Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
ഞാനിന്നുതന്നെ പോയേക്കാം... പോരേ..??"""_
തിരിച്ചവൻചോദിച്ചതും മീനാക്ഷി പുഞ്ചിരിച്ചു...
""...എന്നാ നീകൂടി വാടാ...
നമുക്കൊന്നു
കറങ്ങിയേച്ചുവരാം..!!"""_
അവനെന്നെ കൂട്ടുവിളിച്ചു...
ഉടനെ,
""...നെനക്കെന്താടാ..??
അവനവടൊരു
ജോലിചെയ്യുന്നത് കണ്ടൂടേ..??"""_ ന്നൊന്നുചാടിയ ചേച്ചി,
""...ഒരുകാര്യഞ്ചെയ്,
മീനുകൂടി ചെല്ല്... എന്നിട്ടതിങ്ങ് കയ്യോടെ മേടിച്ചിട്ടുപോര്..!!"""_ മീനാക്ഷിയെനോക്കി അതുകൂട്ടിച്ചേർത്തതും അവൾ തിരിഞ്ഞെന്നെനോക്കി;
ഞാനെന്തേലും
ഉടക്കൊണ്ടാക്കോന്നു പേടിച്ചിട്ടാവോവോ...
""...നീയവനെ
നോക്കുവൊന്നുമ്മേണ്ട...
പോയ്‌ട്ട് വാ...
അപ്പോഴേയ്ക്കും
നമ്മളിതു റെഡിയാക്കാം..!!"""_ ചേച്ചിയൊന്നാക്കി
ചിരിയ്ക്കുകകൂടി ചെയ്തതും പിന്നൊന്നും
പറയാൻനിൽക്കാതെ
മീനാക്ഷിയിറങ്ങി
റൂമിലേയ്ക്കുനടന്നു...
പിന്നാലെ ജോക്കുട്ടനുംപോയപ്പോൾ ഇവൾക്കെന്തിനായിപ്പോ
മെഡിയ്ക്കൽസർട്ടിഫിയ്ക്കറ്റെന്ന ചിന്തയിലായ്രുന്നൂ ഞാൻ...
ഇനിയിന്നലെ ഞാനെന്തങ്കിലും ചെയ്‌തോന്നറിയാനാവോ..?? ആചിന്ത
മനസ്സിലേയ്ക്കുവന്നതും എന്റെ മുഖമൊന്നുകടുത്തു...
""...അമ്മേ... അമ്മേ..!!"""_ ചേച്ചി അമ്മയെ ചുരണ്ടി...
അതിന്,
""...എന്താടീ..??"""_ ന്നമ്മ തിരിച്ചുചോദിച്ചതും,
""...നമ്മടെമുന്നില് ചിലരൊക്കേതുനേരോം തല്ലുംവഴക്കുവൊക്കെയാ...
എന്നാ ഒന്നിനെയടുത്തൂന്ന്
പറഞ്ഞുവിട്ടപ്പൊ
ചിലരുടെയൊക്കെ മുഖംവാടിയതുകണ്ടോ..??"""_ ചേച്ചിയെന്നെ വൃത്തിയായ്ട്ടൊന്നുകൊട്ടി...
അതിനൊന്നു ചിരിച്ചയമ്മ,
""...അതുപിന്നെ
സ്നേഹോള്ള കെട്ട്യോനും കെട്ട്യോളുമാകുമ്പോൾ അങ്ങനൊക്കെത്തന്നാടീ... പിന്നിക്കാര്യത്തിൽ നീയുമത്ര മോശോന്നുവല്ലല്ലോ..!!"""_ ഒന്നുനിർത്തിയശേഷം,
""...കേട്ടോമോനേ,
ജോക്കുട്ടനൊന്നു
വരാൻവൈകിയാൽ
ഗെയ്റ്റിന്റമുന്നിൽപ്പോയി
വായുംപൊളിച്ചു നിൽക്കുന്നോളാ ഇപ്പൊനിങ്ങളെ കളിയാക്കുന്നേ..!!"""_ അമ്മ കൂട്ടിച്ചേർത്തു...
""...ഈയമ്മേടൊരു കാര്യം.! ചെക്കന്റെമുന്നിൽ
മാനംപോയി..!!"""_ മുഖത്തേയ്ക്കിരച്ചുവന്ന
നാണത്തെ
പരമാവധിയൊതുക്കാൻ
ശ്രെമിച്ചചേച്ചി;
""...അതിനു
ഞങ്ങളാരുടേംമുന്നില്
തമ്മിത്തല്ലുന്നത് അഭിനയ്ക്കുന്നൊന്നുമില്ലല്ലോ..!!"""_ന്ന് കൊതികുത്തിനിന്നതും,
പെട്ടെന്നുഹോളിൽനിന്നും ഹണീബിയുടെയൊരു
അലറിച്ചകേട്ടു...
""...ഹണീബീയല്ലേടീ കാറുന്നേ...???"""_ ന്നമ്മ ചോദിച്ചതും,
""...അയ്യോ..!!"""_ ന്നും
പറഞ്ഞുകൊണ്ട്
മറുപടിപറയാതെ ചേച്ചി ഹോളിലേയ്ക്കുപാഞ്ഞു...
...ഇനി ഹണീബീന്ന് പേരിട്ടതിന്റെകലിപ്പിൽ മീനാക്ഷിയാ പൂച്ചയെക്കൊന്നോ..??
ദൈവമേ... ആ പൂച്ചയ്ക്കൊന്നും വരുത്തല്ലേ.!
ചേച്ചിക്ക് പുറകെ ഹാളിലേക്കോടുമ്പോൾ
എന്റെമനസ്സിൽ ആ പ്രാർത്ഥന മാത്രമായ്രുന്നു...
അമ്മേടേംചേച്ചീടേം പിന്നിലായി
ലിവിങ്റൂമിലെത്തുമ്പോൾ
കാണുന്നത്; തക്കുടു ഹണീബീടെ വാലിൽപ്പിടിച്ചു വലിയ്ക്കുന്നതാണ്...
അതാവട്ടെ നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെടാനും ശ്രമിയ്ക്കുന്നു...
...അടിപൊളി.! ഇവനെന്താ
വാലൂരിയെടുക്കുന്നോന്ന മട്ടിൽ നോക്കിനിൽക്കുമ്പോൾ,
""...അതിനെക്കൊല്ലോ..??"""_
💬 Comments
View all comments