0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

താഴേയ്ക്കിറങ്ങുമ്പോൾ കൂടെ മീനാക്ഷിയുമുണ്ടായ്രുന്നു...

താഴെയെത്തീതും ചേച്ചി ബ്രേക്ക്‌ഫാസ്റ്റുമായെത്തി...

പിന്നൊന്നുംനോക്കാതെ അതിന്റെമേൽ കുതിരകേറുമ്പോഴാണ്,

""...ജോക്കുട്ടനെവിടെ..?? പോയോ..??"""_ ന്നുള്ള മീനാക്ഷിയുടെ ചോദ്യംവന്നത്...

അതിന്,

""...അവൻ രാവിലേപോയി... എന്തോ ഓഡറൊക്കെ ഉണ്ടെന്നുപറഞ്ഞു... ചിലപ്പോൾ ലോഡെടുക്കാൻ തിരുപ്പൂരുപോകുംന്നാ പറഞ്ഞേ..!!"""_ ദോശയിലേയ്ക്കു ചമ്മന്തിയൊഴിയ്ക്കുന്നതിനിടെ ചേച്ചി മറുപടിയുംകൊടുത്തു...

""...അപ്പൊ തിരിച്ചുവരാൻ സമയമ്പിടിയ്ക്കോ..??"""

""...ഏയ്‌.! ഇന്നുവൈകുന്നേരം വന്നേക്കോന്നാ പറഞ്ഞേ..!!"""_ എന്റെ ചോദ്യത്തിനു മറുപടിതരുന്നതിനിടയിൽ ഒന്നുചിരിയ്ക്കാനും ചേച്ചിമറന്നില്ല...

...ഇവിടുന്നു തിരുപ്പൂരുവരെപോയി വൈകിട്ട് തിരികെയെത്താൻ ഇവനെന്താ മൂട്ടില് തീയുംകത്തിച്ചാണോ പോണേ..??

...ആഹ്.! അവനെങ്ങനേങ്കിലുമൊക്കെ പോട്ടേ... എനിയ്ക്കെന്താന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഫോണെടുത്ത ഞാൻ വാട്സ്ആപ്പിൽ നോക്കുമ്പോളാണ് ജോക്കുട്ടന്റെയൊരു സ്റ്റാറ്റസ്അപ്ഡേഷൻ കിടക്കുന്നത് കണ്ടത്...

ഏതോ ഒരുപെണ്ണിന്റെ ഫോട്ടോയുംവെച്ച് ക്യാപ്ഷനായി ഹാപ്പിബെഡ്ഡേ ഡിയറെന്നും എഴുതിയേക്കുന്നു...

...ആഹാ.! കൊള്ളാലോ.! നല്ലടിപ്പൊളി സാനം... ഇതാരാണോ ആവോ..??

അങ്ങനേംചിന്തിച്ച് കഴിയ്ക്കുന്നതിനിടയിൽ ഞാൻ ചുമ്മാതെയൊന്നു കണ്ണുയർത്തി...

തടഞ്ഞതോ മീനാക്ഷിയുടെമുഖത്തും...

അവളുടനേതിരിച്ച് എന്താന്നു കണ്ണുകാട്ടുകേംചെയ്തു...

""...ദേ... ഹാപ്പി ബെഡ്ഡേ ഡിയറെന്നുംപറഞ്ഞ് ജോക്കുട്ടനേതോ പീസിന്റെഫോട്ടോ സ്റ്റാറ്റസിട്ടേക്കുന്നു..!!"""_ ഫോണിന്റെ ഡിസ്പ്ളേ അവൾക്കുനേരേകാട്ടി ഞാനങ്ങനെപറഞ്ഞതും മീനാക്ഷിയും ഏന്തിവലിഞ്ഞു ഫോണിലേയ്ക്കു നോട്ടമിട്ടു...

ശേഷം,

""...കൊള്ളാല്ലേ..?? ആരാണോ ആവോ..??"""_ എന്നൊരുചോദ്യവും...

""...ആഹ്.! ആരാ ആയിക്കൊണ്ട് പോട്ടേ... നമുക്കെന്താ..??"""

""...ശെരിയാ... എന്നാലുമിനി ചേച്ചിയുടെ അനിയത്തിയോമറ്റോ ആവോ..??"""_ മീനാക്ഷി കണ്ണുതുറിപ്പിച്ചു...

""...എന്നിട്ട് ചേച്ചി ട്രെയ്നുണ്ടാക്കീട്ടില്ലല്ലോ... സ്വന്തംചേച്ചിയ്ക്കില്ലാത്ത കഴപ്പല്ലേ അങ്ങേർക്ക്... ഇത് വേറാരോ ആണ്... അല്ലെങ്കി ഡിയറൊന്നൊക്കെ ഇടോ..??"""_ സ്വാഭാവികമെന്നോണം എനിയ്ക്കു സംശയവുമായി...

എന്നാലെന്റെ സംശയത്തിനൊരു മറുപടിയവൾ പറയുന്നതിനുമുന്നേ,

""...നിങ്ങളിതാരുടെ കാര്യമാ പറയുന്നെ പിള്ളേരേ..??"""_ ന്നും ചോദിച്ച് ചേച്ചി പിടഞ്ഞിങ്ങടുത്തെത്തിയിരുന്നു...

ഉടനെ എന്റെകയ്യിലിരുന്ന ഫോൺമേടിച്ച് ചേച്ചിയ്ക്കുനേരേ കാണിച്ച് മീനാക്ഷിചോദിച്ചു;

""...ദേ... ഇതാരാ ചേച്ചീ..?? ഇതാണോ ചേച്ചീടെ അനിയത്തി..??"""_ എന്നാൽ ചോദ്യംകേൾക്കുന്നതിനൊപ്പം ഫോണിലേയ്ക്കു നോക്കിയ

💬 Comments

View all comments