0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.8K

ന്നും ചോദിച്ചോടിച്ചെന്ന ചേച്ചി
പൂച്ചയെ കുഞ്ഞിന്റെ കയ്യിൽനിന്നും രക്ഷിച്ചു...

വാല്സംരക്ഷിയ്ക്കപ്പെട്ട ആശ്വാസത്തിൽ ഹണീബി ജീവനുംകൊണ്ടോടുമ്പോൾ,

""...ഇതിനൊരു കടിയെങ്കിലും വെച്ചുകൊടുത്തൂടേ..??"""_ ന്നൊരു പിറുപിറുക്കലായ്രുന്നൂ ചേച്ചി...

അതിന്,

...ഏഹ്.! കുഞ്ഞിനൊരു കടികൊടുക്കാനോ..??

ഇവരിതെന്ത്‌ തള്ളയാന്നമട്ടിൽ നോക്കുമ്പോൾ
ചേച്ചി കുനിഞ്ഞുനിന്ന് കുഞ്ഞിനൊരടികൊടുത്തു...

ശേഷം,

""...നിന്നോടുഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ, അതിനെയുപദ്രവിയ്ക്കരുതെന്ന്... ഇനിയുപദ്രവിയ്ക്കോ..?? ഉപദ്രവിയ്ക്കോന്ന്..??"""_ ചോദിച്ചുകൊണ്ടൊരു നുള്ളുകൂടികൊടുത്തതും
ചെക്കൻ ചേച്ചിയുടെ മുടിയ്ക്കു കൈചുറ്റിപ്പിടിച്ചു...

...അടിപൊളി.! ഒന്നുംനോക്കണ്ട... രണ്ടിടികൂടി പൊട്ടിയ്ക്കടാ... ആണുങ്ങളോടാ
അവൾടൊക്കെകളി... ഹല്ലഫിന്നെ.!

""...ഡാ ചെക്കാ... മുടീന്നുവിടഡാ... നോവുന്നെടാ..!!"""_ ചീറിയ ചേച്ചി;

""...ജോക്കുട്ടാ... എടാ ജോക്കുട്ടാ... പോകുമ്പയീ കുട്ടിച്ചാത്തനെക്കൂടി കൊണ്ടുപൊക്കോണം... എനിയ്ക്കുവയ്യ
ഇവന്റടികൊണ്ട് തീരാൻ..!!"""_ എന്നു വിളിച്ചുകൂവുകേം ചെയ്തു...

""...അതിനു നീയല്ലേപറഞ്ഞേ, കുറഞ്ഞത്
പത്തുകുഞ്ഞുങ്ങളെങ്കിലും
വേണംന്ന്... എന്നിട്ടാ
നീയാണോ ഒരെണ്ണത്തിനെ
മേയ്ക്കാൻപറ്റാതെ ചക്രശ്വാസംവിടുന്നേ..??"""

""...ഞാ.. ഞാനോ..?? ഞാൻ... ഞാനെപ്പഴാ..."""_ നിന്നു വിക്കുന്നതിനിടയിൽ ചേച്ചിയെന്നെ പാളിനോക്കുന്നതുകൂടി കണ്ടതും ഒന്നുചമ്മിയ ഞാൻ നൈസിനു പിന്നോക്കംതിരിഞ്ഞു...

മാനേർസ്... മാനേർസ്.!

""...സിത്തൂ..!!"""_ അപ്പോഴാണ് മീനാക്ഷിയുടെ വിളികേട്ടത്...

തിരിഞ്ഞുനോക്കുമ്പോൾ കടുംപച്ചയിലെ
അസിമെട്രിക്കൽഹെം ടോപ്പും പലാസോപാൻ്റുമിട്ട് എന്റടുത്തേയ്ക്കു വരുവായ്രുന്നൂ കക്ഷി...

അവളെക്കണ്ടതും,

...ഇവളിതെന്തോന്ന്... തത്തേന്നമട്ടിൽ മിഴിച്ചുനോക്കുമ്പോൾ,

""...എടാ... ഞാനേ...
ജോക്കുട്ടനൊപ്പം
ഹോസ്പിറ്റലിപ്പോയ്ട്ട് വരാട്ടോ..!!"""_ന്ന് മീനാക്ഷി അനുവാദംചോദിയ്ക്കുന്ന ഭാവത്തിൽ പറഞ്ഞു...

""...നീയേത് കാലിന്റെടേലോ ചെന്നുകേറിക്കൊട്...
അതെന്തിനാ എന്നോടുപറേണെ..??"""_ പുച്ഛത്തോടെ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടക്കുമ്പോൾ,

""...അല്ലാ... ഞാമ്പോയേച്ച് തിരിച്ചുവരുമ്പോഴേയ്ക്കും പോയിക്കളയല്ലേന്നു പറയാമ്മേണ്ടി പറഞ്ഞതാണേ..!!"""_ അവളതിനു മറുപടിതന്നു...

അതിനൊന്നു തിരിഞ്ഞുനോക്കുമ്പോൾ ആചുണ്ടിന്റെ കോണിലെവിടെയോ ഒരുപുഞ്ചിരി മിന്നായമെന്നപോലെന്റെ ശ്രെദ്ധയിൽപെടുകയും ചെയ്തു...

""...അതൊക്കെന്റെ സൗകര്യമ്പോലിരിയ്ക്കും...
നീ പോണേടത്തൊക്കെ കാത്തുനിയ്ക്കലല്ല എന്റെപണി..!!"""

""...അതെനിയ്ക്കറിയാലോ...
അതാ പറഞ്ഞിട്ടുപോണേ...
ഞാനേ... ഞാനൊരു മെഡിയ്ക്കൽ സെർട്ടിഫിക്കേറ്റ് മേടിയ്ക്കാമ്പോവാ..!!"""

""...സെർട്ടിഫിക്കേറ്റാ..?? എന്തോത്തിന്റെ..?? ഇനി വിശപ്പില്ലായ്കവല്ലോം തോന്നുന്നുണ്ടോ..??"""

""...പൊടാ

💬 Comments

View all comments