Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
നല്ലസ്സല് കള്ളത്തരവും...
ചെന്നുകേറിയപാടെ എന്റെകയ്യിൽനിന്നും കിറ്റുംപിടിച്ചുവാങ്ങി അച്ചു അടുക്കളയിലേയ്ക്കു നടന്നു...
എന്താ ഉദ്ദേശോന്നറിയാൻ ഞങ്ങളുപിന്നാലേം...
""...എന്താടീയത്..??"""_ അടുക്കളയിലെത്തുമ്പോൾ ചേച്ചിയുടെചോദ്യം...
""...അത്... അതു നാളത്തേയ്ക്കുവേണ്ടി വാങ്ങീതാ..!!"""_ ഒന്നുപരുങ്ങിയെങ്കിലും കൂസാതെയവൾ മറുപടിപറഞ്ഞപ്പോൾ
ചേച്ചിപിന്നൊന്നും ചോദിച്ചില്ല...
സംഗതിസക്സസായീന്നു കണ്ടതും ഒരുചിരിയോടെ ഞാൻ മീനാക്ഷിയെനോക്കി...
ആ സമയമവളുടെ
മുഖത്തുമുണ്ടായ്രുന്നൂ തെളിഞ്ഞൊരുപുഞ്ചിരി...
""...ഡാ... തൽക്കാലമവിടിരിയ്ക്കട്ടേ... നമുക്കു രാത്രീലെടുക്കാം..!!"""_ കോഴിയെ ഫ്രീസറിലേയ്ക്കുവെച്ച് തിരിച്ചുവന്ന അച്ചുപറഞ്ഞതിന് തലകുലുക്കിക്കൊണ്ട് ഞങ്ങളുമവൾടെ പിന്നാലേകൂടി...
പിന്നങ്ങോട്ട് രാത്രിയിലെ പരിപാടിയ്ക്കുള്ള പ്ലാനിങ്ങിലായ്രുന്നൂ ഞങ്ങൾ...
ആരേലുമറിയോന്നുള്ള പേടിയുണ്ടായ്രുന്നേലും എക്സൈറ്റ്മെന്റങ്ങട് തലയ്ക്കുപിടിച്ചുപോയി...
അങ്ങനെ ഫുഡ്കഴിപ്പും കുളിയും ടിവികാണലുമൊക്കെയായി ദിവസമങ്ങടുപോയെങ്കിലും ഫുൾത്രില്ലിലായ്രുന്നൂ ഞങ്ങൾ...
അതിനിടയിൽ പറമ്പിലൊക്കെക്കറങ്ങി
സ്പോട്ടൊക്കെ സെറ്റാക്കിവെയ്ക്കുവേം ചെയ്തു...
സന്ധ്യകഴിഞ്ഞപ്പോൾ ജോക്കുട്ടനെത്തി...
""...ഡാ... സംഭവംസെറ്റല്ലേ..??"""_ റൂമിലേയ്ക്കുനടന്ന അവനോട് ആരും ശ്രെദ്ധിയ്ക്കുന്നില്ലെന്നുറപ്പാക്കി ഞാൻചോദിച്ചതും,
""...പക്കാ.! സാധനം വണ്ടീലിരുപ്പുണ്ട്... രാത്രിയായ്ട്ടിറക്കാം... അല്ലേലവൾക്കു സംശയംതോന്നും..!!"""_ ചുറ്റുമൊന്നു കണ്ണോടിച്ചശേഷമുള്ള അവന്റെമറുപടി...
""...അതുമതി... ബാക്ക്യൊക്കെ ഇവടെസെറ്റാണ്... പൊളിയ്ക്കാം നമ്മക്ക്..!!"""_ ഞാൻ ചിരിച്ചതിനു മറുപടിയായി അവനുമൊരു കള്ളച്ചിരിപാസാക്കി...
പിന്നെ തലേന്നത്തെപ്പോലെ ഫുൾവൈബില് ഓരോന്നൊക്കെ പറഞ്ഞിരുന്നു സമയംപോക്കുന്നതിനിടയിൽ കണ്ണുകൾകൊണ്ട് പലപ്രാവശ്യം കഥകൾപറയാനും ഞങ്ങൾമറന്നില്ല...
""...എപ്പോളാ ഇറങ്ങുന്നേ..??"""_ കഴിച്ചുകഴിഞ്ഞ് റൂമിലേയ്ക്കു പോകാൻതുടങ്ങുമ്പോൾ ഞാനവനോടുചോദിച്ചു...
അതിന്,
""...ഒരു പതിനൊന്നരയൊക്കെ ആവുമ്പോൾ മിക്കവാറുമവളുറങ്ങും... അപ്പൊ സെറ്റാക്കാം..!!"""_ പറഞ്ഞശേഷമവൻ റൂമിലേയ്ക്കുനടന്നപ്പോൾ ഞങ്ങളുംറൂമിൽക്കേറി...
പാഞ്ഞുചെന്ന് റൂമിലേയ്ക്കു കേറിയെങ്കിലും ഇരുപ്പുറയ്ക്കാത്തവസ്ഥയായ്രുന്നൂ ഞങ്ങൾക്ക്...
കട്ടിലുകണ്ടാൽ ശവമാവാറുള്ള മീനാക്ഷിപോലും ശവത്തിനു കാവലിരിയ്ക്കുമ്പോലെ താടിയ്ക്കു കൈകൊടുത്ത് വാച്ചിലേയ്ക്കു നോക്കിയിരുന്നു...
""...പതിനൊന്നരവരെയൊക്കെ ഉറക്കോളച്ചിരിയ്ക്കാൻ ഈ പെണ്ണുമ്പിള്ളയ്ക്കു പ്രാന്താണോആവോ..??"""_ പട്ടിയ്ക്കു കോംപെറ്റീഷനുംകൊടുത്ത് കാലനുകാവലിരിയ്ക്കുന്ന എന്റെചോദ്യംകേട്ടതും മീനാക്ഷിയ്ക്കുചിരിപൊട്ടി...
എന്നാലെന്റെ
നോട്ടത്തിനുമുന്നിൽ ചിരിയടക്കാനായവൾ വാപൊത്തിപ്പിടിയ്ക്കുവായിരുന്നു...
ശേഷം,
""...എന്നാലേ ഞാനൊന്നുപോയി കുളിച്ചേച്ചുവരാം... ഇല്ലേൽ ചിലപ്പോളുറങ്ങിപ്പോവും..!!"""_ ന്നുംപറഞ്ഞ് അലമാരയിൽനിന്നും ഡ്രസ്സുമെടുത്തവൾ ബാത്ത്റൂമിലേയ്ക്കുകേറി...
അവളുപോയശേഷവും
കുറച്ചുനേരം ഓരോന്നൊക്കെച്ചിന്തിച്ചും സ്വയം
💬 Comments
View all comments