Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
മൂളിയതും അവളെന്റെ മുന്നിൽനിന്നുതന്നെ ആ ഷോർട്സിനെ പാവാടയ്ക്കുള്ളിലേയ്ക്കു വലിച്ചുകേറ്റി...
""...കേറുന്നുമില്ല പണ്ടാരം... എന്തുടൈറ്റാ..!!"""_ മീനാക്ഷി സ്വയംപിറുപിറുത്തതും ഒന്നുചെന്ന് സഹായിയ്ക്കാനെന്റെ മനസ്സ് വെമ്പി...
അതിനിടയിൽ വെണ്ണത്തുടുപ്പുള്ള വണ്ണിച്ചതുടകളേയും ഞാനൊരുനോക്ക് കണ്ടിരുന്നു...
""...ഇതാണ് ഞാനിതൊന്നും വലിച്ചുകേറ്റാൻ മെനക്കെടാത്തത്... മറ്റതാവുമ്പോൾ ഈ കഷ്ടപ്പാടൊന്നുമില്ല... കാറ്റുംകേറും..!!"""_ പറഞ്ഞശേഷം എന്നെനോക്കിയ അവള് കണ്ണിറുക്കിയൊന്നു ചിരിച്ചപ്പോഴാണെന്റെ
ഫോണ് ചിലച്ചത്...
നോക്കുമ്പോൾ,
""...എടാ... വേഗംവാ... ഒക്കേംസെറ്റാണ്... അവളുറങ്ങീട്ടുണ്ടാവും..!!"""_ ന്നും പറഞ്ഞുള്ള അച്ചുവിന്റെ മെസ്സേജായ്രുന്നു...
അതുകണ്ടതോടെ,
""...ഡീ... വാ... പോവാം..!!"""_ ന്നുമ്പറഞ്ഞു ഞാൻ
മീനാക്ഷിയേംവിളിച്ച് പോകാനായിത്തുടങ്ങി...
""...നീ ഫോണെടുത്തായ്രുന്നോ..??"""_ വാതിലിന്റെ കൊളുത്തുമെല്ലെ നീക്കുന്നതിനിടെ ഞാൻചോദിച്ചതുമവൾ തലയാട്ടിക്കൊണ്ട് കയ്യിലിരുന്ന ഫോണെടുത്തുകാട്ടി...
ശേഷം ഒറ്റവലിയ്ക്കു സാക്ഷയെടുത്തതും നിശബ്ദമായമുറിയിലേയ്ക്ക് അതിന്റെശബ്ദം കീറിമുറിച്ചെത്തി...
അതിനവളെ പല്ലുംകടിച്ചുകൊണ്ട് തല്ലാനായി കയ്യുയർത്തിയെങ്കിലും അവൾ തൊഴുതുകൊണ്ട് സോറി.. സോറി... സോറീന്ന് ചുണ്ടനക്കുവായ്രുന്നു...
ഉടനെ,
""...മാറങ്ങട്... നീ പിറകേവന്നാൽ മതി..!!"""_ ന്നും നിർദേശംകൊടുത്ത് വാതിൽതുറന്നു ഞാൻ താഴേയ്ക്കിറങ്ങീപ്പോൾ അവളുംപിന്നാലേകൂടി...
""...സിത്തൂ... പിന്നേ.."""_ കാലടിശബ്ദംപോലും പുറത്തുകേൾപ്പിയ്ക്കാതെ സ്റ്റെയറിറങ്ങുന്നതിനിടയിൽ മീനാക്ഷിയെന്നെ ചുരണ്ടീതും,
""...ഒന്നുമിണ്ടാതെടീ പോത്തേ..!!'""_ ന്നും മുരണ്ടുകൊണ്ട് ഞാൻ ചൂണ്ടുവിരൽ ചുണ്ടോടുചേർത്തു...
ശേഷംവീണ്ടും
തിരിഞ്ഞുനടക്കുമ്പോൾ,
""...എടാ... നിന്റെയീ പാഷൻ നിനക്കു പ്രൊഫഷനാക്കിക്കൂടേ..??"""_ ന്നൊരുചോദ്യമായ്രുന്നൂ അവൾ...
""...നിന്റെ തന്തയോടീ ചോദ്യംചോദിച്ചപ്പോൾ പുള്ളിയെന്തുപറഞ്ഞു..??"""_ പൂച്ചയെപ്പോലെ പമ്മി നടക്കുന്നതിനിടയിൽ ഞാൻ തിരിച്ചുചോദിച്ചു...
""...താല്പര്യമില്ലാന്ന്..!!'""_ അവളുംവിട്ടില്ല...
അപ്പോഴേയ്ക്കും താഴെ നമ്മളേംകാത്തുനിന്ന അച്ചുവിനെക്കണ്ടു...
""...ജോക്കുട്ടനെവിടെ..??"""_ അവളടുത്തേയ്ക്കു പാഞ്ഞുചെന്ന് മീനാക്ഷിതിരക്കീതും,
""...ഒന്നുപയ്യെപ്പറേടീ..!!"""_
ന്നുംപറഞ്ഞ് അവൾ വാപൊത്തി ആംഗ്യംകാട്ടി...
ശേഷം,
""...നമ്മളോടിറങ്ങാൻ പറഞ്ഞു... അവനിപ്പൊപ്പോരാന്ന്... അതോണ്ടു ഞാമ്പോയി ചിക്കനും മസാലയുമെല്ലാമെടുത്തു..!!"""_ കയ്യിലിരുന്ന രണ്ടുകവറും
ചൂണ്ടിക്കാട്ടി അച്ചുകൂട്ടിച്ചേർത്തു...
""...അതേതായാലും നന്നായി... എല്ലാമെടുത്തിട്ടുണ്ടല്ലോ ല്ലേ..??"""
""...എടുത്തെടാ... ഇനിയവൻകൂടി വന്നാൽമതി..!!"""
""...മ്മ്മ്.! കോപ്പൻ.! ഇവനിനി പെണ്ടാട്ടീടെ കാലുപിടിച്ചു
💬 Comments
View all comments