0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.4K

ഞാൻചാടിക്കേറി;

""...നിങ്ങക്കു പ്രാന്താണ്... ഞങ്ങളുതമ്മിലൊരു പ്രശ്നോമില്ല... അല്ലേത്തന്നെ ഞങ്ങളെന്തിനാ അഭിനയ്ക്കുന്നേ..??"""_ ഞാനിടയ്ക്കു കേറി...

""...മോനേ സിദ്ധൂ... എന്തൊക്കെപ്പറഞ്ഞാലും
നിന്നെ ഞാൻ കാണാന്തുടങ്ങീട്ട് ഒരാഴ്ച്ചയ്ക്കു മേലെയായില്ലേ..?? അപ്പൊപ്പിന്നെ ഒത്തിരി ഡയലോഗുവേണോ..??"""_ ചോദിച്ചൊന്നുനിർത്തിയ ചേച്ചി;

""...നിങ്ങളിവിടെ വന്നപ്പോൾമുതല് ഞാൻ ശ്രെദ്ധിയ്ക്കുവാ... ഒരാവശ്യോമില്ലാതുള്ള ഉടക്കുംപ്രശ്നങ്ങളും... എന്നാലപ്പോഴെല്ലാം കരുതീരുന്നത് ചുമ്മാ ചൊറിയാൻ മാത്രമുള്ളതാന്നാ... പക്ഷേയതല്ല, ഇന്നലത്തെയാ സംസാരങ്കൂടിയായപ്പോൾ എനിയ്ക്കുറപ്പായി, നിങ്ങളുതമ്മിലെന്തോ
കാര്യമായ്ട്ടുള്ള പ്രശ്നങ്ങളുണ്ട്..!!"""_ ശേഷമെന്നെ ഇരുത്തിനോക്കിയിട്ട്;

""...നീ പറയില്ലാന്നറിയാം...
നീയേ... നീ പഠിച്ചകള്ളനാ... മീനൂ... നീപറ... എന്താസംഭവം..??"""_ ആ കണ്ണുകൾ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു...

""...ഞാനോ..?? ഞാനെന്തുപറയാൻ..?? ഞങ്ങള്... ഞങ്ങളുതമ്മിലെന്താ..?? ഒരുപ്രശ്നോമില്ല..!!"""

""...ഓഹോ.! നീയുമങ്ങനാണല്ലേ... അപ്പൊ രണ്ടുപേർക്കുമൊന്നും പറയാനില്ല... എന്നാപൊക്കോ... ഇത്രേംദിവസം കളിച്ചുചിരിച്ചുനടന്നപ്പോൾ
അറ്റ്ലീസ്റ്റ് നിങ്ങളെന്നൊരു കൂട്ടുകാരിയായ്ട്ടെങ്കിലും കണ്ടിട്ടുണ്ടാവോന്നാ
ഞാങ്കരുതിയേ... സാരല്ല...
പിന്നെ തേക്കടിയ്ക്ക്; നിങ്ങളന്നുപോയില്ലേ, നെടുങ്കണ്ടം... അവിടെച്ചെന്നിട്ട് റൈറ്റ്തിരിഞ്ഞങ്ങു പോയാമതി..!!"""_ അത്രയുംപറഞ്ഞ്
ചേച്ചി തിരിഞ്ഞങ്ങുനടന്നു...

അതിനിടയിലൊന്നു കണ്ണുകൂടിതുടച്ചെന്നു കണ്ടപ്പോൾ ഞാനും മീനാക്ഷിയും പരസ്പരമൊന്നുനോക്കി...

എങ്കിലുമെന്താ പറയേണ്ടിയതെന്ന് ഞങ്ങൾക്കറിയില്ലായ്രുന്നു...

""...അഹ്..!!"""_ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ
തിരിഞ്ഞചേച്ചി:

""...നിങ്ങൾക്കു കാശെന്തേലും വേണമെങ്കിൽ തന്നേക്കാൻപറഞ്ഞു... എന്തേലുംവേണോ..??"""_ ന്ന് ചോദിച്ചതും നിറകണ്ണുകളോടുകൂടിയ ആ മുഖത്തേയ്ക്കുനോക്കി മിണ്ടാതെനിൽക്കാനേ ഞങ്ങൾക്കായുള്ളൂ...

ഉടനെ ചേച്ചി കൂട്ടിച്ചേർത്തു;

""...വേണോങ്കി പറഞ്ഞാമതി... ഇനിയതു മേടിയ്ക്കാനും കുറച്ചിലാണെങ്കിൽ നാട്ടിൽചെന്നിട്ടു തിരിച്ചുതന്നോട്ടാ..!!"""_ അതുകൂടിയായപ്പോൾ പിന്നെ മീനാക്ഷിയ്ക്കു പിടിച്ചുനിൽക്കാനായില്ല;

""...ചേച്ചീ... ചേച്ചീ... അങ്ങനൊന്നുമ് പറയല്ലേ..!!"""_ ന്നു പറഞ്ഞവൾ അവരുടടുത്തേയ്ക്കു ചെന്നതും,

""...ഓഹ്.! അങ്ങനൊന്നും പറയാമ്പാടില്ലേൽ ഇനി ചോദിയ്ക്കുന്നില്ല... ഞാനൊരു മര്യാദപ്പുറത്ത് ചോദിച്ചതാ... ഇഷ്ടായില്ലേൽ സോറി..!!"""_ ന്ന് പറഞ്ഞ ചേച്ചി;

""...പറമ്പില് പണിക്കാരുണ്ട്...
അമ്മ രാവിലെയുള്ള കാപ്പിയുമായിപോയതാ...
ഇനിയിപ്പൊ ഉച്ചയ്ക്കുള്ളതിനുള്ളതിനായ്ട്ട് ആളെവിടും... അപ്പോഴേയ്ക്കുമെന്തേലും ആക്കിവെയ്ക്കണം..!!"""_ എന്നും തുടർന്നുകൊണ്ട് കണ്ണിൽക്കണ്ട പച്ചക്കറിയൊക്കെടുത്ത് അരിയാനും പിടിയ്ക്കാനുമൊക്കെ

💬 Comments

View all comments