0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.3K

നെടുനീളനൊരു വാളായ്രുന്നു...

കണ്ണൊക്കെ നിറഞ്ഞുതുളുമ്പി ഒന്നും മിണ്ടാൻവായ്യാതിരുന്ന് ശ്വാസംകിട്ടാത്തതുപോലുള്ള കുറേച്ചുമയും നെഞ്ചുതിരുമ്മലും കൂട്ടത്തിൽ രണ്ടുമൂന്നു വാളുംവെച്ചപ്പോഴേയ്ക്കും പുള്ളിക്കാരി ഷെഡ്ഡിൽക്കേറി...

അടുത്തുചെന്നാൽ അടികിട്ടിയാലോന്നുള്ള പേടികാരണം ആരും ചേച്ചിയ്ക്കടുത്തേയ്ക്കു പോയതുമില്ല...

അതുകൊണ്ടുതന്നെ ആ നിലത്തുകിടന്ന് ഒറ്റയ്ക്കനുഭവിയ്ക്കാനായ്രുന്നു ആ പാവത്തിന്റെവിധി...

""...തീർന്നോടീ... ഇപ്പത്തീർന്നോടീ..?? കൊറേനാളായി നീ തുടങ്ങീട്ട്... ഇനിമേലാൽ കുടിയ്ക്കുന്നോരെ കുറ്റംപറയുവോടീ..??"""_ ചേച്ചി കാൺകെതന്നെ ഒരെണ്ണംകൂടി പൊട്ടിച്ചടിച്ചുകൊണ്ട് ജോക്കുട്ടൻ വെല്ലുവിളിച്ചെങ്കിലും ചേച്ചിയൊന്നുംമിണ്ടിയില്ല...

ഒറ്റപ്പെട്ടുപോയതിന്റെ സങ്കടവും ആദ്യമായി വെള്ളമടിച്ചതിന്റെ ഹാങ്ങോവറും വാളുവെച്ചതിന്റെ ക്ഷീണവുമെല്ലാങ്കൂടിയായപ്പോൾ ആകെ കിളിപോയ അവസ്ഥയിലായ്രുന്നൂ ചേച്ചി...

""...ജോക്കുട്ടാ... ഇനിയിപ്പോളിവളെ എന്താചെയ്ക..??"""_ കുറച്ചുനേരംകൂടി അങ്ങനിരുന്നിട്ടും ചേച്ചിയ്ക്കൊരു മാറ്റോമില്ലാതെ നാഗവല്ലീസ്റ്റൈലിൽത്തന്നെ തുടരുന്നതുകണ്ട് അച്ചുതിരക്കി...

അതിന്,

""...അങ്ങോട്ടൊതുക്കി കിടത്തിയിട്ട് വാ... ബാക്കിയടിയ്ക്കാം..!!"""_ ന്നവൻ പറഞ്ഞതും ചേച്ചിയവിടെയിരുന്ന് കാറാൻതുടങ്ങി...

എന്നിട്ടും കുറേനേരംകൂടി അതേ ഇരുപ്പിരുന്നെങ്കിലും ചേച്ചി പൂസായിവീണപ്പോൾ മറ്റുവഴിയില്ലാതെ അവരെക്കൊണ്ടുപോയി കിടത്തിയിട്ടുവരാമെന്ന ധാരണയിൽ ഞാനും ജോക്കുട്ടനുംചേർന്ന് ചേച്ചിയേംതാങ്ങി വീട്ടിലേയ്ക്കു നടക്കുവായ്രുന്നു...

അച്ചുവിനെയും മീനാക്ഷിയേയും കാവലിരുത്തിയിട്ട് പോകാമെന്നാണ് ആദ്യംപ്ലാനിട്ടതെങ്കിലും രണ്ടും ധൈര്യംകൂടിയ ഇനങ്ങളായതുകൊണ്ട് അവസാനം രണ്ടുംകൂടി ഞങ്ങളുടെ പുറകേപോന്നു...

അതിനിടയിൽ എന്റെകയ്യിലിരുന്ന കുപ്പി ഞാൻ മീനാക്ഷിയുടെ കയ്യിലേയ്ക്കു കൊടുക്കുവേംചെയ്തു...

""...അതേ... ഇതെങ്ങാനും കുടിച്ചാ നിന്റെ മോന്തയിടിച്ചു പരത്തും..!!"""_ കയ്യിൽക്കിട്ടിയപാടെ കുപ്പീലേ അളവ്നോക്കിയ അവളെനോക്കിയൊന്നു പേടിപ്പിക്കാനും ഞാൻമറന്നില്ല...

പോകുന്ന വഴിമൊത്തം ഓരോന്നുപറയുമ്പോൾ മിണ്ടല്ലേ.. മിണ്ടല്ലേ അവരെണീയ്ക്കൂന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടായ്രുന്നെങ്കിലും
അതുമൈക്കുകെട്ടി പറയുന്ന ശബ്ദത്തിലായ്രുന്നെന്നൊക്കെ വളരെവൈകിയാണ് തിരിച്ചറിഞ്ഞത്...

കാരണം ചേച്ചിയേംതാങ്ങിപ്പിടിച്ച് വീട്ടുമുറ്റത്തെത്തുമ്പോൾ
ലൈറ്റെല്ലാം തെളിഞ്ഞുകിടപ്പുണ്ട്...

കാർന്നോമ്മാരും കാർന്നോത്തികളും വാതിൽക്കലുമുണ്ട്...

ഒട്ടുംപ്രതീക്ഷിയ്ക്കാതെ അവരെക്കണ്ടതും ഞങ്ങളാകെ ചത്തവസ്ഥയിലായി...

പോരാത്തതിന് ഞാനും ജോക്കുട്ടനുങ്കൂടി ചേച്ചിയെ താങ്ങിയെടുത്തോണ്ട് വരുകകൂടിയല്ലേ...

ഞങ്ങളടുത്തെത്തീതും,

""...ആ.! കഴിഞ്ഞോ..??"""_ അച്ഛന്റെചോദ്യം...

അതിനുമറുപടിയായി ആരുമൊന്നും മിണ്ടിയില്ല...

അല്ലേത്തന്നെ തോലുപൊളിഞ്ഞു നിൽക്കുന്നിടത്ത് എന്തിട്ടുമിണ്ടാൻ..??

നാലെണ്ണം

💬 Comments

View all comments