Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
വേവലാതിപൂണ്ടതല്ല... ഒരുനിമിഷം ഒന്നുമറിയാത്ത നിങ്ങടെകെട്ടിയോന്റെ നിഷ്കളങ്കമായ ആ മുഖമോർത്തുപോയി... പാവം..!!"""_ എന്നു മറുപടിപറഞ്ഞശേഷം,
...ഇന്നവന്റെ നിക്കറിൽ തൊളവീഴുമെന്നു മനസ്സിൽ കൂട്ടിച്ചേർക്കുവേംചെയ്തു...
""...ഒന്നുചുമ്മാതിരി സിദ്ധൂ...
നീയങ്ങനെ മീനൂനെയിട്ട് കളിയാക്കണ്ട... അതൊരുപാവമാ... വല്യ ഡോക്ടറാണെന്നേയുള്ളൂ, അതിനലുവേം ഉലുവേം തിരിച്ചറിഞ്ഞൂടന്നേ..!!"""_ ചെറുതായി സ്ലൈസ്ചെയ്ത സവോള ഉരുളിയിലേയ്ക്കിട്ട് അതുവഴറ്റുന്നതുംനോക്കി
ചേച്ചിപറഞ്ഞതും,
""...ഉലുവചിലപ്പോൾ തിരിച്ചറിയില്ലായ്രിയ്ക്കും... എന്നാലലുവ, അതേത് പട്ടീടെവായിലിരുന്നാലും
അവള്തിരിച്ചറിയും... എന്തേയ്..?? ബെറ്റുണ്ടോ..??""" _ ഞാനുംവിട്ടില്ല...
അതിനെന്റെമുഖത്തുനോക്കി ഒന്നുപല്ലുകടിച്ചെങ്കിലും ചേച്ചിയുമറിയാതെ
ചിരിച്ചുപോയി;
""...ഒ.! ഇങ്ങനൊരു ചെക്കൻ..!!"""
അപ്പോഴേയ്ക്കും ഞാനതിലേയ്ക്കു നുറുക്കികഴുകിവെച്ചിരുന്ന ചങ്കുംകരളുങ്കൂടി ചേർത്തുകൊടുത്തു...
എന്നിട്ടതെല്ലാംകൂടി മിക്സ്ചെയ്യുമ്പോഴേയ്ക്കും ഇറച്ചിനുറുക്കുന്നത്
അമ്മയെയേൽപ്പിച്ച് ചേച്ചിയും എനിയ്ക്കൊപ്പംകൂടി...
ഒന്നുപാകമായിവന്നപ്പോൾ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിട്ട്,
""...ചേച്ചീ... കുരുമുളക്പൊടി കാണുവോ..??"""_ ഞാൻതിരക്കി...
അതിന്,
""...ദേ... ആ ഷെൽഫിലിരിപ്പുണ്ട്..!!"""_ ന്ന് അമ്മയാണ് പറഞ്ഞത്...
ഉടനെ അതെടുക്കാനായിപ്പോയ ചേച്ചിയോട്,
""...ഉണ്ടേൽ കുറച്ചു പെരുംജീരകംകൂടെടുത്തോ..!!"""_ ന്ന് ഞാൻ കൂട്ടിച്ചേർത്തു...
എടുത്തിട്ടുവന്ന പെരുംജീരകം ചേച്ചി ചെറുതായൊന്നു പൊടിച്ചുതന്നതും ഞാനതും ലിവറിലേയ്ക്കുചേർത്തു... ശേഷം പാകത്തിനുപ്പും...
""...ഡാ ചെക്കാ...
നെനക്കൊരു
ഹോട്ടല്തുടങ്ങിക്കൂടേ..?? ഈ മണംതട്ടിയാൽത്തന്നെ
ആള്നിറയും... അല്ലേ അമ്മേ..??"""_ പറഞ്ഞശേഷം ചേച്ചി അമ്മയെനോക്കീതും,
""...സിദ്ധു
ഹോട്ടലൊന്നുംതുടങ്ങണ്ട...
സിദ്ധൂന് ഞാനീ അടുക്കളേടെ ഭരണമേൽപ്പിച്ചാലോന്ന് ആലോചിയ്ക്കുവാ..!!"""_ പുള്ളിക്കാരി മറുപടികൊടുത്തു...
അതുകേട്ടൊന്നു ചിരിയ്ക്കുന്നതിനൊപ്പം കുറച്ചുവെള്ളംകൂടിചേർത്ത് മിക്സ്ചെയ്ത് ഞാനുരുളിയടച്ചു...
""...അയ്യട.! അങ്ങനാരും സുഖിയ്ക്കണ്ട... ഈ അടുക്കളേ, അതെന്റെയാ... ഞാനിതാർക്കും വിട്ടുകൊടുക്കൂല..!!"""_ ചേച്ചി കൊതികുത്തി...
ഉടനെ,
""...ആർക്കും വിട്ടുകൊടുക്കണ്ട... കയ്യുംകാലുംവിരിച്ച് കവിഴ്ന്നങ്ങു കിടന്നോ..!!"""_ ന്ന് ഞാനും തിരിച്ചടിച്ചു...
അതിനെന്നെനോക്കി മുഖംവീർപ്പിച്ച്;.
""...പോടാ പട്ടീ..!!"""_ ന്നു ചുണ്ടുകോട്ടുമ്പോഴും അമ്മ ഞങ്ങളെനോക്കി ചിരിയമർത്താൻ കഷ്ടപ്പെടുന്നുണ്ടായ്രുന്നു...
കുറച്ചുനേരം അടുപ്പത്തിരുന്നു വരണ്ടെന്നുതോന്നിയെപ്പോൾ ഞാൻമൂടിതുറന്നു...
സ്പൂൺകൊണ്ടൊന്നുകൂടി ഇളക്കിയശേഷം അതിൽനിന്നൊരു കഷ്ണമെടുത്ത് ചേച്ചിയ്ക്കുനേരേനീട്ടി...
എന്നാലതുവാങ്ങാതെ പിന്നോക്കംമാറീതും
💬 Comments
View all comments