0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

മാപ്പൊക്കെപ്പറഞ്ഞ് ഇറങ്ങിവരുമ്പോൾ നേരംവെളുക്കൂന്നാ തോന്നണേ... നിന്റടുത്തു ഞാനപ്പോഴേപറഞ്ഞതാ ഇവനെയൊന്നും വിളിയ്ക്കണ്ടാന്ന്..!!"""_ ജോക്കുട്ടന്റെ റൂമിലേയ്ക്കൊന്നൂടെ പാളിനോക്കിയശേഷം ഞാനൊന്നുചീറീതും മീനാക്ഷിയെന്റെ കൈയ്ക്കുപിടിച്ചു...

""...നീയൊന്നു സമാധാനപ്പെടടാ... അവനിപ്പൊ വരും..!!"""_ അച്ചുവങ്ങനെപറഞ്ഞതും ജോയുടെ റൂമുതുറന്നു...

പുറത്തേയ്ക്കുവന്ന അവന്റെ നിഴലിനുപിന്നാലെ അവന്റെ പെണ്ണുമ്പിളേളടെ നിഴലൂടെക്കണ്ടതും ഞാനുരുകിയൊലിച്ചു...

ആ സമയം എന്റെ കൈയ്ക്കുമേലിരുന്ന മീനാക്ഷിയുടെകയ്യും വിറയ്ക്കുന്നതറിഞ്ഞപ്പോൾ ഇറങ്ങിയെങ്ങോട്ടേലും ഓടിക്കളഞ്ഞാലോന്നുവരെ തോന്നിപ്പോയി...

""...എടാ..??"""

""...പൊക്കി..!!"""_ അർദ്ധഭംഗമായ അച്ചുവിന്റെ വിളിയ്ക്കുമുന്നിൽ നിസ്സഹായതയോടെ അവൻ പറഞ്ഞൊപ്പിയ്ക്കുവായ്രുന്നു...

...ഊമ്പി.! അപ്പൊയിനി നിന്നിട്ടുകാര്യമില്ല... സാനമിരിയ്ക്കുന്ന വണ്ടിയേതാന്നറിഞ്ഞെങ്കിൽ അതിന്റെകീയുമെടുത്ത് വലിഞ്ഞുകളയായ്രുന്നു.!

അങ്ങനൊരവസരത്തിൽ പോലും എന്തോ എന്റെ ബിയറുകുഞ്ഞുങ്ങളെ തള്ളിപ്പറയാനെനിയ്ക്കു കഴിഞ്ഞില്ല...

അല്ലേത്തന്നെ അൽപ്പമെങ്കിലും മനസ്സാക്ഷിയുള്ള ആർക്കേലുമതിന് മനസ്സുവരോന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ..??

""...എന്താടാ ഇവിടെ
ഞാനറിയാതൊരു പരിപാടി..??"""_ പുറത്തേയ്ക്കിറങ്ങിവന്നപാടേ കലിപ്പിച്ചു നോക്കിക്കൊണ്ട് നൈറ്റിയുടെഅറ്റം തെറുത്തുകയറ്റി ചേച്ചിചോദിച്ചതും ഞാൻ ജോക്കുട്ടനെയൊന്ന് നോക്കി;

...രാത്രിയൊന്നു വെള്ളമടിയ്ക്കുന്ന കാര്യമ്പോലും പെമ്പറന്നോത്തീടേന്നു മറച്ചുവെയ്ക്കാൻപറ്റാത്ത ഇവനെയൊക്കെ മുക്കാലിൽക്കെട്ടിയിട്ട് തിരണ്ടിവാലിനടിയ്ക്കണം...
നാറി.!

മനസ്സിൽ വിചാരിച്ചുകൊണ്ട് ജോക്കുട്ടനെ തെറിവിളിയ്ക്കുന്ന അതേനിമിഷംതന്നെ അവനെന്നെയൊരു നോട്ടംനോക്കി...

അതിനു വായിൽവന്ന പുളിച്ചതത്രയും ചുണ്ടനക്കിപ്പറഞ്ഞുതീർത്ത് നിർവൃതിയടയുകയായ്രുന്നൂ ഞാൻ...

""...അതേ... ഇവിടെ ഞാനറിയാതെ ഒരിലയനക്കാൻ നിനക്കൊന്നും പറ്റില്ലാട്ടോ... ഹൊ.! എന്തൊക്കെയായ്രുന്നൂ പ്ലാനിങ്ങും കുശുകുശുപ്പുമൊക്കെ... എനിയ്ക്കപ്പോഴേ ഡൗട്ടടിച്ചതാ..!!"""_ ഒന്നുനിർത്തിയ ചേച്ചി
അച്ചുവിനുനേരേ തിരിഞ്ഞു;

""...നാളത്തേയ്ക്കുമേടിച്ച ചിക്കനുമായ്ട്ട് നീയെങ്ങോട്ടാടീ..??

...എന്നാലും മീനൂ... നിന്റടുക്കെനിന്ന് ഞാനിത്രേം പ്രതീക്ഷിച്ചില്ലാട്ടോ..!!"""_ മീനാക്ഷിയോടതു പറഞ്ഞിട്ട് എന്നെനോക്കി;

""...സാറിനോടെനിയ്ക്കൊന്നും പറയാനില്ല... ഇനിപറഞ്ഞിട്ട് കാര്യോമില്ല... വാ... പോവാം..!!"""_ അതുംപറഞ്ഞവർ മുന്നോട്ടുനടന്നപ്പോൾ കൊല്ലാനാണോ വളർത്താനാണോ കൊണ്ടോവുന്നതെന്നു
മനസ്സിലാകാതെ ഞങ്ങളുപിന്നാലേ നടന്നു...

""...ഡാ... സാധനം വണ്ടീലിരിയ്ക്കുവാ..!!"""_ ഇടയ്ക്കെന്റൊപ്പം ഓടിക്കൂടിയ ജോക്കുട്ടൻ പറഞ്ഞതിന്,

""...അതാ കുണ്ടീൽത്തന്നിരിയ്ക്കട്ടേ... പുറത്തെടുത്താലീത്തള്ള തട്ടിപ്പൊട്ടിയ്ക്കും..!!"""_ ന്നു മറുപടിയായി ചേച്ചികേൾക്കാതെ ഞാൻചീറി...

""...ഇല്ലടാ... അതൊന്നുംസീനില്ല... ഞാനവളോടെല്ലാം

💬 Comments

View all comments