Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
പറഞ്ഞുസെറ്റാക്കീട്ടുണ്ട്... ഇനിയവളായ്ട്ടൊരു പ്രശ്നോമുണ്ടാക്കില്ല..!!"""
""...ആണോ..?? എന്നാ സീനില്ല... വാ... പെട്ടെന്നു സാനമെടുക്കാം..!!"""_ പറഞ്ഞശേഷം അവനുംഞാനുംകൂടി വണ്ടിയ്ക്കടുത്തേയ്ക്കു നടന്നപ്പോൾ അച്ചുവുംകൂടെക്കൂടി...
""...എടാ... ബിയറപ്പോഴേ വണ്ടീലിരിയ്ക്കുവല്ലേ..?? അപ്പൊ തണുപ്പൊക്കെ പോയ്‌ട്ടുണ്ടാവില്ലേ..??"""_ കൂടെവന്ന അച്ചു സംശയപൂർവ്വം ചോദിച്ചതിന്,
""...ഏയ്.! അതിനൊക്കെ വഴീണ്ടാക്കീട്ടുണ്ട്... ജോക്കുട്ടനാരാമോൻ..??"""_ അതിനവൾക്കുള്ള മറുപടികൊടുത്ത് വണ്ടിയുടെ പിന്നിലെ ഡോറുതുറന്നു...
അവിടെസീറ്റിന്മേൽ ഐസ്ക്രീംകൂളറിനുള്ളിൽ ബിയർകെയ്സ് ഇരിയ്ക്കുന്നുണ്ടായ്രുന്നു...
""...എടാ... ഇത് ഐസ്ക്രീം കൂളറല്ലേ..?? ഇതെവിടെന്നൊപ്പിച്ചു..??"""_ അച്ചുവിന് സംശയം...
അതിനവൻ മറുപടികൊടുക്കാതെ കുറച്ചു ജാഡയിട്ടുനിൽക്കുമ്പോൾ,
""...നിങ്ങളൊന്നു
വേഗംവരുന്നുണ്ടോ..??നട്ടപാതിരായായി..!!"""_ ന്നുള്ള ചേച്ചിയുടെ ഡയലോഗുമെത്തി...
""...എങ്കിപ്പിന്നവിടെക്കിടന്ന് ഉറങ്ങിയാൽപ്പോരായ്രുന്നോ..?? ആരോ നിർബന്ധിച്ചപോലെ..!!"""_ സ്വയംമുറുമുറുത്തുകൊണ്ട് ബിയർകെയ്സുമായി നടക്കുമ്പോൾ കൂടെനടന്ന അച്ചു, എന്നെനോക്കിയൊന്നു ചിരിച്ചു...
എന്നിട്ട് ജോ കേൾക്കണ്ടെന്നമട്ടിൽ കണ്ണുകാണിയ്ക്കുവേം ചെയ്തു...
""...ഡീ... വാ... നമുക്കവിടെയായ്ട്ട് അടുപ്പുകൂട്ടാം..??"""_ നേരത്തെ കണ്ടുപിടിച്ചിരുന്ന സ്പോട്ടുചൂണ്ടി ഞാൻചോദിച്ചു...
""...എവിടെയായാലും എനിയ്ക്കിത് മനസമാധാനായ്ട്ടടിച്ചാ മതി..!!"""
""...എന്നാ വാ..!!"""_ അച്ചുവിനേംവിളിച്ച് നടക്കുന്നതിനിടയിൽ തിരിഞ്ഞു ജോക്കുട്ടനോടായി;
""...ഡാ... അവിടെയിരിയ്ക്കാം... വാ..!!"""_ അതിനവൻ തലകുലുക്കീതും,
""...അവിടെവേണ്ട... അവിടാണേൽ അച്ഛന്റെറൂമിലിരുന്നാൽ കാണും... നമുക്കാ കയ്യാലയുടെ താഴെയിരിയ്ക്കാം... അതാവുമ്പോൾ ആരുമറിയില്ല..!!"""_ ഉടനെ ചേച്ചിയുടെ സജഷനെത്തി...
ഉടനെ,
""...സത്യമ്പറേടീ... ഞാനറിയാതെ വല്ലവന്മാരുടേംകൂടെ ഇതായ്രുന്നോ നിനക്കുപരിപാടി..??"""_ ന്നൊരു
ചോദ്യമായ്രുന്നൂ അവൻ...
അതിന്,
""...ദേ... വായിത്തോന്നീതൊക്കെ വിളിച്ചുപറഞ്ഞാലെന്റെ വിധമ്മാറുവേ ചെക്കാ... ഇങ്ങോട്ടുവാടാ..!!"""_ ന്നുംപറഞ്ഞവർ ജോക്കുട്ടനേം പിടിച്ചുവലിച്ചുകൊണ്ട് കയ്യാലയ്ക്കു താഴേയ്ക്കുനടന്നതും മറ്റുമാർഗ്ഗമില്ലാതെ ഞങ്ങളുംകൂടെപ്പോയി...
...കണ്ട കാട്ടിന്റെടേലൊക്കെ കൊണ്ടിരുത്തി വല്ലപാമ്പാറ്റം കുണ്ടിയ്ക്കുകടിച്ചു പടമായാൽ ഇതീപ്പരം നാണക്കേടുണ്ടോ..?? കോപ്പ്.!
""...ദേ... ഇവിടെവെച്ചോ..!!"""_ ഒരു പ്ലാവിന്റെ ചുവട്ടിലേയ്ക്കു ചൂണ്ടിക്കൊണ്ടുപറഞ്ഞ് ചേച്ചിയങ്ങോട്ടേയ്ക്കു നടന്നതും, കയ്യാല വേർതിരിച്ചിരുന്ന ഉണങ്ങിയ ഓലയുമെടുത്ത് ജോക്കുട്ടനും കൂടെച്ചെന്നു...
""...മീനാഷീ... നീയിതുകൊണ്ടോയി അവിടെവെയ്ക്കോ..?? ഞങ്ങളുപോയി വിറകെടുത്തിട്ടുവരാം..!!"""_ ബിയർകെയ്സ് മീനാക്ഷിയ്ക്കുനേരേ നീട്ടീതും എന്റെമുഖത്തേയ്ക്കൊന്നു നോക്കിയശേഷം
💬 Comments
View all comments