0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

എന്റെ ഡോക്ടറൂട്ടി 27 Ente Docterootty Part 27 | Author : Arjun Dev | Previous Parts



""...അടിയാണോന്നോ..??"""_ ഞാനാച്ചോദിച്ചതിന് അതിശയഭാവത്തോടെ മുഖംകോട്ടിയശേഷം അച്ചുതുടർന്നു;

""...എടാ... രണ്ടുങ്കൂടിവിടെ കാണിച്ചുകൂട്ടുന്നതിന് കണക്കില്ലാന്നേ... ഇപ്പൊ നിങ്ങളുള്ളോണ്ടാ, അല്ലെങ്കില് രണ്ടിനേങ്കൂടി ഒരുമിച്ചിരിയ്ക്കാമ്പോലും അമ്മ സമ്മതിയ്ക്കത്തില്ല... അതെങ്ങനാ, കണ്ണിക്കണ്ടാൽ അപ്പൊത്തുടങ്ങില്ലേ അടിപിടി..!!"""_ അച്ചു കൂട്ടിച്ചേർത്തതിന് അവിശ്വസനീയതയോടെ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഒന്നുമിണ്ടാണ്ടിരീടീന്ന ഭാവത്തിൽ അച്ചുവിനെനോക്കി പേടിപ്പിയ്ക്കുവായ്രുന്നൂ പുള്ളിക്കാരി...

അതിന്,

""...നീ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും വേണ്ട... പറയാനുള്ളത് ആരുടെമുഖത്തു നോക്കിയാണേലും പറയുംഞാൻ..!!"""_ ന്ന് ചേച്ചിയെയൊന്നു പുച്ഛിച്ചിട്ട് അച്ചുതുടർന്നു;

""...കേട്ടോ സിദ്ധൂ... അടിപിടീന്നുപറഞ്ഞാൽ ചുമ്മാതൊന്നുവല്ല,
കണ്ണൊന്നുതെറ്റിയാൽ ഒന്നിന്റെകൈ മറ്റേതിന്റെ പുറത്തായ്രിയ്ക്കും... അഞ്ചുമിനിട്ടു കഴിഞ്ഞാൽ അതുതിരിച്ചും മേടിയ്ക്കും... അവസാനമമ്മേടെ കയ്യീന്ന് ഓരോന്നു
കിട്ടിക്കഴിഞ്ഞാലേ രണ്ടിനും ഇരിയ്ക്കപ്പൊറുതിയുണ്ടാവൂന്ന്..!!"""

അതുമ്പറഞ്ഞ് അച്ചു വാക്കുകൾ മുറിച്ചതും,

അപ്പൊ നമ്മളുമാത്രമല്ലല്ലേ തല്ലുകൂടുന്നതെന്നമട്ടിൽ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾടെകണ്ണുകളും പലപ്രാവശ്യമെന്നിലേയ്ക്കു വീഴുകയുണ്ടായി...

എന്നാൽ ചേച്ചിയാവട്ടേ, ഇത്രയുംദിവസം കുലസ്ത്രീചമഞ്ഞ്
തള്ളിക്കേറ്റിവെച്ചതുമൊത്തം ചാണകവണ്ടി മറിഞ്ഞപോലെ മൂഞ്ചിപ്പോയതിന്റെ ചമ്മലിലായ്രുന്നു...

ഞങ്ങളോടെന്തു പറയുമെന്നറിയാതെ പുള്ളിക്കാരത്തി നട്ടംതിരിയുമ്പോഴും ഓസ്കാറിന്റെ നോമിനേഷൻ പോസ്റ്റുമാൻ വീട്ടിക്കൊണ്ടുക്കൊടുത്ത
ഭാവത്തിൽ നിൽക്കുവാണ് ജോക്കുട്ടൻ, ഇതൊക്കെയെന്തെന്ന മട്ടിൽ...

...എന്നാലും ഇവരുതമ്മിലടിയോ..??

അതെപ്പോ..??

കാണുമ്പോളെല്ലാം ഇവനാ പെണ്ണുംപിള്ളേനെ ട്യൂൺ ചെയ്യുവായ്രുന്നല്ലോ...

പിന്നെപ്പഴാ ഇവരടിയുണ്ടാക്കീത്..??

ഇനിയിപ്പോ ഞാനുദ്ദേശിച്ച അടിയായ്രിയ്ക്കില്ലേ ഇവരുദ്ദേശിയ്ക്കുന്നത്..??

എനിയ്ക്കാകെ കൺഫ്യൂഷനായി...

അന്നേരമെന്റെ മനസ്സുവായിച്ചതുപോലെ മീനാക്ഷിയുടെ ചോദ്യവുമെത്തി;

""...എന്നിട്ടിവര് അടിയുണ്ടാക്കുന്നതൊന്നും ഞങ്ങളിതുവരെ കണ്ടിട്ടില്ലല്ലോ..??"""

""...അതോ... അതു നിങ്ങളിവിടുള്ളതുകൊണ്ട് അടങ്ങിനിൽക്കുന്നതല്ലേ... പിന്നടീന്നുപറഞ്ഞാലും അതങ്ങനെ നീണ്ടുനിയ്ക്കണതൊന്നുമല്ലടീ... അടീങ്കഴിഞ്ഞ് അഞ്ചുമിനിട്ടു കഴിഞ്ഞുനോക്കിയാൽ രണ്ടുങ്കൂടി കെട്ടിപ്പിടിച്ചിരിയ്ക്കുന്നതു കാണാം... അതെങ്ങനാ രണ്ടെണ്ണത്തിനും പത്തുമിനിട്ടുപോലും കാണാണ്ടിരിയ്ക്കാൻ പറ്റൂലാന്നേ... അടി തുടങ്ങിയോരുതന്നെ ആദ്യമേയങ്ങോട്ട് കെട്ടിപ്പിടിയ്ക്കാൻ ചെല്ലും... പിന്നെങ്ങനെ നന്നാവാനാ..??!!"""_

💬 Comments

View all comments