0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.3K

നേരേപോയി ജോക്കുട്ടനെ തട്ടിയുണർത്തി...

""...ഡാ കോപ്പേ... എണീയ്ക്കെടാ... ആരേലുംവരോടാ... ഈശ്വരാ.! ഇവനെയെന്താ ഉണക്കാനിട്ടേക്കുന്നോ..?? ഡാ..!!"""_ അടിച്ചുംപിടിച്ചും കടിച്ചുമൊക്കെ അവന്റെ തലപൊക്കിയെടുത്തപ്പോൾ പുള്ളി കഷ്ടപ്പെട്ടു കണ്ണുകൾതുറന്നു;

""...എ... എന്താടാ..?? നീയെന്തായിവിടെ..??"""_ കണ്ണുമിഴിച്ചുള്ളയവന്റെ ചോദ്യത്തിന്,

""...ഞാൻമാത്രല്ല,
എല്ലാമിവടെണ്ട്..!!"""_ ന്ന് ഞാൻ മറുപടികൊടുത്തതും കിളിയില്ലാഭാവത്തിൽ അവൻചുറ്റുംനോക്കി...

ശേഷം ചാടിയെഴുന്നേറ്റ ജോക്കുട്ടനെന്നെനോക്കി;

""...എടാ... ഞങ്ങളിന്നലെ ഇവിടാണോകിടന്നത്..??"""_ ന്നൊരുചോദ്യം...

അതിനുഞാൻ തിരിഞ്ഞു മീനാക്ഷിയെനോക്കി...

അപ്പോഴാണവനും അവളെക്കണ്ടത്‌...

അവൾടെയാ ഇരിപ്പുകണ്ടതേ കാര്യംപിടികിട്ടിയ അവൻ ഒറ്റച്ചിരിയായ്രുന്നു...

ആ ചിരിയ്ക്കിടയിലാണ് അച്ചുവിനെക്കാണുന്നത്...

""...ഇതെന്താടാ വവ്വാലോ..??
ഇവളുടെ തലയെവിടെ..??"""_ അച്ചുവിനെചൂണ്ടിയവൻ ആർത്തുചിരിയ്ക്കുമ്പോൾ മീനാക്ഷിയുമവനൊപ്പം കൂടി...

എനിയ്ക്കാണേൽ അതുകണ്ടതും വിറഞ്ഞുകേറി...

...മനുഷ്യനിവടെ തീട്ടത്തിൽചവിട്ടിയപോലെ നിൽക്കുമ്പോഴാണ് അവന്റെ കോണാത്തിലെയൊരു ചിരി.!

എന്നാലതൊന്നുമവനൊരു വിഷയമേയായ്രുന്നില്ല...

കക്ഷി ഫുൾകൂളായ്ട്ട്
ചേച്ചിയെത്തട്ടിവിളിച്ചു;

""...ഡീ... എഴുന്നേറ്റേ... മതിയുറങ്ങീത്..!!"""_ രണ്ടുമൂന്നുപ്രാവശ്യം തട്ടിക്കൊണ്ട് എഴുന്നേൽപ്പിയ്ക്കാൻ നോക്കിയെങ്കിലും ആരുകേൾക്കാൻ..??

""...നല്ല ക്ഷീണംകാണോടാ... ഉറങ്ങിക്കോട്ടേ... എണീപ്പിയ്ക്കണ്ട..!!"""_ ജോക്കുട്ടൻവീണ്ടും ചേച്ചിയെ തട്ടിയുണർത്താനായി ശ്രെമിയ്ക്കുന്നതുകണ്ട് മീനാക്ഷിപറഞ്ഞു...

""...എന്നാലൊന്നു
പിടിയ്ക്കെടാ... നമുക്ക്
റൂമിലേയ്ക്കുകിടത്താം..!!"""_ മീനാക്ഷിയുടെ അഭിപ്രായംമാനിച്ച് ജോക്കുട്ടനെന്നെ നോക്കി...

അങ്ങനൊരുവിധം വലിച്ചുപൊക്കിയെടുത്തിട്ടുപോയി റൂമിൽക്കിടത്തിയശേഷം അച്ചൂനെയുണർത്താനായി പോകാൻതുടങ്ങുമ്പോൾ അവനെന്നെതടഞ്ഞു...

""...കുറച്ചുനേരംകൂടി
അവളുറങ്ങട്ടടാ... നിങ്ങളപ്പോഴേയ്ക്കുംപോയി ഫ്രഷായിവാ..!!"""_ അവന്റെമുഖത്തെയാ
കള്ളച്ചിരിയിൽ എന്തോതരികിട മറഞ്ഞുകിടന്നതിനാൽ പിന്നെ ഞാനൊന്നും പറഞ്ഞില്ല...

പകരം മീനാക്ഷിയേംകൂട്ടി
റൂമിലേയ്ക്കു നടക്കുവായ്രുന്നു...

""...എടാ... ഇന്നലെയടിച്ചിട്ട് ഞാൻ വാളുവെച്ചായ്രുന്നോ..??"""_ റൂമിലേയ്ക്കു കേറുന്നതിനിടയിൽ അവളുചോദിച്ചു...

""...എടീ... എനിയ്ക്കെന്റെ തന്തേടെപേരുപോലും ഒർത്തെടുക്കാൻപറ്റാതെ
നിൽക്കുവാ... അപ്പോളിമ്മാതിരി ഊമ്പിയചോദ്യമൊന്നും ചോദിയ്ക്കല്ലേ..!!"""

""...മ്മ്മ്.! എനിയ്ക്കുമൊന്നും അറിയാമ്മേലടാ... കാലൊന്നും ഉറയ്ക്കാത്തപോലെ... തലയാണേൽ പൊട്ടിപ്പൊളിയുവാ... ഞാനേതായാലുമൊന്നു കുളിച്ചേച്ചുവരാമേ..!!"""_ പറഞ്ഞുകൊണ്ടവൾ ഒരുടവലും ഉടുത്തുമാറാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത്റൂമിലേയ്ക്കു കേറി...

അവൾപറഞ്ഞപോലെ
അത്യാവശ്യം നല്ലതലവേദന എനിയ്ക്കുമുണ്ടായ്രുന്നു...

പോരാത്തതിന് നേരാംവണ്ണം ഉറങ്ങാത്തകൊണ്ട് കണ്ണില് മണ്ണുവാരിയിട്ടപോലൊരു ഫീലും...

അതുകൊണ്ട് കട്ടിലുകണ്ടപാടെ

💬 Comments

View all comments