0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.2K

""...ഓ.! അത്രയ്ക്കു പേടിയുള്ളോര് പ്രായംകുറഞ്ഞോരെ കെട്ടാൻനിന്നതെന്തിനാ..??
അല്ലേലും നിനക്കെന്തിന്റെ സൂക്കേടായിട്ടാടാ ഈ മുതുക്കീനെയൊക്കെ കെട്ടാമ്പോയത്..??"""_ ചോദിച്ചതു തമാശയായ്ട്ടായ്രുന്നേലും സംശയം സംശയന്തന്നായ്രുന്നു...

അതിനുടനേ,

""...ഓ.! നീപിന്നെ ഇളയതിനെയാണല്ലോ കെട്ടിയേക്കുന്നേ.! എന്റെടാവേ... പെണ്ണുകെട്ടുമ്പോളെന്തേലുമൊക്കെയൊരു ഗുണംവേണം... അല്ലേത്തന്നെ നീയൊന്നാലോചിച്ചേ; ഇവരൊക്കെച്ചത്ത് ഷൂസുമിട്ട് പെട്ടിയ്ക്കാത്തുകിടക്കുന്നത് നമ്മക്ക് കാണാനുള്ള ഭാഗ്യംകിട്ടൂലേ..?? നമ്മളെക്കാളുംമുമ്പ് ഇവരല്ലേചാകൂ... അതങ്ങോട്ടു തീർന്നുകഴിഞ്ഞാപ്പിന്നെ നമ്മക്കിവിടെക്കിടന്നു സുഖിയ്ക്കത്തില്ലേ... അതൊന്നാലോചിയ്ക്ക് നീ... തന്നേമല്ല, നമ്മടെയൊക്കെ അച്ഛനുമമ്മേമൊക്കെ മരിച്ചുകഴിഞ്ഞാലും നമ്മക്കൊരമ്മേടെ സ്നേഹംവേണൊങ്കിലും ഇവിടുന്നുകിട്ടൂല്ലേ... ഭാര്യയ്ക്ക് ഭാര്യേമായി, അമ്മയ്ക്കമ്മേമായി... മൊത്തത്തിൽലാഭം... പ്രായംകുറഞ്ഞോളെ കെട്ടിയാൽ ഇതൊക്കെനടക്കുവോ..?? നീ പറ..!!"""_ കയ്യിലിരുന്നകുപ്പിയിലെ അവസാനതുള്ളിയും വായിലേയ്ക്കൊഴിച്ച് ചിക്കന്റെപീസെടുത്തവൻ പറഞ്ഞപ്പോൾ, ചേച്ചിയവനിട്ടൊന്നു കൊടുക്കുന്നതു ഞാൻകണ്ടു...

എന്നാലതിലൊരു ദേഷ്യത്തിന്റെകണം കണ്ടെത്താനെനിയ്ക്കു കഴിഞ്ഞില്ല...

പകരം, മുഖത്തെവിടെയോ ഒളിഞ്ഞുകിടക്കുന്ന ഒരുനാണംകലർന്ന പുഞ്ചിരിയായ്രുന്നു എന്റെകണ്ണുകളിൽ പതിഞ്ഞിരുന്നത്...

അതുകൂടിയായപ്പോൾ അവനാപ്പറഞ്ഞതിൽ
എന്തൊക്കെയോ കാര്യമുണ്ടെന്നൊരുചിന്ത എന്നിലേയ്ക്കും പകരപ്പെടുവായ്രുന്നു...

അപ്പോൾ പ്രായത്തിൽമൂത്ത പെണ്ണിനെക്കിട്ടിയാൽ ഇങ്ങനേംപല പ്രയോജനങ്ങളൊക്കെ ഉണ്ടായിരുന്നല്ലേ..??!!

""...ഡാ... അല്ലേത്തന്നെ ഇവൾക്കു പ്രായംകൂടുതലാണെന്ന് ആർക്കാടാതോന്നുക..?? സുന്ദരിയല്ലേ എന്റെ ചേച്ചിക്കുട്ടി... പ്രായംകൂടുതലാണെന്ന് അറിയാവുന്നവർക്ക് മാത്രമല്ലേയറിയൂ... അല്ലാത്തവർക്കറിയത്തില്ലല്ലോ... അല്ലേത്തന്നെ നമ്മളാരേമീ പ്രായോം ആധാറുമൊന്നും കാണിച്ചു ബോധിപ്പിക്കണ്ടല്ലോ..!!

...നിന്റെമീനാക്ഷിയും അതേപോലെതന്നാ... നിങ്ങളുരണ്ടാളും നല്ലചേർച്ചയല്ലേ... ആരേലുംപറയുവോ പ്രായക്കൂടുതലുണ്ടെന്ന്... അതാഞാമ്പറഞ്ഞത്... പ്രായത്തിലൊന്നുമല്ല കാര്യം;
എങ്ങനെ ജീവിയ്ക്കുന്നൂന്നുള്ളതിലാ... ഉള്ളകാലം, അതെത്രയാന്നുവെച്ചാ അടിച്ചുപൊളിച്ചങ്ങു ജീവിച്ചേക്കുക... പിന്നത്തെക്കാര്യം പിന്നെയല്ലേടാ..!!"""_ അവനങ്ങനെ പറഞ്ഞുതീർത്തതും എനിയ്ക്കുംചെറുതായി ചിലതൊക്കെത്തോന്നിത്തുടങ്ങി;

...അപ്പഴീ മൂത്തപെണ്ണിനെ കെട്ടുന്നതൊന്നുമൊരു പ്രശ്നമല്ലാല്ലേ..?? എന്നാപ്പിന്നെ
ഇവരെപ്പോലൊക്കെ ആകുമെങ്കിൽ വേണൊങ്കി മീനാക്ഷിയേയും സഹിയ്ക്കാവുന്നതാണ്...

പക്ഷേയിവളും ചേച്ചിയെപ്പോലെ എന്റെകൂടെ കട്ടയ്ക്കുനിയ്ക്കണം.!

""...മ്മ്മ്.! എന്താടാ സിദ്ധുമോനേ... ഒരാലോചന..?? ഇന്നാ കയ്ക്ക്..!!"""_ അത്രയുംനേരം മകുടിയൂതുമ്പോലെ ഒരു ബിയർബോട്ടിലെടുത്ത് വായ്ക്കുള്ളിലേയ്ക്കു തള്ളിപ്പിടിച്ചിരുന്ന അച്ചു, എന്നെത്തോണ്ടി ചോദിച്ചശേഷം ചിക്കന്റെകാല് കട്ടാക്കി എന്റെനേരേനീട്ടി...

പെണ്ണൊക്കെയടിച്ച് തീട്ടമായ്ട്ടുള്ള ഇരിപ്പാണ്...

💬 Comments

View all comments