Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
അതിനുള്ള അവന്റെ മറുചോദ്യം...
അതുകേട്ടതും ഞാനൊന്നു മീനാക്ഷിയെനോക്കി, ആ പട്ടി പറയുന്ന കേട്ടോടീന്നുള്ള ഭാവത്തിൽ...
അതിനുള്ള പ്രതിഷേധാർത്ഥം അവൾ പല്ലുകടിച്ചമർത്തീതും ചേച്ചിയുടെ സ്വരമുയർന്നു;
""...ഇഹ്.! ഇങ്ങനൊരു
വൃത്തികെട്ടജന്തു... എന്തുപറഞ്ഞാലുമൊടുക്കം അതിൽക്കൊണ്ടെത്തീച്ചോണം... നാറി..!!"""
""...പിന്നെ ഹണിമൂണാഘോഷിയ്ക്കാൻ വന്നവർ കട്ടിലിൽക്കിടന്നല്ലാതെ നിന്റെ നെഞ്ചത്തുകേറിയിരുന്ന് യുദ്ധംചെയ്യോ..?? ഒന്നുപോടീ..!!"""
""...അതല്ലടാ... അവരുതമ്മിലെന്തൊക്കെയോ പ്രശ്നങ്ങളുണ്ട്... ഞാനതു കയ്യോടെ പൊക്കീതുമാ... എന്നോടെല്ലാം സമ്മതിയ്ക്കുവേം ചെയ്തു...
അതല്ലേ ഞാനിത്ര തറപ്പിച്ചുപറയുന്നേ..!!"""_ ഉടനെ ചേച്ചി ന്യായീകരിച്ചു...
അതുകേട്ടതും മീനാക്ഷി;
""...ഇന്നീ പട്ടിയെ ഞാനുണ്ടല്ലോ..!!"""_ ന്നും പറഞ്ഞ് ഡോറിലേയ്ക്കാഞ്ഞു തള്ളാനായിതുടങ്ങീതും ഞാൻ പിടിച്ചുനിർത്തി;
""...എന്താടീ കോപ്പേ കാണിയ്ക്കുന്നേ..?? കൊലയ്ക്കുകൊടുക്കോ നീ..??"""
""...അതല്ലടാ... ഈ മറ്റവളുണ്ടല്ലോ... കുറച്ചുമുന്നേങ്കൂടെ അവളെന്റോടെ വന്നുപറഞ്ഞതാ, നമ്മളുതമ്മിലുള്ള പ്രശ്നങ്ങളൊന്നും വേറാരോടുംപറയരുതെന്ന്...
എന്നിട്ടാ അവളുതന്നെ ചൊരിച്ചുകൊടുക്കുന്ന കണ്ടില്ലേ..?? വാക്കിനു വെലയില്ലാത്തോള്..!!"""_ ഒട്ടും സഹിയ്ക്കാൻ പറ്റാതെ മീനാക്ഷിനിന്നു ചാടി...
അതിന്,
""...നീയൊന്നടങ്ങ്...
എന്തേലുംകിട്ടോന്ന് നമുക്കുനോക്കാന്നേ..!!"""_ ന്നു
പറഞ്ഞ് ഞാനവളെ സമാധാനിപ്പിയ്ക്കുവായിരുന്നു...
ശേഷം വാതിൽക്കലേയ്ക്കു കാത്കൂർപ്പിയ്ക്കുമ്പോൾ
ജോക്കുട്ടന്റെ അന്വേഷണം;
""...അവരു രണ്ടുന്തമ്മിലടിയാന്നാണോ നീയീപറഞ്ഞുവരുന്നേ..??"""
""...ആന്നേ... രണ്ടുന്തമ്മി മുട്ടനടിയാ... നമ്മളിതൊന്നുമറിഞ്ഞില്ലാന്നേയുള്ളൂ... സത്യമ്പറഞ്ഞാ അങ്കിള് പറഞ്ഞപോലൊന്നുമല്ലാന്നേ കാര്യം... അവരുതമ്മില് പ്രേമോന്നുമായ്രുന്നില്ല... പരസ്പരം പണികൊടുക്കാൻനോക്കി പെട്ടുപോയതാ...
അതിന്റെദേഷ്യാ രണ്ടിനും...
പരസ്പരം ചതിച്ചുകെട്ടീതാന്നാ ഇപ്പഴുമ്പറയുന്നേ..!!"""_ എന്നുമ്പറഞ്ഞ് ഞങ്ങള് പറഞ്ഞതുമൊത്തം അവരവനോടങ്ങു വിളമ്പി...
""...എന്നിട്ട്..?? അപ്പൊ അവരീ കാണിയ്ക്കുന്നതൊക്കെയോ..??"""_ എല്ലാം കേട്ടശേഷം അവൻ ആകാംഷയോടെ ചേച്ചിയെനോക്കി...
""...അതൊക്കെ വെറും അഭിനയവാന്നേ... നമ്മളെ പറ്റിയ്ക്കാൻ... പക്ഷേ രണ്ടിനും ഇപ്പഴുമറീത്തില്ല അവർക്കുപരസ്പരം എന്തിഷ്ടവാന്നുള്ളത്... പറയുമ്പോ രണ്ടും കീരീംപാമ്പുംപോലെ ആണേലും സത്യത്തിൽരണ്ടും ടോമുംജെറീമാ... ടോമില്ലാതെ ജെറിയ്ക്കും ജെറിയില്ലാതെ ടോമിനും പറ്റോ..??"""_ ചേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ഒന്നുപതറിയ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവളുമെല്ലാം കേട്ടിട്ട് നിൽക്കുവാണ്...
💬 Comments
View all comments