Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
ഞാനാകെവല്ലാതായി...
""...അത് ചേച്ചീ...
ഉപ്പുമെരിവുമൊക്കെ പാകത്തിനാണോന്നറിയാനാ ഞാൻ...""'
""...നീ അമ്മയ്ക്കുകൊട്... പുള്ളിക്കാരിയാ
ഇതിലെക്സ്പെർട്ട്... എന്തുകുറവുണ്ടേലും വള്ളിപുള്ളിതെറ്റാതെ ഇപ്പൊപ്പറഞ്ഞുതരും..!!"""
""...അമ്മയ്ക്കു ഞാൻ കൊടുത്തോളാം...
എന്നുവെച്ച് ചേച്ചികഴിയ്ക്ക് കഴിച്ചുനോക്കിക്കൂടെന്നുണ്ടോ..??"""
""...ഏയ്.! എനിയ്ക്കു വേണ്ടടാ... ഞാനിതൊന്നും കഴിയ്ക്കാറില്ല..!!"""_ പുള്ളിക്കാരി വീണ്ടുമൊഴിഞ്ഞുമാറി...
""...അതെന്തേ ഞാനുണ്ടാക്കിയോണ്ടാണോ..?? സോറി... അങ്ങനുണ്ടായ്രുന്നെങ്കി ആദ്യമേ പറയായ്രുന്നില്ലേ... ഞാൻചുമ്മാ..."""_ കാര്യം നിസ്സാരമായ്രുന്നെങ്കിലും പറയുമ്പോളെന്റെ ശബ്ദം ചിലമ്പിച്ചിരുന്നു...
""...സിദ്ധൂ... ഞാൻ..."""_ ഉടനെ ചേച്ചിയെന്തോ പറയാൻതുടങ്ങിയെങ്കിലും ഇടയ്ക്കുകേറിയ അമ്മ;
""...മോനേ... നീയതു കാര്യാക്കണ്ട... അവളങ്ങനെ നോൺവെജ്ഒന്നും കഴിയ്ക്കില്ല..!!"""_ ന്നുപറഞ്ഞതും,
""...നോൺവെജ് കഴിയ്ക്കാഞ്ഞിട്ടാണോ അന്ന് ചിക്കൻകഴിച്ചത്..?? ഇതതൊന്നുമല്ല, ഞാനുണ്ടാക്കിയോണ്ട് മനഃപൂർവ്വം കഴിയ്ക്കാത്തതു തന്നാ..!!"""_ അടങ്ങാൻ ഞാൻ കൂട്ടാക്കിയില്ല...
""...എടാ... ഞാൻ... ഞാൻ... ജോക്കുട്ടൻ നിർബന്ധിച്ചതുകൊണ്ട് മാത്രം ചിക്കൻ കഴിയ്ക്കുന്നെന്നേയുള്ളൂ... അല്ലാതെ ഇതൊന്നും ഞാനങ്ങനെ കഴിയ്ക്കാത്തകൊണ്ടാ വേണ്ടാന്നുപറഞ്ഞേ..!!"""
""...മ്മ്മ്.! സാരമില്ല..!!"""_
അതിനങ്ങനെ
മറുപടിയുംകൊടുത്ത് റോസ്റ്റ് അടുപ്പിൽനിന്നും താഴേയ്ക്കുമാറ്റി അടുക്കളയിൽനിന്നുമിറങ്ങുമ്പോൾ ചേച്ചിയുമെന്റെ പിന്നാലെകൂടി...
""...സിദ്ധൂ... നിൽക്ക്...
തെറ്റിയിട്ടാണോ പോണേ..??
എന്നാ വാ... വരാനല്ലേ പറഞ്ഞേ..!!"""_ പറഞ്ഞതിനൊപ്പം എന്നെപിടിച്ചുവലിച്ച് അടുക്കളയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി...
ശേഷം,
""...താ... നീതന്നെടുത്തു താ... ഞാങ്കഴിയ്ക്കാം..!!"""_ ന്നുംപറഞ്ഞു വായുംപൊളിച്ചു നിന്നപ്പോൾ ഒരുനിമിഷമെന്റെ മുന്നിൽനിൽക്കുന്നത് കീത്തുവേച്ചിയാണോന്നുപോലും ഞാനോർത്തുപോയി...
എന്തേലുമ്പറഞ്ഞ് ഉടക്കുണ്ടാക്കിപ്പോയാൽ പിണങ്ങിയിരിയ്ക്കാൻ അവളും സമ്മതിയ്ക്കില്ലായ്രുന്നു...
ഇതേപോലെ പിടിച്ചപിടിയാലേ കൊണ്ടുവന്നു പിണക്കംതീർക്കുന്നതാ കക്ഷിയുടെപതിവും...
പക്ഷേയിപ്പോൾ...
""...എന്താലോചിച്ചോണ്ട്
നിൽക്കുവാ... താടാ..!!"""_ വീണ്ടുമെന്നെനോക്കി ആരതിയേച്ചി വാപൊളിച്ചപ്പോൾ,
""...അയ്യട.! കഴിയ്ക്കാനിഷ്ടോല്ലാത്തോര് ഞാൻ കഷ്ടപ്പെട്ടതങ്ങനെ
കേറ്റണ്ട... തരത്തുമില്ല..!!"""_ പറഞ്ഞ ഞാൻ,
""...ഇതാമ്മേ... അമ്മകഴിച്ചിട്ട് അഭിപ്രായമ്പറഞ്ഞാൽമതി... ജാഡത്തെണ്ടികൾക്കൊന്നും കൊടുക്കണ്ട..!!"""_ ന്നും കൂട്ടിച്ചേർത്ത് ഞാനമ്മയുടെ വായിലേയ്ക്കു വെച്ചുകൊടുത്തതും ഒരു ഭാവമാറ്റവുമില്ലാതെ അവരതുകഴിച്ചു...
ശേഷം അഭിപ്രായമ്പറയുന്നതിനായി കാത്തുനിന്നെങ്കിലും അവരൊന്നുംപറഞ്ഞില്ല...
പകരം, എന്നെചേർത്തുപിടിച്ച് കവിളത്തൊരു മുത്തംതന്നു...
ഒരുനിമിഷമൊന്നു ഞെട്ടിയഞാൻ തിരിഞ്ഞു
💬 Comments
View all comments