0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.4K

പോയി.. മാനമ്പോയി.! സമാധാനം.!

...എന്നാലുമാ പെണ്ണുമ്പിള്ള അവൾടെമുന്നിലിട്ടങ്ങനെ പറഞ്ഞുകളഞ്ഞല്ലോ... ഛെ.!

...ആം.! പറയാമ്പറ്റില്ല... മിക്കവാറും അവളുതന്നാവും അവരേം കുത്തിപ്പൊക്കിക്കൊണ്ട് വന്നേ...

...അതെങ്ങനാ... എങ്ങനെ മനുഷ്യന്റെ സമാധാനങ്കളയാന്നു നോക്കിനടക്കുവല്ലേ..??!!

...എല്ലാം പോട്ടേന്നുവെയ്ക്കാം... ഇനിയെങ്ങനാ പെണ്ണിന്റെ നമ്പരൊപ്പിയ്ക്കോന്നാലോചിയ്ക്കുമ്പഴാ...

നാളെമുതല് ചെക്കനേമെടുത്തിറങ്ങിയാ
ആ സൈക്കോത്തള്ള
ആദ്യത്തെയടി കൊച്ചിനിട്ടാവും...

ഒറ്റയ്ക്കിറങ്ങാന്നുവെച്ചാ അവളെന്തുകരുതും..??

ഞാൻ നമ്പരുമേടിയ്ക്കാനായ്ട്ട്തന്നെ വന്നേക്കുവാന്നു ചിന്തിയ്ക്കൂലേ..??

...പിന്നേ... ചിന്തിച്ചാ കോപ്പാണ്... ഒന്നുമറിയാഞ്ഞിട്ടൊന്നുവല്ലല്ലോ അവള് നമ്പരുതരാന്നു പറഞ്ഞേ...

പറഞ്ഞിട്ടുണ്ടേ അവൾടെ വീട്ടിക്കേറിയാണേലും നമ്പരുമേടിച്ചിട്ടേയുള്ളൂ...

സിദ്ധൂനോടാണ് കളി.!

...എന്തായാലും ദൈവമെന്നെ മനുഷ്യനായ്ട്ട്പടച്ചത് ഭാഗ്യം...

വല്ല കാക്കയുമായ്ട്ടായ്രുന്നേൽ ബാക്കിയുള്ളതെല്ലാങ്കൂടി കൂട്ടംകൂടിയിരുന്ന് കൊത്തിപ്പിന്നിയേനെ.!

മനസ്സിലോരോന്നൊക്കെ ചിന്തിച്ച് റൂമിലേയ്ക്കുകേറിയ ഞാൻ കട്ടിലിൽ ചെരിഞ്ഞുകിടക്കുമ്പോൾ താഴെയെന്തൊക്കെയോ പറഞ്ഞ് ആർത്തുചിരിയ്ക്കുവാണ്
മീനാക്ഷിയും ആരതിയേച്ചിയും...

ഇടതടവില്ലാതെയാ ശബ്ദം ചെവിയിലേയ്ക്കിരച്ചു
കേറിയപ്പോൾ കലി സഹിയ്ക്കാതിരുന്നിട്ടുപോലും കടിച്ചുപിടിയ്ക്കുവായ്രുന്നു ഞാൻ...

...അവൾടൊക്കൊരു
ക.. ക്ക.. ക്ക.. ക്ക..
നാശങ്ങളവിടിരുന്ന് എന്നെക്കളിയാക്കുവാ...

രാവിലെയൊക്കെ ആ
പെമ്പറന്നോത്തി എന്തുകാര്യായ്രുന്നെന്നോ...

ആ നാശമ്പിടിച്ചവളുവന്ന്
തിരിപ്പിച്ചതാ.!

...എന്നാലും ലെവന്റെ അനക്കോംബഹളോന്നും കേൾക്കുന്നില്ലല്ലോ...

ആ മറ്റവൾക്കൊപ്പമല്ലേ പോയ്‌രുന്നത്; ഇനിയാരേലും തൊട്ടുനക്കീട്ടുണ്ടാവോ..??

ആ.! എന്തേലും കാണിയ്ക്കട്ടേ.!

മനസ്സിൽപ്പറഞ്ഞെഴുന്നേറ്റ ഞാൻ കുറച്ചുമുന്നേയുറങ്ങിയ
ക്ഷീണംമാറാൻ ഒരു കുളിയങ്ങുകീച്ചി...

ഡ്രസ്സുംമാറി തിരിച്ചിറങ്ങുമ്പോൾ കട്ടിലിലിരിപ്പുണ്ട് മീനാക്ഷി...

തിരുമോന്തകണ്ടപ്പോൾ കലിയാണുവന്നതെങ്കിലും ഒന്നുംപറയാൻ കൂട്ടാക്കിയില്ല...

അവളൊക്കെന്തു കാണിച്ചാലും അതൊന്നും നമ്മളെ ബാധിയ്ക്കുന്ന പ്രശ്നമില്ലെന്നു കാണിയ്ക്കാനുള്ള ശ്രെമമായ്രുന്നു...

എന്നാൽ കണ്ണാടിയിലേയ്ക്കുനോക്കി താടിയും മുടിയുമൊതുക്കുമ്പോൾ ചുണ്ടുകളമർത്തി ചിരിയടക്കിക്കൊണ്ട് മീനാക്ഷി അടുത്തേയ്ക്കുവന്നു...

എന്നിട്ടെന്റെ ചെവിയോട് മുഖമടുപ്പിച്ചശേഷം,

""...അതേ... വൈകുന്നേരമായാലാ ചേച്ചി ശ്രെദ്ധിയ്ക്ക... രാവിലെയവള് കോളേജിപ്പോണനേരത്ത് ചെന്നാമതി... എത്രനേരംവേണേലും പരിചയമ്പുതുക്കാം..!!"""_ ന്നൊരു ഡയലോഗുമടിച്ച് വാപൊത്തി ഒരുചിരികൂടി ചിരിച്ചു...

""...എന്നിട്ടെന്തിനാ നിന്റെ തന്തേക്കൊണ്ട് കെട്ടിയ്ക്കാനോ..??"""_ കേട്ടതും എനിയ്ക്കും പൊളിഞ്ഞു...

""...ദേ... എന്റ

💬 Comments

View all comments