0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

കുഞ്ഞിന്റെ കൈവിട്ടയവൾ,

""...ഞാമ്പോയി
പാലെന്തേലുമുണ്ടോന്നു നോക്കീട്ടുംവരാം..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തശേഷം അടുക്കളയിലേയ്ക്കു നടന്നു...

അധികംവൈകാതൊരു നിപ്പിളുകുപ്പിനിറയെ പാലുമായവൾ പാഞ്ഞുവരികേംചെയ്തു...

അതവന്റെ വായിലേയ്ക്കു വെച്ചുകൊടുത്തെങ്കിലും
അതിലൊന്നുംവീഴുന്ന
ടൈപ്പല്ലായ്രുന്നൂ ചെക്കൻ...

നിപ്പിളല്ല, അമൂലിന്റെകമ്പനി എന്റെ പേർക്കെഴുതിത്തന്നാലും ഞാൻ കാറിച്ച നിർത്തില്ലെടാന്നമട്ടിൽ അവനങ്ങു കീറിപ്പൊളിച്ചു...

വായിലേയ്ക്കു നീട്ടിക്കൊടുത്ത നിപ്പിളുകുപ്പിയും തട്ടിയെറിഞ്ഞുള്ള കീറലുകണ്ടതും എനിയ്ക്കങ്ങടു വിറഞ്ഞുകേറി;

""...ദേ മര്യാദയ്ക്കല്ലേൽ വായിലേയ്ക്കു ഞാനിത്
കുത്തിക്കേറ്റും പറഞ്ഞേക്കാം..!!"""_ നിപ്പിളുകുപ്പിയുംചൂണ്ടി ഭീഷണിമുഴക്കിയതും എന്റെമുഖത്തേയ്ക്കു നോക്കി കീറിക്കൊണ്ടിരുന്ന ചെക്കനൊന്നുപകച്ചു...

പക്ഷേ കാര്യമുണ്ടായ്ല്ല, പിന്നതിലും ശക്തിയിലവൻ നിലവിളിയ്ക്കാനുംതുടങ്ങി...

""...ഈ മൈര്... എടീ മീനാഷീ... നീയീ പണ്ടാരത്തിന്റെ വായങ്ങടു തുറന്നുപിടിച്ചേ... ഇതങ്ങോട്ടു കുത്തിയിറക്കിവിടാം... അല്ലാണ്ടിത് കുടിയ്ക്കുമെന്നൊന്നും എനിയ്ക്കു തോന്നുന്നില്ല..!!"""

""...പോടാ... എന്നിട്ടിതിനെ കൊല്ലാനോ..??"""

""...അല്ലാണ്ടുപിന്നെന്തോ ചെയ്യും..?? ഇതുകുടിയ്ക്കാതീക്കുരിപ്പ്‌ കാറിച്ച നിർത്തത്തൊന്നൂല്ല..!!"""

""...എടാ... നീയിങ്ങനെകിടന്നു തൊള്ളതുറന്നാലെങ്ങനാ കൊച്ചു പാലുകുടിയ്ക്കുന്നേ..?? കുഞ്ഞുങ്ങള് പാലുകുടിയ്ക്കണോങ്കില് പ്രൈവസിവേണം... ഒരുകാര്യഞ്ചെയ്, നീയങ്ങോട്ടിറങ്ങ്... ഞാങ്കൊടുത്തോളാം..!!"""_ അവൾപറഞ്ഞതും, ഇനി നമ്മളായ്ട്ടാരുടേം പ്രൈവസി കളയണ്ടെന്നോർത്ത് നിപ്പിളുകുപ്പിയുമവൾടെ കയ്യിൽകൊടുത്തിട്ട് ഞാനവിടന്നിറങ്ങി...

എന്നാലിറങ്ങുമ്പോഴും അവനെയൊന്നു നോക്കാൻ ഞാൻമറന്നില്ല;

...ഇന്നലെവരെ കൂട്ടുകൂടിനടന്നിട്ടും ഒരാവശ്യംവന്നപ്പോൾ നീയെനിയ്ക്കു പട്ടിവിലതന്നല്ലേടാ നാറീന്നൊരു ചോദ്യമായ്രുന്നൂ മനസ്സിൽ...

എന്നാൽ ഞാൻപുറത്തിറങ്ങിയിട്ടും കാറിച്ചയ്ക്കൊരു കുറവുംവന്നില്ല...

മാത്രവുമല്ല, മീനാക്ഷിയുടെ പാറയിൽ ചിരട്ടയിട്ടൊരയ്ക്കുന്ന ശബ്ദത്തിലുള്ള വാവാവോകൂടി വീട്ടിൽമുഴങ്ങുവേം ചെയ്തു...

അതോടെ ട്രക്കിങ്ങിന് സർക്കാശൂപത്രിയിൽ കേറിയ അവസ്ഥയിലായി ഞാൻ...

...ഇത്രേംനേരം തക്കുടൂന്റെ കരച്ചില് സയ്ച്ചാൽ മതിയായ്രുന്നു... ഇതിപ്പോളവൾടെ പാട്ടൂടെ കേൾക്കേണ്ടവസ്ഥയായി...

""...എടാ... ഇതേ...
ഇതുനമ്മളേക്കൊണ്ട് കൂട്ടിയാൽകൂടോന്ന് തോന്നില്ലാട്ടോ... നീ പെട്ടെന്ന് ചേച്ചിയെവിളി..!!"""_ കച്ചേരികഴിഞ്ഞ് ഭാഗവതരിറങ്ങിവന്നു പറഞ്ഞപ്പോൾ അവളാക്കൊച്ചിനെയെന്തോ ചെയ്തതെന്നാണ് പെട്ടെന്നെനിയ്ക്കു തോന്നീത്...

""...ചേച്ചീനെ വിളിയ്ക്കാനോ..?? എന്തിന്..?? സത്യമ്പറ, നീ കൊച്ചിനെയെന്താടീ ചെയ്തത്..??"""

""...ഞാനെന്തേലും ചെയ്തെന്നല്ലടാ പൊട്ടാപറഞ്ഞത്... ഈ കരച്ചിലു നിയ്ക്കണോങ്കി ചേച്ചിതന്നെ

💬 Comments

View all comments