0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

കാര്യായ്ട്ടാ ചോദിച്ചേ... എന്നായെന്റെ പിറന്നാള്..??"""_ ചേച്ചിയുടെ ശബ്ദമൊന്നു കടുത്തു...

അതുകേട്ടതും മീനാക്ഷിയെന്നെനോക്കി സംഗതിയേറ്റൂന്ന് കണ്ണുകാട്ടി...

""...മാർച്ച് ഏഴിന്.! അതൊക്കെ ഞാൻ മറക്കോ മുത്തേ..!!"""_ ഒരു വെടക്കുചിരിയുംചിരിച്ച് അവൻ ചേച്ചിയുടെ കവിളിലൊന്നുപിടിച്ചു...

ഉടനെ വെട്ടിത്തിരിഞ്ഞയാ പെണ്ണുമ്പിള്ള അവനെ രൂക്ഷമായിനോക്കി;

""...എന്റെ ബെർത്ത്ഡെയ്ക്ക് നീ സ്റ്റാറ്റസിട്ടായ്രുന്നോ..??"""_ എടുത്തടിച്ചതുപോലുള്ള ആ ചോദ്യത്തിൽ അവനൊന്നുഞെട്ടി...

അതുകണ്ടപ്പോൾ ഞങ്ങൾക്കു ചിരിയുംവന്നു...

""...ഇട്ടല്ലോ..!!"""

""...എപ്പൊ..??"""

""...അത്... അതുപിന്നെ..!!"""

""...കൂടുതലാലോചിയ്ക്കണ്ട, പത്തേ ഇരുപത്തിനാലിന്... അതും ഇവിടെന്ന് കടേൽചെന്നശേഷം... അല്ലേ..??"""_ ഒരു നിമിഷമാലോചിയ്ക്കാതെ ചേച്ചിയതുപറഞ്ഞപ്പോൾ അവിഹിതംകയ്യോടെ പൊക്കിയ ഭർത്താവിന്റെകൂട്ട് അവനൊന്നും മിണ്ടാതെ പതറിനിന്നതേയുള്ളൂ...

""...എന്റെ ബെർത്ത്ഡെയ്ക്ക് നട്ടുച്ചയ്ക്ക് സ്റ്റാറ്റസിട്ട നീ, ആ അലവലാതീടെ ബെർത്ത്‌ഡെയ്ക്ക് പാതിരാത്രി പന്ത്രണ്ടുമണിയ്ക്ക് സ്റ്റാറ്റസിട്ടല്ലേടാ പട്ടീ..??"""_ ആ ചോദ്യം കേട്ടപ്പോഴായ്രിയ്ക്കും ഓടിപ്പാഞ്ഞുവന്ന് തലയിട്ടത് പുലിമടയിലായിരുന്നെന്നാ മണ്ടന് മനസ്സിലായത്...

അതോടെ അവനൊന്നാടിയുലഞ്ഞു...

പക്ഷേ അതൊന്നും ശ്രദ്ധിയ്ക്കാൻ നിൽക്കാതെ ചേച്ചിവീണ്ടും ടെററായി;

""...അപ്പൊ പാതിരാത്രി എന്നെയും ഉറക്കിക്കിടത്തി അവളോട് ശ്രിങ്കരിയ്ക്കലാല്ലേടാ നിന്റെ പണി..??!!"""

""...എടീ... അത്... ഞാനൊന്നു പറഞ്ഞോട്ടേ..!!"""

""...വേണ്ട... നീയൊന്നുമ്പറേണ്ട... അല്ലേൽ രാത്രിയൊമ്പതുമണിയ്ക്ക് കിടന്നുറങ്ങുന്ന നീ പാതിരാത്രി എഴുന്നേറ്റിരുന്ന് സ്റ്റാറ്റസിട്ടപ്പോഴേ എനിയ്ക്കെല്ലാം മനസ്സിലായി... ഇനി കൂടുതലൊന്നും പറയണോന്നില്ല..!!"""_ ചേച്ചി കയ്യുയർത്തി തടഞ്ഞുകൊണ്ടു പറഞ്ഞു...

""...എടീ... അതുപിന്നെ ഞാനുറക്കംവരാതെ കിടന്നപ്പോൾ പെട്ടെന്നോർമ്മവന്നതാ... അതാ ഞാൻ..!!"""_ അവൻ പറഞ്ഞൊപ്പിയ്ക്കാനായി പരിശ്രമിച്ചു...

""...പിന്നേ ഞാൻ നേരത്തേയുറങ്ങുന്നതിന്റെ അന്ന് എന്നെക്കാൾ നേരത്തേയുറങ്ങുന്ന നീ ഉറക്കംവരാതെ കിടന്നപ്പോൾ സ്റ്റാറ്റസിട്ടെന്നു പറഞ്ഞാൽ ഞാൻ വിശ്വസിയ്ക്കണോല്ലേ..!!"""_ അമ്പിനുംവില്ലിനും അടുക്കാത്തമട്ടിൽ ചേച്ചിനിന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായ്രുന്നൂ മീനാക്ഷിയുടെ മുഖത്ത്...

""...എടീ... സത്യായും ഞാനറിഞ്ഞോണ്ട് എഴുന്നേറ്റതല്ലെടീ... മുള്ളാമ്മുട്ടി എഴുന്നേറ്റപ്പോൾ ഗ്രൂപ്പിലവരൊക്കെ വിഷ്ചെയ്തേക്കുന്നത് കണ്ടു... അങ്ങനൊരു സ്റ്റാറ്റസിട്ടതാ... നീയൊന്നു വിശ്വസിയ്ക്ക്..!!"""_ അവൻ

💬 Comments

View all comments