Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
സ്വാഭാവം മാറുമേ..!!"""
""...എടി ചേച്ചീ... ലാസ്റ്റ്.! ഇതുലാസ്റ്റ്.! സത്യമായ്ട്ടും ഇനി ഞാൻ കുടിയ്ക്കത്തില്ല... എന്റെ പൊന്നു ചേച്ചിക്കുട്ടിയല്ലേ... പ്ലീസ്... ഇവരൊക്കെയുള്ളോണ്ടല്ലേടീ... അല്ലെങ്കിൽ ഞാനിപ്പോ കുടിയ്ക്കാറില്ലല്ലോ... പ്ലീസ്... ഈ ഒരെണ്ണം കൂടി..??"""_ തന്നെ കടന്നുപിടിച്ചിരിയ്ക്കുന്ന ചേച്ചിയെ പരമാവധി പഞ്ചാരയടിയ്ക്കാൻ നോക്കിക്കൊണ്ടവനതു പറയുമ്പോഴും ഇവനെന്തിനായീ പെണ്ണിമ്പിള്ളേനെയിത്രയ്ക്കു പേടിയ്ക്കുന്നേന്നായ്രുന്നൂ എന്റെചിന്ത...
...ഇനിയിവര് ഇവനെപ്പിടിച്ചിടിയ്ക്കുന്നുണ്ടാവോ..?? അങ്ങനാണെങ്കി ഇവനൊരെണ്ണം കൈവീശിക്കൊടുത്താൽ തീരുന്ന അഹങ്കാരമല്ലേയുള്ളൂ ഇത്..?? ഒരു ബിയറടിയ്ക്കണോങ്കിപ്പോലും അനുവാദം ചോദിയ്ക്കണോ..?? അവസ്ഥ.!
എന്നാൽ ഞാനതു ചോദിയ്ക്കുംമുന്നേ,
""...ജോക്കുട്ടൻ ചേച്ചീനെ ചേച്ചീന്നാണോ
വിളിയ്ക്കുന്നേ..??"""_ ന്ന് മീനാക്ഷിയൊരുചോദ്യം...
അതുകേട്ടതും അവനോടു ഗുസ്തിപിടിച്ചിരുന്ന ചേച്ചി പെട്ടെന്നൊന്നു ഞെട്ടുന്നതു ഞാൻകണ്ടു...
അവരവളെ പകച്ചൊന്നുനോക്കീട്ട് ജോക്കുട്ടനെയൊരു നോട്ടം...
കൂട്ടത്തിൽ അച്ചുവൊരുചിരിയും...
എന്നാലതുകേട്ടതും ജോക്കുട്ടൻ,
""...അതെന്നാ അങ്ങനെവിളിച്ചാൽ പ്രശ്നമുണ്ടോ..??"""_ ന്നൊരു മറുചോദ്യമായ്രുന്നു...
""...അല്ലാ... ഭാര്യയല്ലേ..?? ഭാര്യേനെ ചേച്ചീന്നൊക്കെ വിളിയ്ക്കുന്നത്.."""_ മീനാക്ഷി പൂർത്തിയക്കാതെനിർത്തി...
അതുകൂടിയായതും ചേച്ചിയുടെ വല്ലായ്കകൂടി...
എന്നാലടിച്ചു മൂക്കാൻതുടങ്ങിയിരുന്ന അവനൊരു കൂസലുമില്ലാതെ,
""...ചേച്ചീനെപ്പിന്നെ ചേച്ചീന്നല്ലാതെ അമ്മേന്നു വിളിയ്ക്കാമ്പറ്റ്വോ..?? കാണുമ്പോലല്ല, ഇതിനുനല്ല പ്രായോണ്ടെന്ന്... അടുത്തകൊല്ലം പെൻഷൻ കിട്ടാന്തുടങ്ങും..!!"""_ ന്ന് ഇരുന്നങ്ങടിച്ചു...
അതിന് ചേച്ചി,
""...ഇക്കണക്കിനാണെങ്കി ഇക്കൊല്ലന്തന്നെ കിട്ടാന്തുടങ്ങും; വിധവാ പെൻഷൻ..!!"""_ ന്ന് മറുപടികൊടുത്തുകൊണ്ട് കലിപ്പിൽ അവനെത്തട്ടിയെറിഞ്ഞു...
എന്നാൽ ചേച്ചി കലിപ്പായെന്നുകണ്ടതും അവൻ പെണ്ണുമ്പിള്ളയെ വിടാതെ പിടിയ്ക്കുവായ്രുന്നു...
എന്നിട്ട്,
""...ഹ.! പെണങ്ങാതെടി ചേച്ചിക്കുട്ടീ... നീയെന്റെ മുത്തല്ലേ... ഞാനെന്റെ ചേച്ചിക്കുട്ടീനെ സ്നേഹങ്കൊണ്ട് വിളിയ്ക്കണതല്ലേ ചേച്ചീന്ന്..!!"''"_ എന്നുപറഞ്ഞ് അവരെയൊന്നു കൊഞ്ചിച്ചശേഷം അവനെന്റെനേരേ തിരിഞ്ഞു;
""...നിനക്കറിയാവോടാ...
എന്റെ ചേച്ചിക്കുട്ടിയ്ക്കും ഞാനങ്ങനെതന്നെ വിളിക്കണതാ ഇഷ്ടം... പിന്നാൾക്കാരു കേൾക്കുമ്പോളൊരു വിഷമോണ്ടെന്നേയുള്ളു... പ്രായം പുറത്താവൂല്ലേ..??"""_ അതുപറയുന്നതിനൊപ്പം ഒന്നാക്കി ചിരിയ്ക്കാനും അവൻമറന്നില്ല...
അപ്പോഴേയ്ക്കും ചിക്കനേകദേശം പരുവമായ്ക്കഴിഞ്ഞിരുന്നു...
അതുപഴയൊരു ന്യൂസ്പേപ്പറിനുമേൽ വാഴയിലയിട്ട് ഞാനുമച്ചുവുംകൂടി അതിലേയ്ക്കുമാറ്റി...
കൂട്ടത്തിലവനോടു ചോദിയ്ക്കുവേംചെയ്തു;
💬 Comments
View all comments