Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
കയ്യേലുംകാലേലും നിൽക്കാൻ പറ്റാത്തവസ്ഥയിലും ഒരെണ്ണമടിച്ചുഫ്ലാറ്റായി ബോധമില്ലാത്ത ലെവലിലും...
എന്തായാലും ജോക്കുട്ടന്റെ ദയനീയമായ നോട്ടംകണ്ടിട്ടാവണം വഴിതടഞ്ഞുനിന്നവരെല്ലാം രണ്ടു സൈഡിലേയ്ക്കൊതുങ്ങി...
""...ആ കൊണ്ടുക്കിടത്ത്..!!"""_ കിട്ടിയവസരംമുതലാക്കി എല്ലാം വാലേവാലേ അകത്തേയ്ക്കുവിട്ടു...
ആസമയത്ത് എങ്ങനേലുമകത്തു കടക്കാനുള്ള ചിന്തയല്ലാതെ ബാക്കിക്കുപ്പിയും ചിക്കനുമെല്ലാം പറമ്പിൽ കിടക്കുവാന്നുള്ള യാതൊരുബോധവും ഞങ്ങൾക്കുണ്ടായ്രുന്നില്ല...
""...ഇതെന്താ റൂമിച്ചെന്നിട്ടടിയ്ക്കാനുള്ളതാണോ..??"""_ മീനാക്ഷി കയ്യിൽപിടിച്ചിരുന്ന എന്റെ ബിയറിലേയ്ക്കുനോക്കി അമ്മചോദ്യമിട്ടതും അവളെല്ലാരേം മാറിമാറിയൊന്നു നോക്കി...
എന്നിട്ടാക്കുപ്പിയും അവിടെവെച്ചിട്ട് നൈസായ്ട്ടവിടുന്നു സ്‌കൂട്ടാവുകേംചെയ്തു...
""...കൊള്ളാം...
വന്നതുംനിന്നതുമെല്ലാം കൊള്ളാം... എല്ലാത്തിനേമൊരേ കയറിൽക്കെട്ടാം..!!"""_ കാർന്നോത്തിമാരിലാരോ പുറകിൽനിന്നു പറയുന്നതുകേട്ടെങ്കിലും ആരുമൊന്നും മിണ്ടിയില്ല...
എത്രയുംപെട്ടെന്ന് റൂമിൽക്കേറുകാനുള്ള ഒറ്റലക്ഷ്യംമാത്രമേ ഉണ്ടായ്രുന്നുള്ളൂ...
പക്ഷേ, ഹാളിലേയ്ക്കു കാലെടുത്തുവെച്ചതും മൊത്തത്തിലിരുട്ടായി...
""...അയ്യോ... കണ്ണുംപോയോ..?? നീയെന്തുവെഷവാടാ വാങ്ങിച്ചോണ്ടുതന്നേ..??"""_ ന്നുള്ള നമ്മടെ പിള്ളേച്ചന്റെചോദ്യം ഞാനാവർത്തിച്ചതും,
""...മിണ്ടാണ്ടിരിയെടാ നാറീ...
കണ്ണല്ല, കറണ്ടാ പോയത്..!!"""_ ന്നും മറുപടിപറഞ്ഞ് അവനെന്റെ തലയ്ക്കിട്ടുതട്ടി...
ഇരുട്ടത്തു ചമ്മിയാലെന്റെമുഖം എങ്ങനെയിരിയ്ക്കുമെന്നറിയാനായി സ്വയം തപ്പിനോക്കുന്ന സമയത്താണ്,
""...അയ്യോ.! ആരാണ്ടെന്നെക്കേറിപ്പിടിച്ചേ..!!"""_ ന്നുള്ള അച്ചുവിന്റെ കീറലുകേൾക്കുന്നത്...
ഉടനേ,
""...അതാ പേടിച്ചുതൂറിയാണ്...
എടീ മീനാഷീ, ബാക്കിയുള്ളോരെക്കൂടി പേടിപ്പിയ്ക്കാതെ ഒന്നനങ്ങാണ്ട് നിയ്ക്ക്..!!"""_ ന്നുള്ള ഡയലോഗു ഞാൻതൊടുത്തതും,
""...അതു നീയാന്നോർത്തു പിടിച്ചതാ... സോറി..!!"""_ ന്നവൾടെ മറുപടിയുംകിട്ടി...
""...മൂഞ്ചാനായ്ട്ട്.. ഇനിയെങ്ങനെ റൂമിപ്പോവും..?? മീനാഷീ.. ഫ്ലാഷോണാക്കിയേടീ... അല്ല, ഈ നെടുനീളൻവീട്ടില് ഒരിൻവേട്ടറുപോലുമില്ലേ..??"""_ എനിയ്ക്കങ്ങട് ദേഷ്യംവന്നു...
ഇൻവേർട്ടറില്ലാത്ത വീട്ടിൽ ഇനിയൊരു നിമിഷംപോലും
ഞാൻ നിൽക്കൂലാന്ന് പറയാനായിത്തുടങ്ങിയെങ്കിലും, എന്നാ നീ നിൽക്കണ്ടന്നാങ്ങണം ആരേലുമ്പറഞ്ഞാൽ ഈ നട്ടപ്പാതിരായ്ക്കു വയറേലെഴഞ്ഞ് ഞാനെങ്ങടുപോവും..??
അതോർത്തോണ്ടുമാത്രം ഞാനൊന്നങ്ങടടങ്ങി...
""...പിന്നേ... അകത്തുണ്ട്.! ഉറങ്ങിക്കിടക്കുവാ...
അല്ലപിന്നെ..!!"""_ എന്റെ ഡയലോഗുകേട്ടതും കലിപ്പായ അച്ചുതുടർന്നു;
""...എടാ... ഞാനുണ്ടല്ലോ, ഞാനൊരായിരം പ്രാവശ്യമീ നായിന്റെമോനോട് പറഞ്ഞതാ ഒരിൻവേർട്ടർ വാങ്ങടാ... വാങ്ങടാന്ന്... മുറ്റംനിറച്ചു വണ്ടി മേടിച്ചുകൂട്ടാനവനേക്കൊണ്ട് പറ്റും... എന്നാ വീട്ടിലേയ്ക്കൊരിൻവേർട്ടർ മേടിയ്ക്കാൻ പറ്റത്തില്ല...
💬 Comments
View all comments