Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
അവസാനിപ്പിച്ചിരുന്നു...
പിന്നെയാ കബോർഡിൽനിന്നും കുറേ കവറുകൾ വലിച്ചെടുത്ത് ബെഡ്ഡിലേയ്ക്കു നിരത്തി...
എന്നിട്ടതിൽനിന്നുമൊരു
പാക്കറ്റ് തുറന്ന് അനാർഘലിടൈപ്പ്
ടോപ്പെടുത്ത മീനാക്ഷി, കണ്ണാടിയ്ക്കുനേരേനിന്ന് ഷോൾഡറിൽവെച്ച് ഭംഗിനോക്കി...
തിരിഞ്ഞുംമറിഞ്ഞുംനിന്ന് അതാസ്വദിച്ചിട്ട്
ബെഡ്ഡിന്റെവശത്തായി വിരിച്ചുകിടത്തി...
അങ്ങനോരോ പാക്കും
തുറക്കുന്നതും വെച്ചുനോക്കി ഭംഗിയാസ്വദിയ്ക്കുന്നതുമൊക്കെ ഞാൻ തുറിച്ചുനോക്കുമ്പോൾ,
""...മ്മ്മ്..?? എന്താത്ര
നോക്കാൻ..??"""_ ന്ന്
തിരിഞ്ഞൊരു ചോദ്യം...
കേട്ടതുമെനിയ്ക്കങ്ങട് ചൊറിഞ്ഞുകേറി;
""...സത്യമ്പറ...
എവിടെന്നാടീദ്..??""
""...അറിഞ്ഞിട്ടെന്തിനാ..??"""
""...മോട്ടിച്ചതാണോടീ..?? അങ്ങനാണെങ്കി ഇപ്പൊയീ വീട്ടിന്നിറങ്ങിക്കോണം... ഒന്നാതേ ആ പെണ്ണുമ്പിളേളടെമുന്നെ നാറിയിരിയ്ക്കുവാണ്... അതിന്റെകൂട്ടത്തിലാ കടമൊത്തം കട്ടോണ്ടുവന്നെന്നൂടിയറിഞ്ഞാൽ തീർന്നു... കുടുംബടക്കംനാറും..!!"""_ ഞാനിരുന്ന് മുറുമുറുത്തു...
""...ദേ അനാവശ്യമ്പറയരുത്... ഇതുഞാൻ കാശുകൊടുത്ത് മേടിച്ചതാ..!!"""
""...നീയോ കാശുമൊടക്കാനോ..?? നെനക്കുതിന്നാനല്ലാതെ
വേറെന്തിനാടീ നീ കാശുമൊടക്കീട്ടുളേള..??
ഉള്ളതുപറ, ഇതു നീയവനെ പറ്റിച്ചുണ്ടാക്കീതല്ലേ..??"""_ ഞാനെന്നിട്ടുമടങ്ങീല...
""...സിത്തൂ... ദേയെനിയ്ക്കു ദേഷ്യംവരണുണ്ട്ട്ടാ... ഞാനൊരുവട്ടമ്പറഞ്ഞു;
ഇതുഞാൻ കാശുകൊടുത്തു മേടിച്ചതാന്ന്..!!"""
""...ഉവ്വ.! ഇത്രേം നീ
കാശുകൊടുത്തു മേടിച്ചൂന്ന്... വിശ്വസിച്ചു..!!"""
""...എടാ... അതല്ലാന്ന്... നമ്മടവിടുളേളന്റെ
പാതിവിലേയുള്ളൂ ഇവടെ... അതോണ്ടുമേടിച്ചതാ..!!"""
""...പാതിവെല.! അല്ലാതെ
റേറ്റു കുറച്ചുതരാൻപറഞ്ഞ്
നീ കാലേവീണിട്ടല്ല..!!"""_ ഞാൻ വീണ്ടുംപുച്ഛിച്ചതും മീനാക്ഷിപല്ലുകടിച്ചു...
""...നീ പല്ലുകടിച്ചെന്നെ
പേടിപ്പിയ്ക്കാൻ നോക്കുവൊന്നുമ്മേണ്ട...
എനിയ്ക്കറിയാം നീയിതെങ്ങനെ മേടിച്ചൂന്ന്... അവിടെച്ചെന്നപ്പോ നെനക്കവനെ പൊളന്നു തിന്നാന്തോന്നി..
ഡ്രെസ്സെടുക്കണമെന്നു പറഞ്ഞു... നിന്റെ സ്വഭാവമറിയാത്തോണ്ടവനപ്പഴേ എടുത്തോളാനും പറഞ്ഞുകാണും... അവൻ കാശു മേടിയ്ക്കൂല്ലാന്നുറപ്പുള്ളോണ്ട് നീ കണ്ണിൽക്കണ്ടതെല്ലാം വാരിക്കൂട്ടി... എന്നിട്ടു ബില്ലുപറയാൻപറഞ്ഞു... അവൻ
വേണ്ടാന്നുമ്പറഞ്ഞു... കാശവൻ മേടിയ്ക്കില്ലാന്നുറപ്പുള്ളോണ്ട് നീ നിർബന്ധിച്ചു... അവസാനം നിന്റഭിനയത്തിൽ വിശ്വസിച്ച് അവനെന്തേലും തന്നേക്കാൻ പറഞ്ഞുകാണും... അങ്ങനെ പത്തോനൂറോ കൊടുത്തിട്ടു
നീയീക്കണ്ട തുണിമൊത്തം
വാരിക്കൂട്ടി... അതല്ലേടീസത്യം..??ചുമ്മാതാണോ
വന്നിട്ടിതുവരെയവൻ മുറീന്നു പുറത്തിറങ്ങാത്തേ..??!! ക്ഷീണങ്കാണും..!!"""_
ഞാനെന്റെ വീക്ഷണകോണകം മുഴുവൻ കുടഞ്ഞിട്ടതും എന്റെ ക്രിയേറ്റിവിറ്റികണ്ടിട്ടാവണം മീനാക്ഷിയുടെ കണ്ണുതള്ളി...
""...പോടാ നാറീ... ഇത്രയ്ക്കു ദുഷിപ്പുചിന്തിയ്ക്കാൻ
നെനക്ക്മാത്രേ പറ്റൂ...
💬 Comments
View all comments