0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4K

""...കേട്ടോമ്മേ ഇവമ്പറയണേ...
ഇതെല്ലാമങ്ങിവന്റെ പേരിൽ എഴുതിക്കൊടുക്കാൻ..!!"""_ ചേച്ചി കൂട്ടിച്ചേർത്തു...

അതിന്,

""...നിങ്ങളെന്നാന്നുവെച്ചാ കാട്ട്... എന്നാലതിനുമ്മുന്നേ എന്നേമെന്റതിയാനേംകൂടി വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കിയേക്കണം..!!"""_
എന്നും മറുപടിപറഞ്ഞ് നുറുക്കിയിട്ടയിറച്ചിയുമായി അവരെഴുന്നേറ്റു...

""...വല്ലാവശ്യോമുണ്ടായ്രുന്നോ..?? പാവംഅമ്മ... വിഷമമായീന്നു തോന്നുന്നു..!!"""_ എന്നൊന്നു ചൊറിഞ്ഞതും കക്ഷിയെന്റെ തോളിനിട്ടൊരു തല്ലുതന്നു...

പിന്നൊന്നിരുത്തി ചിരിയ്ക്കാനും മറന്നില്ല...

അതിൽപ്പിന്നെ ഞങ്ങളു കുറച്ചുനേരംകൂടി അല്ലറചില്ലറ അടുക്കളപ്പണിയൊക്കെ ചെയ്തശേഷമാണ് കഴിയ്ക്കാനിരുന്നത്...

ചേച്ചി അതിനിടെ ജോക്കുട്ടനെ വിളിച്ചപ്പോൾ അവര് വൈകാൻവരുമെന്നും പറഞ്ഞു....

എന്നിട്ടും ജോക്കുട്ടൻവരാതെ
കഴിയ്ക്കാൻമടികാണിച്ച ചേച്ചിയെ ഞാൻ നിർബന്ധിച്ചു
കൂടെയിരുത്തുകയായ്രുന്നു... കഴിയ്ക്കില്ലാന്നറിഞ്ഞതുകൊണ്ട് ഞാൻ പിന്നെ ലിവർഫ്രൈ കഴിയ്ക്കാൻ ചേച്ചിയെ നിർബന്ധിച്ചില്ലെങ്കിലും എന്നെ സന്തോഷിപ്പിയ്ക്കാനെന്നോണം ഒന്നുരണ്ടുകഷ്ണം ഫ്രൈ ചേച്ചിയും പാത്രത്തിലെടുത്തു വെച്ചിരുന്നു...

അപ്പോഴേയ്ക്കും അച്ഛനായുള്ള ആഹാരവുമായി അമ്മയുംപോയി...

പിന്നെയും കുറച്ചുനേരം ചേച്ചിയുമായി കത്തിവെച്ചിരുന്നശേഷം ഒന്നുപോയിക്കിടന്നു മയങ്ങി...

എഴുന്നേൽക്കുന്നതോ നാലുമണികഴിഞ്ഞും...

എന്നാലപ്പോഴും മീനാക്ഷിയെത്തിയിരുന്നില്ല...

താഴേയ്ക്കുവന്നപ്പോൾ തക്കുടു ഹോളിലിരിപ്പുണ്ട്...

വേറെയാരേം അവിടെങ്ങും കാണാനുമില്ല...

പിന്നൊന്നുമാലോചിച്ചില്ല, കുഞ്ഞിനേയുമെടുത്ത് പുറത്തേയ്ക്കുനടന്നു...

ലവളുമാരുവരാൻ സമയമെടുക്കുന്നതുകൊണ്ട് വീടിനുചുറ്റുമൊക്കെ രണ്ടുവലത്തൊക്കെയിട്ട് ഗെയ്റ്റിനടുത്തേയ്ക്കു
ചെല്ലുമ്പോളാണ്
ജോക്കുട്ടന്റെവണ്ടി ഗെയ്റ്റുകടന്നുവരുന്നത്...

എന്നേയും
എന്റെകയ്യിലിരിയ്ക്കുന്ന തക്കുടുവിനേയും കണ്ടതും, കോഡ്രൈവിങ് സീറ്റിലിരുന്ന്
മീനാക്ഷി കൈവീശിക്കാണിച്ചു...

ശേഷം വണ്ടി ഞങ്ങളെ
മറികടന്നുപോയപ്പോഴും ചെക്കന്റെകണ്ണുകൾ അതിനെപ്പിന്തുടർന്നു...

""...മതീടാ നോക്കീത്...
ഇനിയെന്തേലും
പറഞ്ഞിട്ടുവന്നാൽ പട്ടിവില കൊടുത്തോണം...
മൈൻഡേ ചെയ്യാൻപോകരുത്...
കേട്ടല്ലോ..!!""'_ ചെക്കന്
നിർദ്ദേശംകൊടുക്കുമ്പോൾ
പിന്നിൽ ഡോറുതുറക്കുന്ന ശബ്ദംകേട്ടു...

ഒന്നു പാളിനോക്കുമ്പോൾ കയ്യിൽ കുറേകവറുകളുമായി വീട്ടിലേയ്ക്കുകയറുന്ന മീനാക്ഷിയെയാണ് കണ്ടത്;

...ഇഹ്.! ഇതൊരുപാടുണ്ടല്ലോ... ലെവനെ അറുത്തൂന്നാതോന്നണേ...
എന്നാലുമവനെ കാണുന്നില്ലല്ലോ... ഇനിയേതേലും ലോക്കറിൽ പണയപണ്ടമായ്ട്ടിരിയ്ക്കുന്നോ ആവോ..??

...ഏയ്‌.! ഉണ്ടുണ്ട്... ഇറങ്ങുന്നുണ്ട്...

...ഭാഗ്യം.!

...ഉഹ്.! കാവടിതുള്ളി പോയതാ, നനഞ്ഞകോഴിയെപ്പോലെ ഇറങ്ങുന്നേ.!

""...തക്കുടൂ... ദേ ആപ്പോണതാരാന്നു കണ്ടോ..?? നിന്റെ തന്തയാ...
ലവള് പൊളന്നുതിന്നേന്റെ
ക്ഷീണമുണ്ടെന്നു

💬 Comments

View all comments