Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
പോയാലങ്ങുപോട്ടേന്ന്... പെണ്ണുമ്പിള്ളയോട് സ്വന്തംജീവിതം നോക്കിയാമതീന്ന്... അതാലോയ്ക്കുമ്പെനിയ്ക്കു പൊളിഞ്ഞുവരുവാ..!!"""_ വീണ്ടും നടക്കാനായിതുടങ്ങിയ എന്നെ മീനാക്ഷി പിടിച്ചുനിർത്തി;
""...പറയുന്ന കേൾക്കെടാ പൊട്ടാ... അവരെപ്പിടിച്ചുമ്മ വെയ്ക്കുന്ന കാര്യമല്ല ഞാനുമ്പറഞ്ഞത്... അവർക്കിട്ടു പണികൊടുക്കണംന്ന് തന്നാ എനിയ്ക്കും... അതുപക്ഷേ ഇത്രേംസിമ്പിളായ്ട്ടു മതിയോന്നാ ഞാഞ്ചോദിച്ചേ..??"""
""...ഏഹ്..?? അല്ലാതെപിന്നെ..??"""_ ഞാനൊരാശങ്കയോടെ മീനാക്ഷിയുടെ മുഖത്തേയ്ക്കുനോക്കി...
അപ്പോഴേയ്ക്കുമവൾ തുടർന്നു;
""...എടാ... നമ്മളെയിങ്ങനൊക്കെ പറഞ്ഞ അവർക്കിട്ടിതൊന്നും കൊടുത്താപ്പോരാ... അല്ലേത്തന്നെ ഇതിപ്പോപ്പോയി പറഞ്ഞുകൊടുത്തൂന്നു പറഞ്ഞാലും നമ്മളുദ്ദേശിയ്ക്കുന്ന റിസൾട്ടുണ്ടാവൂന്നെന്താ ഉറപ്പ്..?? കൂടിപ്പോയാൽ ഒരടിയോമറ്റോ നടന്നേക്കും... അതീക്കൂടുതലൊന്നും നടക്കൂന്നെനിയ്ക്കു തോന്നുന്നില്ല... ഒന്നൂല്ലേലും സ്വന്തംമോനും മോളുമല്ലേ... കെട്ടി കുഞ്ഞുമായി... ഇത്രേംകൊല്ലോം കഴിഞ്ഞു... ഇതിപ്പോളവരറിഞ്ഞാലും വല്യഭൂകമ്പമൊന്നും വരാമ്പോണില്ല..!!"""_
മീനാക്ഷിനിർത്തി...
""...പിന്നെ..?? പിന്നെന്തു ചെയ്യണോന്നാ നീ പറഞ്ഞുവരുന്നേ..??"""_ ഞാനൊന്നയഞ്ഞു...
""...എടാ... ഇവർക്കിട്ടിതൊന്നും കൊടുത്താപ്പോരാ... അതുക്കുംമേലേ...
നല്ല ഏക്കുവേമിരിയ്ക്കുവേം ചെയ്യുന്ന പണിവേണം കൊടുക്കാൻ... ഈ കാട്ടുമുക്കിൽ കിടക്കുന്ന ഇവര് ഹൈടെക് സിറ്റീന്നുവന്ന നമ്മക്കിട്ടാ പണിതേന്നവരറിയണം... നമ്മള് തമ്മിതല്ലി രണ്ടുവഴിയ്ക്കുപോണംന്ന് പറഞ്ഞ ഈരണ്ടിനേം തമ്മിതല്ലിച്ചു രണ്ടുവഴിയ്ക്കാക്കി വിടണം... അതാവണം നമ്മടെ പ്രതികാരം..!!"""
""...അത് സെറ്റ്.! പറ്റൂങ്കി അവളു നമ്മളെ പിരിപ്പിയ്ക്കാൻ
വിളിച്ചുതരാന്നുപറഞ്ഞ ആ വക്കീലിനെക്കൊണ്ടുതന്നെ ഇവരെരണ്ടിനേം ഡിവോസും ചെയ്യിപ്പിയ്ക്കണം..!!"""_
ഞാനുംവിട്ടില്ല...
അതിനവളൊരു പുഞ്ചിരിയോടെ
തലകുലുക്കീതും ഞാൻമെല്ലെ ഹോളിലേയ്ക്കു നടന്നു...
പെട്ടെന്നാണ് മാക്രി കാറുമ്പോലോരൊച്ച കേട്ടത്...
നോക്കുമ്പോൾ എന്നെത്തന്നെ നോക്കിക്കൊണ്ട് ഹോളിന്റെ മൂലയിലിരുന്ന് കണ്ണീർവാർക്കുവായ്രുന്നൂ തക്കുടുസെർ...
...ഇനി നമ്മളു പറഞ്ഞതെന്തേലും ചെക്കൻ കേട്ടിട്ടുണ്ടാവോ..??
ഞാൻ നോക്കുന്നതുകണ്ടതും ചെക്കനെന്നെനോക്കി കൈകാട്ടി...
ഞാനടുത്തേയ്ക്കു ചെന്നതും കയ്യിലിരുന്നകളിപ്പാട്ടം എനിയ്ക്കുനേരെനീട്ടീട്ട് അവനെന്റെ കയ്യിലേയ്ക്കു ചാടിക്കയറി...
""...മ്മ്മ്..?? എന്താമോനേ ഉദ്ദേശം..?? കൈക്കൂലിയാണോ..?? എന്നാലേ ഇതിലൊന്നും സിദ്ധാർഥ് വീഴൂലാട്ടാ... നിന്റെ തന്തേന്തള്ളേം രണ്ടുപാത്രത്തിലാക്കി അങ്ങട് വെച്ചുതരും.!
...പിന്നെ കറുത്തകോട്ടും കൊട്ടോടീമായ്ട്ടിരിയ്ക്കണ
അപ്പാപ്പൻ ആർക്കൊപ്പം
💬 Comments
View all comments