0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

കരുതീട്ടാണേൽ, ഈ ജാഡകാണിയ്ക്കാൻ കുറേ ഫുഡ്ഡുംമേടിച്ചുകൂട്ടി അതുസ്റ്റാറ്റസാക്കീട്ട്
പാഴാക്കിക്കളയുന്നേലും എത്രയോമെച്ചമാടാ ഇവളതങ്ങു കഴിയ്ക്കുന്നേ..?? നിന്റെ വയറിന്റെവിശപ്പ് നിനക്കല്ലേയറിയൂ... അതുപോലിവൾടെ
വയറിന്റെകാര്യം ഇവൾക്കും...
അപ്പൊ നീയിങ്ങനെ കളിയാക്കി അവളു കഴിയ്ക്കാതിരുന്നാൽ അതുദ്രോഹമല്ലേടാ..??"""_ മുഖത്തുനോക്കി അത്രയുംചോദിച്ചപ്പോൾ
അത്രയുംനാൾ എന്തിനുമേതിനും മറുപടിയുണ്ടായ്രുന്ന എന്റെനാവുകൾടെ ചലനംനിലച്ചിരുന്നു...

...അപ്പോളിത്രേംനാൾ കളിയാക്കിക്കൊണ്ട് മീനാക്ഷിയുടെ അന്നംമുടക്കിയാവുകയായ്രുന്നോ ഞാൻ..??

അങ്ങനൊരു ചിന്തവന്നതും അറിയാതെയെങ്കിൽപ്പോലും ശരീരം തളന്നു പോകുന്നപോലൊരു തോന്നൽ...

അപ്പോഴേയ്ക്കും അച്ചുതുടർന്നു;

""...എടാ... നമ്മളീ കാട്ടിക്കൂട്ടുന്ന ചെയ്ത്തുകൾമുഴുവൻ
മൂന്നുനേരത്തെ ആഹാരത്തിനുള്ളതല്ലേടാ... അപ്പൊപ്പിന്നവള് വേണുന്നത്ര കഴിച്ചോട്ടേന്ന്... നീ മൈൻഡാക്കണ്ടടാ..!!"""_ ഒരുചിരിയോടെ തോളിൽത്തട്ടിക്കൊണ്ടവൾ പറഞ്ഞതിനു മറുപടിയായി ചെറുചിരികൊടുക്കുമ്പോഴും നെഞ്ചുനീറുന്നുണ്ടായ്രുന്നു...

""...ആ.! അതുവിട്..!!"""_
അച്ചു വീണ്ടുംതുടർന്നു;

""...പക്ഷേയൊരു പ്രശ്നമുണ്ട്... അടുക്കളേന്നെടുക്കുന്നത് ഡാർക്ക്സീനാണ്... അമ്മമാരെ വീണ്ടും സഹിയ്ക്കാം... പക്ഷേ ചേച്ചി, അളവുകുറഞ്ഞാൽ അവളുറപ്പായും തൂക്കും... അപ്പൊപ്പിന്നെ വേറെന്തേലും പ്ലാനുണ്ടാക്കുന്നതാവും മെച്ചം..!!"""

""...എങ്കിപ്പിന്നെ പുറത്തൂന്നു മേടിയ്ക്കാം..!!"""_ അടിച്ചു കുടഞ്ഞതുപോലായെങ്കിലും ഞാനൊരഭിപ്രായം പറഞ്ഞു...

""...ആം.! ഇനീപ്പതേ നടക്കൂ..!!"""_ അതിനച്ചുവും യെസ്സ്മൂളുമ്പോഴേയ്ക്കും മീനാക്ഷിയിടയ്ക്കു കേറി;

""...യൂടൂബിലൊക്കെ
കാണുന്നപോലെ ചിക്കൻമേടിച്ച് നമുക്കും മേക്കെയ്താലോ..?? നൈസാവൂലേ..??"""

""...അതുശെരിയാടാ... നമുക്കു ഫുൾചിക്കൻമേടിച്ച് കമ്പീൽക്കോർക്കുവോ ഗ്രിൽഡടിയ്ക്കുവോ വല്ലോം ചെയ്താലോ..?? ബിയറടിയ്ക്കൊപ്പം ഇതെല്ലാങ്കൂടാവുമ്പോൾ ഫുൾ വൈബായ്രിയ്ക്കുംന്ന്..!!"""_ മീനാക്ഷിയുടെ ഐഡിയകേട്ടതും
അച്ചു ഫുൾഓണായി...

സംഗതി എനിയ്ക്കുമത് നന്നായിബോധിച്ചു...

""...എന്നാൽ കാശെട്.!
ഞാമ്പോയി ചിക്കൻമേടിച്ചിട്ടു വരാം..!!'"'"_ കാശിനായി കൈനീട്ടീതും,

""...ഒരുമിനിറ്റ്... ഞാനിപ്പൊക്കൊണ്ടോരാം..!!"""_ ന്നുംപറഞ്ഞ് മീനാക്ഷി റൂമിലേയ്ക്കോടി...

തടയാനായിശ്രെമിച്ച
അച്ചുവിനെ വകവെയ്ക്കാതെ പാഞ്ഞയവൾ നിമിഷനേരത്തിനുള്ളിൽ അഞ്ഞൂറിന്റെ രണ്ടുനോട്ടെന്റെ കയ്യിൽക്കൊണ്ടേത്തന്നു...

""...ഇതു മതിയാവൂലേ..??"""

""...ആം..!!"""_ അവൾടെ ചോദ്യത്തിനൊന്നു മൂളിയശേഷം ജോക്കുട്ടന്റെ വണ്ടിയുമായി ഞാനിറങ്ങി...

അത്യാവശ്യം അവിടെയൊക്കെ
പരിചയമായതിനാൽ ഷോപ്പുകണ്ടുപിടിയ്ക്കുന്നതൊന്നും ഒരു ടാസ്ക്കേയായ്രുന്നില്ല...

അങ്ങനെ രണ്ടുകോഴിയേംവാങ്ങി തിരിച്ചെത്തുമ്പോൾ മീനാക്ഷിയും അച്ചുവുമെന്നേയുംകാത്ത് സിറ്റ്ഔട്ടിലുണ്ടായ്രുന്നു...

രണ്ടിന്റേംമുഖത്ത്

💬 Comments

View all comments