0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

പിന്നാലെചെന്നു...

""...അതോണ്ടല്ലടാ... അവൾടെയാ ഡയലോഗ്; നമ്മളൊന്നും ഒന്നുമല്ല, അവരാണ് എല്ലാംതികഞ്ഞോരെന്നൊരു നെഗളിപ്പ്... അതാണെനിയ്ക്ക് ഒട്ടും സഹിയ്ക്കാഞ്ഞത്..!!"""

""...ആം.! എന്തായാലുമത് കഴിഞ്ഞല്ലോ... ഇനീപ്പോളവനിങ്ങ് വന്നാമതി... രണ്ടൂടെ വെട്ടിച്ചാവുവോ കൊല്ലുവോ എന്താന്നുവെച്ചാ കാട്ടട്ടേ..!!"""_ ന്നുംപറഞ്ഞ് ടിവിയും ഓൺചെയ്ത് ഞാൻ സെറ്റിയിലേയ്ക്കു ചെരിഞ്ഞു...

അപ്പോഴേയ്ക്കുമവളും അടുത്തായിരുന്നിരുന്നു...

അങ്ങനെ ടിവിയുംകണ്ട് കുറച്ചുനേരമാ ഇരുപ്പുതുടരുമ്പോഴേയ്ക്കും ഏതോവണ്ടി ഗെയ്റ്റുകടന്നുവരുന്ന ശബ്ദംകേട്ടു;

...മ്മ്മ്.! ജോക്കുട്ടനെത്തീന്ന് മനസ്സിൽ പറയുമ്പോൾതന്നെ മീനാക്ഷിയെന്നെ ചുരണ്ടുവേംചെയ്തു; അവനെത്തീട്ടുണ്ടെന്ന സിഗ്നൽ...

അതിനുകണ്ണുറുക്കി എല്ലാമിപ്പോൾ കഴിയുമെന്നുള്ള സൂചനകൊടുക്കുമ്പോഴേയ്ക്കും പാഞ്ഞുപറത്തി ജോക്കുട്ടനകത്തേയ്ക്കുവന്നു...

""...എന്താടാ..?? ഇവിടെന്താപറ്റിയെ..?? അവളെന്തിനാ പെട്ടന്നുവരാമ്പറഞ്ഞേ..?? എന്തേലുംപ്രശ്നമുണ്ടോ..??"""_ ശ്വാസംവിടാനൊരു ഗ്യാപ്പുപോലും കൊടുക്കാതെ ചോദ്യശരങ്ങൾ തൊടുത്തുവിടുമ്പോൾ തിരക്കിനിടയിൽ പുള്ളി തുണിയുടുത്തിട്ടുണ്ടോന്നാണ് ഞാനാദ്യം നോക്കീത്...

""...എടാ കോപ്പേ... മുനിയെപ്പോലിരിയ്ക്കാതെ എന്തേലും തൊള്ളതൊറന്ന് പറ... അല്ലേൽവേണ്ട... അവളോടുതന്നെ ചോദിയ്ക്കാം... അവളെവിടെ..??"""

""...അടുക്കളേലുണ്ട്..!!"""_ അവന്റെ പരിഭ്രമംനിറഞ്ഞ ചോദ്യത്തിന് മറുപടിയായി മീനാക്ഷി അടുക്കളചൂണ്ടിക്കാട്ടി...

അതിനൊന്നു മൂളിക്കൊണ്ടവൻ അങ്ങോട്ടേയ്ക്കു പാഞ്ഞതും,

...കാവടിതുള്ളിപ്പോയിട്ട് കുണ്ടീല് ചട്ടുകോംകേറി പോരാണ്ടിരുന്നാ മതിയായ്രുന്നൂന്ന് മനസ്സിൽപ്പറഞ്ഞു
ചിരിയ്ക്കുവായ്രുന്നൂ ഞാൻ...

""...എടാ... നീയിതെന്തോ ഓർത്തുചിരിയ്ക്കുവാ..?? വാ... അവിടെന്തായീന്ന് നോക്കാം..!!"""_ മീനാക്ഷി തട്ടിവിളിച്ചപ്പോഴാണ് അതേക്കുറിച്ചുപോലും ഞാൻ ആലോചിയ്ക്കുന്നത്...

""...വേഗംവാ... കറിപ്പാത്രോം തലേൽച്ചുമന്നോണ്ടോടുന്നത് മിസ്സാവരുത്..!!"""_ എന്നുംപറഞ്ഞ് ഞാനിറങ്ങി അടുക്കളലക്ഷ്യമാക്കി ഓടുമ്പോൾ അവളും കൂടെവെച്ചുപിടിച്ചു...

അങ്ങനെ അടുക്കവാതിൽക്കലെത്തി അകത്തേയ്ക്കു നോക്കുന്നതും ജോക്കുട്ടൻ ചേച്ചിയുടടുത്തെത്തിയിരുന്നു;

""...എന്നാടീ..?? നീയെന്നാത്തിനാ വിളിച്ചേ..??"""_ ജോക്കുട്ടന്റെ ചോദ്യംകേട്ടതും ധൃതിപ്പെട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടിരുന്ന ചേച്ചി ഞെട്ടിത്തിരിഞ്ഞുനോക്കി...

കാര്യമായ്ട്ടെന്തോ ആലോചനയിലായ്രുന്നെന്നു തോന്നുന്നു...

പാവത്തിന്റെ കണ്ണൊക്കെ ചുവന്നുകിടപ്പുണ്ട്...

""...എന്നാടീ..?? നീ കരഞ്ഞോ..?? പറ... എന്നതാ പുതിയപ്രശ്നം..??"""_ ജോക്കുട്ടൻ ചോദ്യമാവർത്തിച്ചതിന് ഒന്നുമില്ലെന്നു തലകുലുക്കുമ്പോൾ വാതിന്റെ അപ്പുറവശത്ത് പതുങ്ങിനിന്ന മീനാക്ഷി, ഇപ്പുറത്തുനിന്ന എന്നെ പാളിയൊരുനോട്ടം...

എന്നിട്ട്, ഇവരെന്താ തല്ലുണ്ടാക്കാത്തേന്ന ഭാവത്തിൽ കണ്ണുകാണിച്ചതും

💬 Comments

View all comments