Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
തോന്നുന്നു... നീചെന്ന് വീശിക്കൊട്..!!"""_ ചെക്കനെ തോണ്ടിപ്പറഞ്ഞുകൊണ്ട് ഗെയ്റ്റിനുപുറത്തിറങ്ങുമ്പോൾ എന്തറിഞ്ഞിട്ടെന്നറിയില്ല, അവനും കുഞ്ഞരിപ്പല്ലുകാട്ടി ചിരിയ്ക്കാൻതുടങ്ങി...
""...മ്മ്മ്.! നിന്റെയാ
തള്ളച്ചീടെകയ്യീന്ന് തുടുപ്പിന്
കുത്തുകേറുന്നത് കാണുമ്പോഴും ഈ ചിരിയൊക്കെ കണ്ടാമതി..!!"""
""...ഹലോ... എന്താണ് പുതിയപ്രശ്നം..?? ചങ്ക്സുതമ്മിൽ തെറ്റിപ്പിരിഞ്ഞോ..??"""_ പിന്നിൽനിന്നൊരു ചോദ്യവും
അതിനു ബേക്ക്അപ്പായൊരു
ചിരിയുംകൂടികേട്ടതും ഞാൻ തിരിഞ്ഞുനോക്കി; കാണുന്നത്
നമ്മടെ തട്ടത്തെയാ...
ആദ്യമൊന്നു കണ്ണുചിമ്മിയ ഞാൻ പരമാവധി സംയമനംപൂണ്ട് ചിരിയ്ക്കുകയും ശേഷം സംസാരിയ്ക്കാനുമൊക്കെ തുടങ്ങി...
കൂട്ടുകാരിപ്പെണ്ണില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു പുള്ളിക്കാരി നൂറേനൂറിൽ വർത്താനംപറയാൻ തുടങ്ങിയതോടെ എനിയ്ക്കുമങ്ങട് ഹരമായി...
അവസാനം വാട്സ്ആപ്പ്നമ്പര് ചോദിച്ചപ്പോൾ പെട്ടെന്നൊന്നു കണ്ണുമിഴിച്ചശേഷം പിന്നെത്തരാമെന്നാംഗ്യവും കാട്ടി കക്ഷി വലിയുവായ്രുന്നു...
...ഓഹ്.! നമ്പറ് ചോദിച്ചപ്പോൾ അവൾടൊരു നമ്പരേ...
...ആം.! നാളെയും നീ വരൂലോ... ഞാനെടുത്തോളാം.!
മനസ്സിൽപ്പറഞ്ഞ് തക്കുടൂനേംകൊണ്ട്
തിരിഞ്ഞതും ഒരുനിമിഷം ഞാനൊന്നുപകച്ചു; എന്തുചെയ്യണമെന്നറിയാതെ ശെരിയ്ക്കും പതറിപ്പോയി എന്നുതന്നെപറയാം...
തൊട്ടുപിന്നിൽ ഊരയ്ക്കു
കൈകുത്തി കണ്ണുംകൂർപ്പിച്ചുനിൽക്കുന്ന ആരതിയേച്ചി...
അവരുടടുത്തായി
പട്ടാളംപുരുഷുവിന്
പിള്ളേച്ചനെ ഒറ്റിക്കൊടുത്ത
മാധവന്റെഭാവത്തിൽ കള്ളച്ചിരിയോടെ
മീനാക്ഷിയും...
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments