0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

വിചാരിയ്ക്കണോന്നാ... നീ പെട്ടെന്ന് ചേച്ചിയെവിളിച്ചേ..!!"""

""...ഒന്നുപോടി മറ്റവളേ... ചേച്ചീനെവിളിയ്ക്കാനോ..?? അതിലുംഭേദം പോയിചാവുന്നതാ... മൂന്നാല്മണിക്കൂറ് ഉറങ്ങിക്കോളുമെന്നും പറഞ്ഞു തന്നിട്ടുപോയചെക്കനെയാ കുത്തിയെണീപ്പിച്ചേക്കുന്നത്... ഇനിയവരോടെന്തു സമാധാനമ്പറയും..?? അവര് വരുന്നേനുംമുമ്പ് പെട്ടെന്നതിനെ നേരെയാക്കിയ്ക്കോ..!!"""

""...നേരെയാക്കാനോ..?? എന്തു നേരെയാക്കാൻ..??"""_ മീനാക്ഷി കണ്ണുമിഴിച്ചെന്റെ മുഖത്തേയ്ക്കുനോക്കി...

""...എടി കോപ്പേ... കൊച്ചിന്റെ കരച്ചിലുനിർത്താൻ... ഒന്നാമതേയവര് കയ്യിത്തന്ന സർവ്വസാധനവും ഊമ്പിച്ചിട്ടേ നീ തിരിച്ചുകൊടുത്തിട്ടുള്ളൂ... ആദ്യംവണ്ടി... പിന്നവരുടെ കുണ്ടി... ഇപ്പൊ ദേയീ ചെക്കനും... എല്ലാം നീ മുടിപ്പിച്ചു തേച്ചുകഴുകി... ഇനിയവരു വരുന്നേനുംമുമ്പ് എത്രയുംപെട്ടെന്ന് കരച്ചിലുനിർത്തിയ്ക്കോ... ഇല്ലേലിന്നു നിന്റവസാനമാ... വേറെല്ലാമവരു സഹിയ്ക്കും, ആ കുഞ്ഞിനെന്തേലും പറ്റിയാലുണ്ടല്ലോ... നടക്കുന്നത് വേറെയായ്രിയ്ക്കും... രാവിലെയാപ്പാവ തപ്പിനടന്നത് കണ്ടല്ലോല്ലേ..??"""

ഒന്നുപേടിപ്പിയ്ക്കണം..
പറ്റിയാലൊന്നു പെടുപ്പിയ്ക്കണം, അത്രേയുണ്ടായ്രുന്നുള്ളൂ ഉദ്ദേശം...

""...അതിന് ഞാനെന്തോ വേണമെന്നാപറയുന്നേ..??"""_ പുള്ളിക്കാരിയൊന്നു പതറി...

""...എന്തു കാണിച്ചാലുംശെരി... അവരുവരുന്നേനും മുമ്പ് കൊച്ചിനെയുറക്കിയ്ക്കോ..!!"""_ ഞാൻ തീർത്തുപറഞ്ഞശേഷം സോഫയിലേയ്ക്കിരുന്നു...

അപ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടിൽ ചെക്കനാറാടുകയായ്രുന്നു...

""...എടാ... അതു ഞാൻ വിചാരിച്ചാലൊന്നും നടക്കത്തില്ല... എനിയ്ക്കു തോന്നുന്നത് ഇതു ചേച്ചിവന്നാലേ നടക്കത്തൊള്ളൂന്നാ..!!"""_ പല്ലുകടിച്ചുകൊണ്ട്
അവളെന്റടുത്തായി പതുങ്ങി...

""...അതെന്താ
ആ പെണ്ണുമ്പിള്ളയ്ക്കു കൊമ്പുണ്ടോ..?? ഡാവിറക്കാതെ മര്യാദയ്ക്കങ്ങോട്ടുറക്കെടീ... കുത്തിയെണീപ്പിച്ചത് നീയല്ലേ..??"""

""...ഞാനെണീപ്പിച്ചതൊന്നുവല്ല... തന്നെത്താനെണീറ്റതല്ലേ... ഇനിവേണേല് തന്നെത്താനുറങ്ങട്ടേ..!!"""_ അവള്പിറുപിറുത്തു...

""...ദേ.. കള്ളമ്പറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും ഞാൻ.! നീയതിനെ എടുത്തോണ്ടോടി എണീപ്പിച്ചതല്ലേടീ..??"""

""...അതുപിന്നെ നീയവനെ എണീപ്പിയ്ക്കോന്നോർത്ത്
എടുത്തപ്പോ നീയോടിച്ചോണ്ടല്ലേ..??"""

""...എടീ കഴേ... നിന്നോടാരാ എടുത്തോണ്ടോടാൻ പറഞ്ഞത്... എന്നിട്ടിപ്പെന്തായാലും കൊച്ചെണീറ്റില്ലല്ലോ... പോയി മര്യാദയ്ക്കവരു വരുന്നേനുംമുമ്പേ കൊച്ചിനെയുറക്കിയ്ക്കോ..!!"""_ ഞാനങ്ങട് ഭീഷണിപ്പെടുത്തി...

അപ്പോഴേയ്ക്കും കാറിക്കാറി കുഞ്ഞിന്റെ തൊണ്ടയുമടയാൻ തുടങ്ങിയിരുന്നു...

അതോടെ മീനാക്ഷിയുടെ മുഖത്തെ പേടികൂടി...

""...എടാ... ഇത് നമ്മളുവിചാരിച്ചാലൊന്നും നടക്കൂലകേട്ടോ... നീയേ പെട്ടെന്നു ചേച്ചീനെവിളിച്ചേ..!!"""_ കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദംമാറിയതും മീനാക്ഷി വെപ്രാളപ്പെട്ടു...

""...ദേ പിന്നേം...
നെനക്കിതെന്താടാ അവരെക്കാണാനിത്ര കൊതി..??"""

💬 Comments

View all comments