായ്രുന്നൂ
എന്റെകണ്ണ്...

കട്ടുതീറ്റയുംകഴിഞ്ഞിട്ട് വീട്ടുകാരെക്കാണുമ്പോൾ യാതൊരുകൂസലുമില്ലാതെ പോടാപുല്ലേന്നമട്ടിൽ
ചുരുണ്ടുകൂടുന്നയിനത്തിൽ
പെട്ടതല്ലേ ഇതും..??

ചോദിയ്ക്കുന്നതിനും പറയുന്നതിനുമെല്ലാം അവന്റെഭാഷയിൽ
എന്തൊക്കെയോ ന്യായീകരണവുംകൊടുത്തുകൊണ്ട് നിൽക്കുന്ന അതിനെക്കണ്ടപ്പോൾ സത്യത്തിലെന്റെ കിളിപാറി...

പക്ഷേ മീനാക്ഷിയതൊന്നും ചിന്തിയ്ക്കാനുള്ള മൂഡിലേയായ്രുന്നില്ല...

പൂച്ചേടെകേസവിടെ നിയ്ക്കട്ടെ ആദ്യമെന്റെ പ്രതികാരമെന്നമട്ടിൽ
എന്നെയൊന്നുനോക്കീട്ട്
അവൾചോദിച്ചു;

""...ചേച്ചിയിതാരുവന്നെന്നാ പറഞ്ഞേ..??"""

""...ദേ... ഇവൻ... രണ്ടുദിവസമെവിടെയോ തെണ്ടിത്തിരിഞ്ഞു നടന്നിട്ട് കേറിവന്നേക്കുവാ..!!"""_ ചേച്ചിയുടെമറുപടി...

""...അല്ലാ... അപ്പൊ
ഹണീബീന്നുപറഞ്ഞത്..??"""_ മീനാക്ഷിയ്ക്കു പിന്നേംസംശയം...

""...ഹണീബീന്ന് ഇവന്റെപേരാ...
അല്ല, എന്തുപറ്റി..??"""_ സംശയംക്ലിയറാക്കിക്കൊണ്ട് ജോക്കുട്ടൻ ഞങ്ങളെ മാറിമാറിനോക്കി...

""...ഏയ്‌.! ഒന്നൂല്ല.! ഹണീബീന്നുകേട്ടപ്പോൾ
ഇവളുകരുതി സാനമായ്രിയ്ക്കൂന്ന്..!!"""_ ഇത്തവണ മറുപടിപറഞ്ഞത് ഞാനായ്രുന്നു...

അതുകേട്ടതും ജോക്കുട്ടനും ചേച്ചിയുങ്കൂടി ഒറ്റച്ചിരിയായ്രുന്നു...

പിന്നവളെയൊന്നു നോക്കി,

""...ഇതൊന്നുമത്ര
നല്ലതല്ലാട്ടോ മീനൂ..!!"""_ ന്നും പറഞ്ഞുകൊണ്ട് രണ്ടൂടി
അകത്തേയ്ക്കുപോയതും, കണ്ണുവെട്ടിച്ച് ഹണീബിയും അകത്തുകേറി...

""...ദേ കേറിപ്പോണ്...
വാലേപ്പിടീടാ..!!"""_ അവനകത്തു കേറുന്നതുകണ്ടതും മീനാക്ഷിയുത്തരവിട്ടു...

അതിന്,

""...എന്നിട്ടുവേണം അതിന്റേന്നു കടികിട്ടാൻ... അല്ലാ, ഞാനിങ്ങനെ
നടക്കുന്നതുകണ്ടിട്ട്
നെനക്കുനന്നായ്ട്ട്
കഴയ്ക്കുന്നുണ്ടെന്നു
തോന്നുന്നല്ലോ..??"""_ ന്ന് തിരിച്ചുചോദിച്ചതും അവളെന്നെ തുറിച്ചുനോക്കിയ്ട്ട് അകത്തേയ്ക്കു പോകാനായിതുടങ്ങി...

""...മീനാഷീ..!!"""_ ഉടനെ
ഞാനവളെവിളിച്ചു...

ശേഷം,

""...എടീ... ഈ ഹണീബീന്നൊക്കെ ഏതേലുംപൂച്ചയ്ക്കു
പേരിടോന്ന് നെനക്കു തോന്നുന്നുണ്ടോ..?? എന്റെ ബലമായസംശയം, ഇതുനിന്നെ കളിയാക്കാമ്മേണ്ടിത്തന്നെ അവരതിനങ്ങനെ വിളിച്ചൂന്നാ..!!"""_ ഒന്നങ്ങട് എരിവുകേറ്റാൻ നോക്കിയെങ്കിലും
അവളുപിടിതരാതെ അകത്തേയ്ക്കുകേറി...

വേറൊന്നും
ചെയ്യാനില്ലാത്തതുകൊണ്ട് അവടൊക്കെ
താങ്ങിത്തൂങ്ങിനിന്നിട്ട് തിരികെയടുക്കളപ്പുറത്തേയ്ക്കു കേറുമ്പോഴാണ് റൂമിൽനിന്നും കുഞ്ഞിന്റെ
കരച്ചിലുകേൾക്കുന്നത്...

ഉടനെ കയ്യിലിരുന്നപാത്രവും കൗണ്ടർടോപ്പിനു മീതേയ്ക്കിട്ട്,

""...ഈശ്വരാ...
കതകടച്ചിട്ടില്ലേ..!!"""_ ന്നും
കൂവിക്കൊണ്ട്
ചേച്ചിയൊറ്റയോട്ടം...

കാര്യംമനസ്സിലാകാതെ
ഞങ്ങളും പിന്നാലെചെല്ലുമ്പോൾ,
ദേ തക്കുടുകിടന്നബെഡ്ഡിൽ അങ്ങോട്ടുമിങ്ങോട്ടുമോടുന്ന ഹണീബി...

...ഇവനെന്താ ഉലാത്തുവാണോന്ന ഭാവത്തിൽ നോക്കുമ്പോൾ,

""...ജോക്കുട്ടാ...
എടാ ജോക്കുട്ടാ..!!"""_ ന്ന് ചേച്ചി നീട്ടിയൊരു വിളിയുംവിളിച്ചു...

""...എന്താടീ..??"""

""...നിന്നോടു ഞാൻ

💬 Comments

View all comments