0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.8K

നടന്നു...

""...എടാ... ഇനീപ്പൊ ആ ചേച്ചിയവനെ എന്തേലുമൊക്കെ ചെയ്തിട്ടുണ്ടാവോ ആവോ..??"""_ അവൾ പിറുപിറുത്തതും അതുകാണാനുള്ള എക്സൈറ്റ്മെന്റിൽ ഞാനങ്ങട് പായുവായ്രുന്നു...

എന്നാലാ റൂമിന്റെഡോറ് മെല്ലെയൊന്നു തുറന്നകത്തേയ്ക്കു നോക്കീതും എന്റെ കണ്ണുനിറഞ്ഞുപോയി...

കട്ടിലിലിരിയ്ക്കുന്ന ആരതിച്ചേച്ചിയുടെ മടിയിൽക്കിടന്നു കൊഞ്ചുന്ന ജോക്കുട്ടൻ...

അതുകണ്ടതും കിളിപോയ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾക്കു ശ്വാസമുണ്ടോന്നൊരു ഡൌട്ട്...

കണ്ണുചിമ്മിക്കൊണ്ട് ഇവിടെന്താ സംഭവിച്ചേന്നഭാവത്തിൽ അവളെന്നെനോക്കുമ്പോൾ ചേച്ചിയുടെസ്വരമുയർന്നു;

""...പിന്നെ സങ്കടംവരൂലേ..??
ഒന്നാമതേ എനിയ്ക്കാ ശവത്തിനെ കണ്ണെടുത്താൽ കണ്ടൂട... അതിന്റെകൂട്ടത്തിൽ അവളുടെ ഫോട്ടോവെച്ച് സ്റ്റാറ്റസിട്ടിട്ട് എന്നെ ഹൈഡ്ചെയ്താൽ എങ്ങനാ സഹിയ്ക്ക..?? പിള്ളേരെന്നെ ആ സ്റ്റാറ്റസ്കാണിച്ചപ്പോൾ ഞാനങ്ങില്ലാണ്ടായ്പ്പോയി..!!"""

""...ഓഹോ.! അപ്പൊ അവറ്റോളാണല്ലേ ഇതിന്റെപിന്നിൽ... ഞാനുമാലോയ്ച്ചു... ഹൈഡ്ചെയ്ത സ്റ്റാറ്റസ് നീയെങ്ങനെ കണ്ടൂന്ന്..!!"""_
അവനൊരു കള്ളച്ചിരിയോടെ പറഞ്ഞതും,

""...ഓ.! അപ്പൊ ഞാനറിഞ്ഞതാ നിന്റെവിഷയം... അല്ലാതെ എന്നെ പറ്റിയ്ക്കാന്നോക്കീതല്ല..!!"""_ ചേച്ചിപിന്നേം മുഖം വീർപ്പിച്ചപ്പോൾ ആ ഡയലോഗിന് മടിയിൽക്കിടന്നവൻ ചേച്ചിയുടെ കവിളേലൊന്നു പിച്ചി;

""...എന്റെ പൊന്നേ... നീയൊന്നു ക്ഷെമിയ്ക്ക്... എനിയ്ക്കൊരബദ്ധം പറ്റീതല്ലേടീ... നെനക്കു വിഷമായാലോന്നുകരുതി ഹൈഡ് ചെയ്തുപോയതാ... സോറി..!!"""

""...അപ്പൊ എനിയ്ക്കു വിഷമാവോന്നുകരുതി എന്നെ ഹൈഡ്ചെയ്ത് നീയെന്തൊക്കെ തോന്നീവാസങ്ങള് കാട്ടീട്ടുണ്ട്..?? എല്ലാം ദൈവത്തിനറിയാം..!!"""

""...അതേ... നീയിങ്ങനെ ഉള്ളസത്യമൊന്നും വിളിച്ചുപറയല്ലേ... എനിയ്ക്കു കുറ്റബോധംവരും..!!"""_ വീണ്ടുമൊരു കള്ളച്ചിരിയോടെ അവനതുപറഞ്ഞതും,

""...എഴീച്ചുപോടാ പട്ടീ..!!"""_ ന്നുംവെച്ച് അവരവനെ പിടിച്ചൊരു തള്ളായ്രുന്നു... അതിന് ആഹ്ന്നൊരു വിളിയോടെ അവൻ താഴേയ്ക്കുചാടീതും,

""...ദേ... മര്യാദയ്ക്ക്
ഇപ്പൊത്തന്നവളെ പറഞ്ഞുവിട്ടോണം... പറഞ്ഞേക്കാം ഞാൻ..!!"""_ ചേച്ചി കൂട്ടിച്ചേർത്തു...

അതിന്,

""...എടീ... അവിടത്യാവശ്യം എല്ലാപ്പണിയുമറിയുന്ന ഒരുപെണ്ണാ അത്... അതിനെയൊക്കെ പറഞ്ഞുവിട്ടാൽ ചിലപ്പോൾ പണിപാളിപ്പോവും..!!

...നിനക്കറിയാലോ ഇന്നത്തെക്കാലത്ത് ഒന്നിനേം വിശ്വസിയ്ക്കാൻപറ്റൂല... ഇവളാവുമ്പോൾ ആള് നീറ്റാ..!!"""_ അവന്റെ സമാധാനിപ്പിയ്ക്കൽ...

""...അവള് നീറ്റായ്രിയ്ക്കും...
പക്ഷേ, നീ നീറ്റല്ലല്ലോ... രണ്ടൂസംകഴിയുമ്പൊ

💬 Comments

View all comments