0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

മറിഞ്ഞതിലേയ്ക്കങ്ങു വീണു...

""...സിത്തൂ... എഴുന്നേൽക്ക്... പോയ്ക്കുളി..!!"""_ കിടന്നപാടെ ക്ഷീണംകൊണ്ട് മയങ്ങിപ്പോയ എന്നെ മീനാക്ഷി വിളിച്ചുണർത്തി...

കണ്ണുതുറന്നെഴുന്നേറ്റിരുന്ന ഞാൻ ഒന്നുഴിഞ്ഞുനോക്കി, ഇളംനീല നോർമൽടോപ്പും മുട്ടോളമിറക്കമുള്ള വെള്ള പ്രിന്റ്ഡ്സ്‌കർട്ടുമായ്രുന്നു അവൾടെവേഷം...

കുളിച്ചീറനുള്ള മുടി, രണ്ടുതോളിലൂടെയും മാറിലേയ്ക്കിട്ടിരുന്നു...

""...മ്മ്മ്..??"""_ എന്റെ നോട്ടംകണ്ടിട്ടെന്നോണം
അവള് പുരികമുയർത്തി...

""...ഏയ്‌.! ഒന്നൂല്ല.!
ഇന്നലെയാ ഷോർട്സിട്ടത് ഭാഗ്യമായീന്നോർക്കുവായ്രുന്നു..!!"""_ ഞാൻ മെല്ലെചിരിച്ചു...

""...അതെന്താ അത്രയ്ക്കു ബോറായ്രുന്നോ..??"""_
മുഖത്തുപടർന്ന ആശങ്കയൊളിപ്പിയ്ക്കാതെ അവളുചോദിച്ചു...

""...മ്മ്മ്.! രാവിലേ
സീതാന്റിവന്നു വിളിയ്ക്കുമ്പോൾ കാലുംകവച്ചുപിടിച്ചായ്രുന്നു ഉറക്കം..!!"""_ ടവലെടുത്ത് തോളിലേയ്ക്കിട്ടകൂട്ടത്തിൽ ഞാൻപറഞ്ഞു...

അതിലൊന്നു ഞെട്ടിയയവൾ,

""...ആണോ..?? അയ്യേ.! എന്നിട്ടവരെന്തേലും
പറഞ്ഞോ..??"""_ ന്ന് വിരലു കടിച്ചുകൊണ്ടെന്നോടു
തിരക്കി...

""...ഏയ്‌.!
എന്നോടൊന്നുംപറഞ്ഞില്ല...
പക്ഷേ ആക്കിയൊരു ചിരിയൊക്കെണ്ടായ്രുന്നു..!!"""

""...അയ്യേ.! ഇനിയെങ്ങനാ അവരുടെമുന്നിലൊക്കെ പോയിനിൽക്കുന്നേ..?? നാണക്കേട്..!!"""_ സ്വയംപഴിച്ചുകൊണ്ടവൾ തലയ്ക്കൊന്നു തട്ടിയതും,

""...ഞാൻപറഞ്ഞിട്ടാ ഷോർട്സ് വലിച്ചുകേറ്റീത്
നന്നായില്ലേ..?? അല്ലേലന്നത്തെപ്പോലെ നീലജട്ടിയെല്ലാരും കണ്ടേനെ..!!"""_ ന്നുപറഞ്ഞ്
ആക്കിയൊരുചിരിയോടെ ഞാൻ ബാത്ത്റൂമിലേയ്ക്കു കേറി...

ഉടനെ,

""...അതിനു നീലയല്ലല്ലോ, വെള്ളയല്ലായ്രുന്നോ..??"""_ ന്നൊരു മറുപടിയായിരുന്നു മീനാക്ഷി...

അതിനൊരു വല്ലാത്തമട്ടിൽ ഞാൻ തിരിഞ്ഞു നോക്കുമ്പോഴാണ് താനെന്താ പറഞ്ഞേന്നുള്ള ബോധമവൾക്കുവന്നത്...

ഉടനേ കണ്ണുകൾകൂട്ടിയടച്ച് തലകുനിച്ചുകളഞ്ഞു മീനാക്ഷി...

...ഇനിയെന്റെ കെട്ടിറങ്ങാത്തതോ, അതോ അവൾക്കു കിളിവരാത്തതോ..??

കുളിയ്ക്കുമ്പോൾമുഴുവൻ എന്റെചിന്തയതായ്രുന്നു...

അല്ലേലിതിനുമുന്നേ ഞാനോ മീനാക്ഷിയോ ഇങ്ങനെവർത്താനം പറഞ്ഞിട്ടുണ്ടോ..?? അറിയില്ല.!

എന്തായാലും അധികം വൈകിപ്പിയ്ക്കാതെ കുളിച്ചിറങ്ങി ഡ്രസ്സുമിട്ട് താഴേയ്ക്കിറങ്ങുമ്പോൾ ജോക്കുട്ടനും മീനാക്ഷിയുംചേർന്ന് അച്ചുവിനെ കുത്തിയെഴുന്നേൽപ്പിയ്ക്കുവായ്രുന്നു...

ഒന്നുമാലോചിയ്ക്കാതെ പോയി അവർക്കൊപ്പംകൂടി...

കക്ഷി കണ്ണുതുറന്നതും പിടിച്ചൊക്കെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് ജോക്കുട്ടൻചോദിച്ചു;

""...ഡീ... ഇന്നലെനീ ഇവിടാണോ കിടന്നേ..??"""_ അതുകേട്ട് ചുറ്റുമൊന്നുനോക്കിയതും
ആളൊന്നുചൂളി...

പിന്നതൊന്നുമൊരു വിഷയമേയല്ലാന്നമട്ടിൽ
എണീറ്റുനിന്ന് സോഫയുടെവിരി തിരിച്ചിടുന്നനേരത്താണ്
പിന്നിൽനിന്നും ജോക്കുട്ടന്റമ്മയുടെ ശബ്ദംകേൾക്കുന്നത്;

""...ബാക്കിയുള്ളോരെല്ലാം അവനോന്റെ മുറീത്തന്നെ കിടന്നുറങ്ങിയോണ്ടു പിന്നെ കുഴപ്പമില്ലല്ലേടാ സിദ്ധൂ..??"""_ നോക്കുമ്പോൾ ഒരുപ്ളേറ്റിലഞ്ചു

💬 Comments

View all comments