0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.5K

പറയാനൊരുങ്ങീപ്പോഴും അവനാ വേണ്ടാന്നുപറഞ്ഞേ... ഇത്രയൊക്കെ കാണിച്ചിട്ടും അത്രയ്ക്കിഷ്ടാ അവനെന്നെ..!!"""_ അത്രയും പറയുമ്പോഴേയ്ക്കും ചേച്ചിയുടെ കണ്ണുനിറഞ്ഞിരുന്നു...

പക്ഷേ ആരോടാ..?? വിടോ നമ്മള്..??!!

""...കൊള്ളാം.! നൊണയാണേലും കേൾക്കാൻ നല്ല രസോണ്ട്..!!"""_ ന്ന് ഞാനുടനെയടിച്ചു കൊടുത്തതും ചേച്ചിയുടെ മുഖമൊന്നിരുണ്ടു;

""...അല്ലടാ... സത്യാപറേണേ...
അല്ലേ നീ ജോക്കുട്ടനോട് ചോദിച്ചുനോക്ക്... അവമ്പറയും..!!"""_ അവരൊന്നു
പറഞ്ഞുനോക്കിയെങ്കിലും
എന്നിട്ടും ഞങ്ങൾക്കു വിശ്വാസംവന്നില്ലെന്നു തോന്നിയിട്ടാകും ചേച്ചി ചേച്ചിയുടെ കഥമുഴുവൻപറഞ്ഞത്...

എല്ലാംകേട്ടുകഴിഞ്ഞപ്പോ സത്യമ്പറഞ്ഞാൽ മീനാക്ഷിയൊക്കെ എന്തെന്നു തോന്നിപ്പോയെനിയ്ക്ക്...

...സ്വയം പ്രാന്താന്നുപറയുക...

അതുമ്പറഞ്ഞു ജോക്കുട്ടനെക്കെട്ടുക...

അതുമവന്റെ കാമുകിയെ ഓടിച്ചിട്ട്... ബല്ലാത്തജാതി സൈക്കോ.!

അവരുടെ കഥയെല്ലാങ്കേട്ട്; ഇതിലുംഭേദം നീയാടീന്നാഭാവത്തിൽ നോക്കുമ്പോൾ എന്നെക്കാളും വല്യ ഞെട്ടലിലായ്രുന്നൂ മീനാക്ഷി....

കണ്ണൊക്കവൾടെ തലേക്കാളുംമുഴുപ്പിൽ മിഴിഞ്ഞിരിയ്ക്കുന്നു...

ഞങ്ങളുടെ അന്ധാളിപ്പുകണ്ടിട്ടാവും ചേച്ചിതന്നെതുടർന്നത്;

""...ഇതാ ഞാമ്പറഞ്ഞത്;
നിങ്ങളൊന്നും തമ്മിത്തമ്മിലൊരു ദ്രോഹോം ചെയ്തിട്ടില്ലാന്ന്... ഒന്നുമില്ലേലും പരസ്പരമാരുടേം ജീവിതത്തിലേയ്ക്കു കേറാനൊന്നും നോക്കീലല്ലോ..??"""_ ചേച്ചീടെചോദ്യം... അതിനുമുന്നിലാദ്യത്തെ കുറച്ചുനേരം മറുപടിയൊന്നുമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ...

പിന്നൊന്നാലോചിച്ച ശേഷം,

""...പിന്നേ... സീര്യലുകാരുപോലും എടുക്കാത്ത ഊളക്കഥയുമായി ഇറങ്ങിയേക്കുവാ രാവിലെ... ഇതൊക്കെഴുതി ബാലരമയ്ക്കയച്ചുകൊടുത്താൽ അവരു തിരക്കിപ്പിടിച്ചുവന്ന് തല്ലീട്ടുപോവും... കഷ്ടം..!!

...അല്ലേലും ഇതൊക്കെവിടേലും നടക്കോന്നു തോന്നുന്നുണ്ടോ..?? പിന്നേ... കാമുകീനെമറന്നൊരു പ്രാന്തിയെക്കെട്ടാൻ അവന്റെതലയ്ക്കോളമല്ലേ..??"""_ ഞാനസ്സലായ്ട്ടൊന്നു പുച്ഛിച്ചു...

""...ഓഹ്.! അങ്ങനെ തലയ്ക്കോളമായോണ്ടാവും അവനെന്നെ താഴത്തുംതലേലും വെയ്ക്കാതെ കൊണ്ടുനടക്കുന്നേ... അതെങ്ങനാ... നിങ്ങക്കൊക്കെ കണ്ടീഷണലായി സ്നേഹിയ്ക്കാനല്ലേ അറിയൂ... മനുഷ്യന്റെ മനസ്സുമനസ്സിലാക്കാനുള്ള ബോധമില്ലല്ലോ..!!"""_
ഞാൻപുച്ഛിച്ചത് ചേച്ചിയ്ക്കു നന്നായ്ട്ടുതന്നെകൊണ്ടു...

""...ഓഹ്.! നമ്മളു കണ്ടീഷണലുതന്നെടേ... ഇങ്ങനെ കുണ്ടിയ്ക്കാപ്പടിച്ചുകേറ്റീട്ട് കഴുത്തേക്കുരുക്കിടുന്ന ജാതികളെ അക്സെപ്റ്റുചെയ്യാനൊന്നും എന്നെക്കൊണ്ടുപറ്റൂല..!!

...ആ കോളേജിന്റെ
മുന്നിലുനിന്നെന്തോ പറഞ്ഞതിന്റെപേരിലാ
ഇവളോടുതന്നെ ഇത്രേം പ്രശ്നമുണ്ടാക്കീത്... അപ്പൊപ്പിന്നിങ്ങനെ വല്ലതുമൊക്കെയായ്രുന്നേൽ ഞാനുറപ്പായും ജയിലിക്കേറിയേനെ..!!"""_ പറഞ്ഞുനിർത്തുമ്പോൾ
ചേച്ചിയോ മീനാക്ഷിയോ ഒരക്ഷരംമിണ്ടിയില്ല...

ഞാനപ്പോഴേയ്ക്കും തുടർന്നു;

""...ഇവടെയും
എനിയ്ക്കുതോന്നുന്നത് അവനഭിനയ്ക്കുവാന്നാ...
അല്ലാതെ ഇത്രയൊക്കെ

💬 Comments

View all comments