0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4K

വരുന്നതേ നിന്റെമറ്റവൾക്ക്... കുട്ടിപ്പാവാടേമിട്ട് തുള്ളിക്കളിച്ചു നടക്കൂലേ... മീനാച്ചി, അവൾക്ക്..!!"""_ മറുപടികേട്ട് തിരിഞ്ഞുനോക്കീതും തക്കുടൂനേം ഒക്കത്തെടുത്ത് പിന്നിൽനിൽക്കുവാണ് കക്ഷി...

""...എറച്ചിതിന്നാലവൾക്ക്
ചൊറിയോ ചിരങ്ങോവന്നെങ്കിൽ ഞാൻപടക്കമല്ല, ബോംബിട്ടാഘോഷിച്ചേനെ... പക്ഷേ എന്തുചെയ്യാൻ... ആ നാക്കിലല്ലാതെ മറ്റെങ്ങുമീ ചൊറിയില്ലാന്നേ..!!"""

""...ദേ ചെക്കാ... വെറുതെയാ കൊച്ചിനെക്കുറിച്ച് അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ... തല്ലുമേടിയ്ക്കും നീ..!!"""_ പറഞ്ഞതും അമ്മയെന്നെനോക്കി കണ്ണുരുട്ടി...

""...ഓ.! ങ്ങളതുവിട്.! എന്നിട്ടീ സാധനമെന്താ
ഇറച്ചികൂട്ടാത്തേന്ന് പറ... ഇനി പോത്തിനെയോ കോഴിയേയോക്കെ കാണുമ്പോൾ
കുടുംബക്കാരായ്ട്ടാണം സാമ്യന്തോന്നീട്ടാണോന്നറിയാൻ ചോദിച്ചതാ..!!"""

""...പ്ഫാ..!!"""_ പറഞ്ഞുതീർത്ത് നാക്കുമടക്കി വായിലേയ്ക്കിട്ടില്ല, അതിനുമുന്നേ കേട്ടൂ, ഒരാട്ട്...

ശേഷം,

""...നിനക്കതിനെയൊക്കെ കാണുമ്പോൾ വീട്ടുകാരെ ഓർമ്മവരുന്നെന്നുവെച്ച് എന്നെയാക്കൂട്ടത്തിൽ കൂട്ടണ്ട... ഞാനിതൊന്നും കഴിയ്ക്കാത്തതേ, ഞങ്ങളസ്സല് നമ്പൂതിരിമാരായോണ്ടാ..!!"""_ പുള്ളിക്കാരിയതിനുള്ള വിശദീകരണവുംതന്നു...

""...ഓഹോ.! അപ്പൊ നമ്പൂരിക്കുട്ടിയായ്രുന്നല്ലേ... അതുകൊള്ളാം..!!"""_ അതിനൊന്നു ചിരിച്ചുകൊണ്ട് കിച്ചൻസ്ലാബിലേയ്ക്കു കേറിയിരുന്നപ്പോഴാണ് മുന്നേയെപ്പോഴോ
മീനാക്ഷിപറഞ്ഞതു മനസ്സിലേയ്‌ക്കോടിയെത്തീത്;

...അപ്പവള്പറഞ്ഞതു സത്യാല്ലേ... അവൻക്രിസ്ത്യനും ഇവര്ഹിന്ദുവും... അപ്പെന്തായാലും
സംഗതിയടിച്ചുമാറ്റം തന്നെ...
അമ്പട ജോക്കുട്ടാ... നീയാള് കൊള്ളാല്ലോ.!

""...മ്മ്മ്..?? എന്തുപറ്റി ഒരിളിയും ചിന്തയുമൊക്കെ..??"""_ കുഞ്ഞിനേം ചുമലിൽചേർത്ത് ചേച്ചി രൂക്ഷമായൊന്നുനോക്കി...

""...ഏയ്‌.! ഇത്രേം ചെറിയ പ്രായത്തിലൊക്കെ അതുപോലൊരു ഷോപ്പിങ് കോംപ്ലെക്സുണ്ടെന്നു പറഞ്ഞപ്പോഴേ ഒരുവശപ്പെശക് ഞാനൂഹിച്ചതാ... അപ്പൊയീ നമ്പൂരിച്ചിക്കൊച്ചിന്റെ കൊമ്പേന്നുള്ള ഊറ്റുമൊതലാല്ലേ ആ ഷോപ്പിങ് കോംപ്ളെക്സൊക്കെ..??"""

""...ഒന്നുപോടാ... അതൊക്കെ ജോക്കുട്ടൻ സ്വന്തായ്ട്ടുണ്ടാക്കീതാ... പിന്നെ നിനക്കുവേണേലും അതുപോലൊക്കെ ചെയ്യാവുന്നേയുള്ളൂ; മനസ്സുണ്ടാവണമെന്നു മാത്രം..!!"""_ അത്രയുംനേരത്തെ
മുഖംവീർപ്പിയ്ക്കൽ അഭിനയമായ്രുന്നെന്ന മട്ടിൽ ചേച്ചിയൊന്നു ചിരിച്ചു...

ഉടനെ,

""...ചേച്ചിയ്ക്കത്രയ്ക്ക് ആഗ്രഹോണ്ടേൽ അതെല്ലാമെന്റെ പേരിലേയ്ക്കെഴുതിവെച്ചുതരാൻ പറ... അവനാവുമ്പോൾ ഇനീമിതുപോലുണ്ടാക്കാൻ മനസ്സുണ്ടല്ലോ..!!"""_ ഞാനൊന്നു വിരിച്ചുനോക്കി...

""...ആഹാ.! നീയാള്
തരക്കേടില്ലല്ലോ... ഷോപ്പുമാത്രമാക്കണ്ടടാ...
ഈ വീടും പുരയിടോങ്കൂടെഴുതി തരാം..!!"""

""...ആധാരം ബാങ്കിലെ പൂട്ടുമ്പുറത്തല്ലെങ്കിൽ ഞാൻ വേണ്ടാന്നുപറയില്ല..!!"""_ എന്റെ മറുപടികേട്ടതും കക്ഷിയെന്നെ തുറിച്ചുനോക്കി...

എന്നിട്ടമ്മയ്ക്കു നേരേതിരിഞ്ഞ്;

💬 Comments

View all comments