0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.8K

""...കണ്ടോ...
അവനെന്തു വൃത്തിയായ്ട്ടാ ചെയ്യുന്നേന്ന്... നീയിങ്ങനെ ഒന്നിലുംപെടാതെ തുള്ളിക്കളിച്ചുനടന്നോ... പെമ്പിള്ളാർക്കു
പാചകമറിയത്തില്ലാന്നു
പറഞ്ഞാൽ നാണക്കേടാട്ടോടീ... പിന്നിവനെപ്പോലൊരു ചെക്കനെക്കിട്ടീത്
നിന്റെഭാഗ്യം..!!"""_ അവരുനുറുക്കുന്നതും ഞാൻ നുറുക്കുന്നതും മാറിമാറി നിരീക്ഷിച്ചുകൊണ്ടിരുന്ന മീനാക്ഷിയ്ക്കിട്ട് അമ്മയൊരു കുത്തുകൊടുത്തു...

ഉടനെ ചേച്ചികേറി കേസുപിടിച്ചു;

""...അതിനെന്താ കുഴപ്പം..??
മീനു ഡോക്ടറല്ലേ...
അവളതുചെയ്യട്ടേ,
സിദ്ധു വീട്ടുകാര്യോം നോക്കിയാമതീലോ...
ആമ്പിള്ളാര്
ജോലിയ്ക്കുപോണോന്നും
പെണ്ണുങ്ങള് വീട്ടുജോലിനോക്കണോന്നും നിയമോന്നുമില്ലല്ലോ...
അല്ലേടാ..??"""_
കാര്യംപറഞ്ഞശേഷം വാലുപോലൊരുചോദ്യം
എനിയ്ക്കിട്ടുപെടച്ചതും ഞാനൊന്നുചിരിച്ചു...

എന്നാൽ മനസ്സിലപ്പോഴും,

...ഈശ്വരാ.!
ഇവറ്റോളെല്ലാംകൂടെന്നെ അടുക്കളയിലെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടോന്നുള്ള പേടിയായ്രുന്നു...

""...ആഹാ.! ഇന്നെല്ലാങ്കൂടി അടുക്കളയ്ക്കിട്ട് പണികൊടുക്കാൻതന്നാണോ ഉദ്ദേശം..??"""_
അപ്പോളങ്ങോട്ടേയ്ക്കു
കേറിവന്ന ജോക്കുട്ടൻ ഞങ്ങൾക്കിട്ടൊരു കൊട്ടുതന്നതും,

""...അതിനു നെനക്കെന്താ..??
നീയോ ഇങ്ങോട്ടേയ്ക്കു
കേറുന്നില്ല... എന്നിട്ട്
കേറുന്നവരെക്കൂടി കളിയാക്കിയാലുണ്ടല്ലോ, മേടിയ്ക്കുമെന്റെ
പൊന്നുമോൻ..!!"""_
അമ്മ ടെററായി...

കേട്ടതും ചേച്ചിയും മീനാക്ഷിയുംകൂടി അമർത്തിച്ചിരിയ്ക്കാനും തുടങ്ങി...

""...ഓഹ്.!
നെങ്ങളെന്താന്നുവെച്ചാ ആയിക്കോളിൻ... ഞാനിറങ്ങുവാ... ഓരോ പാചകസിമ്പങ്ങൾ വന്നേക്കുന്നു..!!"""_ കൊതികുത്തിപ്പറഞ്ഞുകൊണ്ട് അവൻതിരിഞ്ഞതും അമ്മയുടെമുഖത്തും
ചിരിവീണു...

""...മീനൂ... നീയവന്റടുക്കെ സെർട്ടിഫിക്കറ്റിന്റെ കാര്യമ്പറഞ്ഞോ..??"""_ ജോക്കുട്ടനെ കളിയാക്കിച്ചിരിയ്ക്കുന്നതിനിടയിൽ ചേച്ചിതിരക്കി...

അതിനവളില്ലെന്നു ചുമൽകൂച്ചിയതും,

""...എന്നിട്ട് നീയിവടിരുന്ന് കിണിയ്ക്കുന്നോ..??
പോയ്‌പ്പറേടീ..!!"""_
ന്നൊന്നു വിരട്ടി...

ശേഷം,

""...ജോക്കുട്ടാ... ഡാ... ഒന്നിങ്ങുവന്നേ..!!"""_ ന്നവർ നീട്ടിവിളിയ്ക്കുവേം ചെയ്തു...

അതിന്,

""...എന്താടീ..??"""_ ന്നും
ചോദിച്ചവൻ തിരികെവന്നു...

""...അതോ...
അതീപ്പെണ്ണിനെന്തോ പറയാനുണ്ടെന്ന്..!!"""_ ചേച്ചി മീനാക്ഷിയെച്ചൂണ്ടി...

""...മ്മ്മ്..?? എന്താ മീനൂ..??"""

""...അതേ... അതെനിയ്ക്കൊരു മെഡിയ്ക്കൽ സെർട്ടിഫിക്കേറ്റ് വേണായ്രുന്നു...
തിരികെപ്പോകുമ്പോൾ സബ്മിറ്റ്ചെയ്യണം... അതിന്..."""_ അവൾ അവനെനോക്കി...

""...മെഡിക്കൽ സർട്ടിഫിക്കറ്റോ..?? എന്തിന്..??"""_ എന്റെയുള്ളിലുയർന്ന അതേചോദ്യം തന്നെയാണ് ജോക്കുട്ടനിൽനിന്നും വന്നത്...

പക്ഷേ അതിന്,

""...കപ്യാരോട് മണിയടിയ്ക്കാൻ പറഞ്ഞാൽ മണിയടിച്ചാ മതി... കുർബാനചൊല്ലാൻ നിയ്ക്കണ്ടാ... ഇയാളെക്കൊണ്ട് നടക്കുവോ ഇല്ലയോന്ന് പറ..!!"""_ എന്നൊരടിയായിരുന്നു ചേച്ചി...

""...ഓ.! അതിനിപ്പെന്താ
നമുക്കൊപ്പിയ്ക്കാലോ...

💬 Comments

View all comments