0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.4K

ഞാനിതങ്ങു തിരിച്ചുകൊടുത്തേക്കാം... തീർന്നല്ലോ നിന്റെപ്രശ്നം..??"""_ കട്ടിലിലിരുന്ന ജംസ്യൂട്ടെടുത്ത് ബോക്സിലേയ്ക്കുവെച്ചവൾ ചോദിച്ചു...

""...ആഹ്.! നീ കൊണ്ടേക്കൊടുക്കും... അതെനിയ്ക്കറിയാ... അതിനുവേണ്ടീട്ടാണല്ലോ നീയീ സമാനോം താങ്ങിപ്പിടിച്ച് പോന്നേ... എന്നിട്ടു തിരികെക്കൊണ്ടോയ് കൊടുത്തിട്ടവരെക്കൊണ്ട് എനിയ്ക്കഹങ്കാരോന്നുകൂടി പറയിയ്ക്കണം നെനക്കല്ലേ..??"""

""...ഇഹ്ഹ്..! എന്നാലൊരു കാര്യഞ്ചെയ്യാം; കൊണ്ടോയ് കത്തിച്ചുകളയാം... അപ്പൊനെനക്ക് സമാധാനമാവൂലേ..??"""_
മീനാക്ഷീടെ ശബ്ദമുയർന്നു...

""...ഓഹ്.! നീ ആശിച്ചുമോഹിച്ചുവാങ്ങീത് ഞാങ്കൊണ്ടോയ് കത്തിച്ചുകളഞ്ഞൂന്ന് ഇവടുള്ളോരെക്കൊണ്ട് പറയിപ്പിച്ചാലേ നിന്റെ നെഞ്ചിലെ കല്ലിറങ്ങോളായ്രിയ്ക്കും... നല്ലതാടീ..!!"""_ അതിനു മറുപടികൊടുത്തുകൊണ്ടു മീനാക്ഷിയെനോക്കുമ്പോൾ, അവള് ഒരുകൈ ഊരയിലും മറുകൈ തലയിലുംതാങ്ങി നിൽക്കുവായ്രുന്നു...

ആനിമിഷം നായ്ക്കരണ്ണപ്പൊടിയോ ചൊറിതണോക്കെ എന്നെക്കണ്ടിരുന്നേൽ പോയിട്ടുവൈകുന്നേരം സ്ളെയ്റ്റും പെൻസിലുമായി ട്യൂഷനുവന്നേനെ...

""...എന്താ..?? എന്താപിള്ളേരെ ഇവിടെ..??"""_ പെട്ടെന്നാ ചോദ്യംകേട്ടു നോക്കുമ്പോൾ വാതിൽക്കൽ ചേച്ചിനിൽക്കുന്നു...

...ശ്ശെടാ.! ഇതൊരു കഷ്ടമായല്ലോ...

...ഈശ്വരാ.! ഇവരെന്തേലും കേട്ടിട്ടുണ്ടാവോ..??

ചെറിയൊരു പേടിയോടെ നോക്കുമ്പോൾ പുള്ളിക്കാരി അകത്തേയ്ക്കുവന്നു...

""...ആ... ചേ... ചേച്ചിയോ..??"""_ അതേസമയം മീനാക്ഷിയിലുമൊരു പതറലുണ്ടായി...

""...അല്ലാ... ഇവിടെന്താ ഒരു ബഹളോന്ന്..??"""_
ചേച്ചിയാവർത്തിച്ചു...

ഉടനെ,

""...അതുപിന്നെ ചേച്ചീ, ഞാനേ... ഞാൻ മൂന്നുപേർക്കുമൊരുപോലെ ഡ്രസ്സെടുത്തിട്ട് വന്നു..!!"""_ മീനാക്ഷികേറിപ്പിടിച്ചു...

""...ഡ്രസ്സോ..??"""

""...ആം.! കടയിപ്പോയപ്പോഴേ അവിടെ ദേ ഈ ജംസ്യൂട്ടുകണ്ടു... അങ്ങിഷ്ടപ്പെട്ടു ചേച്ചീ... നമ്മടവിടൊക്കെ നോക്കിയെങ്കിലും ഈയൊരു കോമ്പിനേഷൻകളറ് കിട്ടീട്ടുണ്ടായില്ല... ഇവിടെ ഒരേ ഡിസൈനിലുള്ളകണ്ടപ്പോ ഒരുമൂന്നെണ്ണംവാങ്ങിച്ചു..!!"""

""...മൂന്നെണ്ണോ..??"""_
ചേച്ചിയ്ക്കു സംശയം...

""... ആം.! എനിയ്ക്കും ഇവനും പിന്നമ്മടെ തക്കുടൂനും..!!"""

""...തക്കുടൂനാ..?? അവനെന്തിനാ മേടിച്ചേ..?? ഒരുലോഡ് ഡ്രസ്സാ എടുക്കാതെയാ അലമാരയ്ക്കുള്ളിലിരിയ്ക്കുന്നേ... പുതിയതേതുവന്നാലും അപ്പൊഴേ ചൊമന്നോണ്ടിങ്ങ് പോരും... ചെക്കനാണെങ്കി ഒരു നിക്കറല്ലാതെ വേറെന്തേലും മേത്തുകേറിയാ അപ്പൊത്തുടങ്ങും കാറിച്ച... അതോണ്ടായിരിയ്ക്കുന്നോക്കെ ആർക്കേലുമെടുത്തു കൊടുക്കാനിരിയ്ക്കുമ്പഴാ നീ പിന്നേം മേടിച്ചോണ്ടുവരുന്നേ..?? വെർതേ നിങ്ങടെ കാശുകളയാനായ്ട്ട്..!!"""_ ചേച്ചി ഞങ്ങളെ മാറിമാറിനോക്കി...

""...അതുപിന്നെ ഞങ്ങടൊരു സന്തോഷോല്ലേ ചേച്ചീ..!!"""

💬 Comments

View all comments