Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
അവൾടെനിറത്തെ എടുത്തു കാണിയ്ക്കുന്നുമുണ്ടായ്രുന്നു...
ഇവളിങ്ങനൊക്കെ ഇറങ്ങിനടന്നിട്ട് ഡോക്ടറാന്നുപറഞ്ഞാ കേക്കുന്നോരുകൊണ്ടോയ് കേസുകൊടുക്കാൻ സാധ്യതയുണ്ട്...
""...ഇനി നീയവന്റടുത്തേയ്ക്കു ചേർന്നുനിന്നേ... നോക്കട്ടേ..!!"""_ ചേച്ചിയവളെ എന്റടുത്ത് ചേർത്തുനിർത്തി...
""...എന്റമ്മോ.! എന്താരസം.! രണ്ടുപേർക്കുമെന്നാ ചേർച്ചയാ... കണ്ടിട്ടുകൊതിയാവുന്നു
അത്രയ്ക്കും ക്യൂട്ടായ്ട്ടുണ്ട്ടീ..!!"""_
ചേച്ചി വാതോരാതെ
പുകഴ്ത്തുമ്പോൾ ഞാനുമൊന്നു മീനാക്ഷിയെ പാളിനോക്കി...
ആ നേരം ചേച്ചി ഞങ്ങടെ ഫോട്ടോയുമെടുത്തു...
എന്നിട്ടതെന്നെ കാണിച്ചെങ്കിലും ഞാനതിനു വലിയ വിലകൊടുത്തില്ല...
ഇത്രേം തെറിവിളിച്ചിട്ട് കൊള്ളാല്ലോന്നെങ്ങനെ പറയും..??!!
""...തിരിച്ചുപോവുമ്പൊ അമ്മയ്ക്കും ചെറീമ്മയ്ക്കൂടി ഓരോന്നു മേടിച്ചോണ്ടുപോണം; അയൽക്കൂട്ടത്തിന്റെ വാർഷികത്തിനിടാൻ..!!"""_ പറഞ്ഞുകൊണ്ടു ഞാൻ
ബാത്ത്റൂമിലേയ്ക്കു കേറുമ്പോൾ പിന്നിൽനിന്നും ചേച്ചിയുംമീനാക്ഷിയും അമർത്തി ചിരിയ്ക്കുന്നുണ്ടായ്രുന്നു...
അന്നുപിന്നെ വേറെ പറയത്തക്ക സംഭവങ്ങളൊന്നുമുണ്ടായില്ല;
വൈകിട്ട് ഫുഡ്കഴിയ്ക്കുമ്പോൾ ചിക്കനില്ലേടീന്ന് ജോക്കുട്ടൻചോദിച്ചതിന്
അധികം കോഴിയകത്തുചെന്നാൽ ഇടയ്ക്കിടെയിരുന്ന് കൂവാന്തോന്നുമെന്നും പറഞ്ഞ് ചേച്ചിയെന്നെയൊന്നു കൊട്ടിയതുമാത്രമായ്രുന്നു ആകെക്കിട്ടിയ പണി...
അതുപിന്നെ മീനാക്ഷിയ്ക്കുമാത്രം
മനസ്സിലായോണ്ട് കൂടുതൽനാറാതെ രക്ഷപ്പെടുകേംചെയ്തു....
എങ്കിലും കലിപ്പുതീർക്കാൻ മുറിയിലെത്തിയതും അവളെയൊന്നു ചാടിയ്ക്കാനും ഞാൻ മറന്നില്ല...
പിറ്റേന്നെഴുന്നേറ്റ ഞാൻ ഫ്രഷായിറങ്ങുമ്പോൾ മീനാക്ഷിയുമുണർന്നിരുന്നു...
അവളെയൊന്നു നോക്കിദഹിപ്പിയ്ക്കാൻ മറക്കാതിരുന്ന ഞാൻ ശേഷം താഴേയ്ക്കിറങ്ങി...
നേരേ കേറിച്ചെന്നത് അടുക്കളയിലേയ്ക്കായ്രുന്നു...
""...ഹലോ... ഗുമ്മോണിം ചേച്ച്യേ..!!"""_ പിന്നിലൂടെച്ചെന്ന് പുട്ട്അപ്പ് ചെയ്തുവെച്ചിരുന്ന മുടിയിൽ ഹോണടിച്ചതും ചേച്ചി തിരിഞ്ഞൊന്നു നോക്കി...
""...ആഹാ.! എഴുന്നേറ്റോ..??"""
""...എന്തേയ്... ഇഷ്ടായില്ലാ..??"""
""...പിന്നെപ്പിന്നേ...
സയ്ക്കാമ്പറ്റോ..!!"""_ ചേച്ചിയൊന്നു തിരിഞ്ഞപ്പോൾ മുഖത്താകെയൊരു പന്തികേട്;
...ഇതെന്തോ പറ്റീതാ..?? രാവിലേയിടത്തു വാക്കിനാണോ എഴീച്ചേ... എന്നാ നന്നായേള്ളൂ.!
""...മ്മ്മ്..?? എന്തോപറ്റി മുഖത്താകെയൊരു മ്ലാനത..?? മൊയ്ലാളി കാലേവാരി ഭിത്തീലടിച്ചോ..??"""
""...അടിച്ചെങ്കി നിനക്കെന്താ..?? അവനങ്ങനെചെയ്താലും അതെന്നോടുള്ള സ്നേഹങ്കൊണ്ടാ... അല്ലാതഭിനയമല്ല..!!"""_ മുഖത്തുനോക്കാതെ മറുപടിവന്നതും എനിയ്ക്കെന്തോ കുത്തിക്കൊള്ളുന്നമാതിരി തോന്നി;
...ഇങ്ങനൊക്കെ പറയാനുംവേണ്ടി എന്താണ്ടായേ..?? അതിനുമ്മേണ്ടി ആരെന്തോ ചെയ്തൂന്നാ..??
""...ചേച്ചീ... ചേച്ചിയെന്തായീ
പറേണേ..?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല..!!"""_ അതു പറയുമ്പോഴേയ്ക്കും മീനാക്ഷിയുമങ്ങോട്ടേയ്ക്കെത്തി...
💬 Comments
View all comments