0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.9K

വിശദീകരണവുമെത്തി...

""...ഓഹോ.! അപ്പൊ എന്നെക്കൂട്ടാതെപോയി അവരെയൊക്കെ പരിചയപ്പെട്ടല്ലേ..??"""_ തലചെരിച്ച് കുറച്ചുകലിപ്പിൽതന്നെ മീനാക്ഷിയോടങ്ങനെ ചോദിച്ചതും,

""...നീ വീർപ്പിച്ച ബലൂൺ ഏതോഒരു കുഞ്ഞിച്ചെക്കൻ പൊട്ടിച്ചൂന്നുമ്പറഞ്ഞ് അവനെ സ്കെച്ചിട്ട് നടക്കുമ്പോളാലോചിയ്ക്കണായ്രുന്നു... എന്നിട്ടിപ്പൊ
എനിയ്ക്കായോ കുറ്റം..?? """_ അവളതേനിലയ്ക്ക് തിരിച്ചടിച്ചു...

അതോടെ ഞാനൊന്നു പരുങ്ങിയതും എല്ലാംകൂടി എന്നെവാരിക്കൊണ്ട് ചിരിയ്ക്കാനുംതുടങ്ങി...

""...എടാ... അവരു കുറേനേരം നിന്നേം നോക്കിനിന്നായ്രുന്നു.... കാണാണ്ടായപ്പോ പോയതാ...
പശു പ്രസവിയ്ക്കാൻ നിൽക്കുവായ്രുന്നെന്നേ... അതാ തലേന്നു വരാഞ്ഞതും..!!"""_ എന്റെവായേല് മണ്ണുകേറീന്നുകണ്ടതും എന്നെ സമാധാനിപ്പിയ്ക്കാനെന്നോണം ചേച്ചിപറഞ്ഞു...

അതിനൊന്നു മൂളിയഞാൻ അച്ചുവിനെനോക്കി;

""...എന്നിട്ടന്ന് നീയും വന്നായ്രുന്നോ..??"""_
ചമ്മലുവിടാനായി ചിരിച്ചുമറിഞ്ഞോണ്ടിരുന്ന അച്ചുവിനോടായി ചോദ്യമിട്ടു...

""...ഇല്ല..!!"""

""...അടിപൊളി.! സ്വന്തംചേച്ചീടെ ഒരേയൊരുകുഞ്ഞിന്റെ ആദ്യത്തെപിറന്നാളിനു വരാത്ത നീയൊക്കെ എവടത്തെ ചെറിയമ്മയാടീ..??അയ്യേ..!!"""_ പിന്നെ എന്നെകളിയാക്കിയാൽ എനിയ്ക്കു ദേഷ്യംവരൂലേ..??

എന്നാലെന്റെയാ ഒറ്റച്ചോദ്യം അവിടെയുണ്ടായ്രുന്ന സകലകണ്ണുകളിലും ഭീതിയുളവാക്കി...

ഒരുമാതിരി ദയനീയഭാവത്തിൽ അച്ഛനുൾപ്പെടെ എല്ലാരുമെന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ,

""...അല്ലേ..?? സത്യമല്ലേ..?? സ്വന്തംചേച്ചീടെകുഞ്ഞിന്റെ
പുറന്നാളിനേതേലും ചെറിയമ്മമാര് പങ്കെടുക്കാണ്ടിരിയ്ക്കോ..?? നീ പറ..!!"""_ എന്നായി അച്ചു...

...ഏഹ്..?? ഇതെന്താപ്പൊയിങ്ങനെ..??

ഞാൻചോദിച്ച ചോദ്യമെന്തിനാ തിരിച്ചുചോദിയ്ക്കുന്നേ..??

""...എടാ... ഞാഞ്ചോദിച്ചതിന് മറുപടിപറേടാ..!!"""_ അവളു വീണ്ടും ആവർത്തിച്ചതും
ചേച്ചിയെന്നെനോക്കി മിണ്ടല്ലേന്നാംഗ്യംകാട്ടി...

പക്ഷേ ഞാനതൊന്നും കണക്കിലെടുത്തില്ല...

""...മനുഷ്യന്മാരാണേ പങ്കെടുക്കാണ്ടിരിയ്ക്കൂലാ..!!"""

""...ആണല്ലോ... ഞാനുമിതുപറഞ്ഞതാ... അപ്പൊയിവർക്കൊക്കെയായ്രുന്നൂ സൂക്കേട്... ഇപ്പൊയിവൻ പറഞ്ഞതുകേട്ടപ്പോൾ നിങ്ങൾക്കൊക്കെ തൃപ്തിയായല്ലോ..??

...എല്ലാത്തിനും കാരണമവനാ... ഇങ്ങുവരട്ടേയവൻ... തലമണ്ട തല്ലിപ്പൊട്ടിയ്ക്കും ഞാൻ.. ആ പരട്ടത്തള്ളേടേം.!!"""_ കട്ടക്കലിപ്പിൽ അത്രയുംപറഞ്ഞ് അച്ചുവെഴുന്നേൽക്കുമ്പോൾ ബാക്കിയെല്ലാംകൂടെന്നെ തുറിച്ചുനോക്കുവായ്രുന്നു...

""...എന്താചേച്ചീ..??
എന്താപ്രശ്നം..??"""_ ഒടുക്കം മീനാക്ഷിതന്നത് ചോദിച്ചു...

എന്നാലതിന് മറുപടിപറഞ്ഞത് അമ്മയായ്രുന്നു;

""...അതൊന്നൂല്ല മോളേ...
തക്കുടൂന്റെപിറന്നാളിന്
രണ്ടൂസംമുന്നേ അവൾടമ്മായ്മ്മയ്ക്ക് പ്രഷർകേറി തലചുറ്റിവീണു... ഒന്നുപോയി കാണാൻപറഞ്ഞിട്ട് ആര്കേൾക്കാൻ..?? ആ തള്ളയ്ക്കിവളേക്കാലുമിഷ്ടം
സ്വന്തംമോളോടാന്നാ ഇവളുപറയുന്നേ... എന്തിനുമേതിനും കുറ്റമാന്ന്... അതുകൊണ്ട് കെട്ട്യോന്റെ വീട്ടിപ്പോയിനിയ്ക്കണ ആ

💬 Comments

View all comments