0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

ചിരിച്ചു...

ജോക്കുട്ടനാണേൽ എന്തുപറയണമെന്നറിയാതെ നിൽക്കുമ്പോൾ,

""...വാ... പോവാം... മതി നിന്നുതീട്ടമായത്..!!"""_ ന്നുംപറഞ്ഞ് ഞാനവനേംകൂട്ടി പോകാനായിത്തുടങ്ങി...

അപ്പോഴേയ്ക്കും അമ്മയും സീതാന്റിയുംകൂടെത്തി;

""...വാ പിള്ളേരേ... വന്നുവല്ലോം കഴിയ്ക്ക്..!!"""_ ന്നു പറഞ്ഞിട്ട് അച്ഛന്റെനേരേതിരിഞ്ഞ്;

""...നിങ്ങളീ കുപ്പിയെല്ലാങ്കൂടൊന്ന് എടുത്തോണ്ട്പോകുവോ..?? ഒന്നാമതേസ്ഥലമില്ല... അതിന്റെടെയ്ക്കാ..!!"""_ ന്നു പറഞ്ഞൊന്നു കലിപ്പിയ്ക്കുവേം ചെയ്തു...

""...പിന്നേ സ്ഥലം... ഇവിടിപ്പൊ സർവാണിസദ്യയല്ലേ ഒണ്ടാക്കിവെച്ചേക്കുന്നത്... ആകെമൂന്നാല് ഒണക്കദോശേം കുറച്ചു കടലാക്രമണോമല്ലേയുള്ളൂ..??"""_ മറുപടിയായി അങ്ങനെപറഞ്ഞെങ്കിലും കുപ്പിയൊക്കപ്പോഴേ മാറ്റിക്കൊടുക്കാനവരും നമുക്കൊപ്പംകൂടി...

""...അതേ... പൊട്ടാത്തതും ചളുങ്ങാത്തതുമൊക്കെ നേരേ ഫ്രിഡ്ജിലേയ്ക്കു കേറ്റിയ്ക്കോ... ആവശ്യംവരും..!!"""_ കുളികഴിഞ്ഞ് ചുവന്നനിറത്തിലൊരു ചുരിദാർടോപ്പും ബ്രൗൺകളറിലുള്ള ഫുൾപാവാടയുമിട്ട് മുടിയും തോർത്തിക്കൊണ്ടങ്ങോട്ടേയ്ക്കു വന്ന അച്ചുവാണതു പറഞ്ഞത്...

അതിന്,

""...അങ്ങനെ പലശബ്ദങ്ങളും പലയിടത്തൂന്നും കേൾക്കും...
അതാരും
ശ്രെദ്ധിയ്ക്കാൻപോണ്ട..!!"""_ സീതാന്റി ഞങ്ങളോടായി പറഞ്ഞപ്പോൾ വീണ്ടുമവടൊരു കൂട്ടച്ചിരിമുഴങ്ങി...

അങ്ങനെ പൊട്ടിയ്ക്കാത്ത കുപ്പിയെല്ലാം ഫ്രിഡ്ജിലും
ബാക്കിയെല്ലാം അടുക്കളവശത്തെ ചായ്പ്പിലും കൊണ്ടുവെച്ചിട്ട് എല്ലാരുംകൂടി കഴിയ്ക്കാനിരിയ്ക്കുമ്പോഴും എന്റെമനസ്സ് വല്ലാത്തൊരവസ്ഥയിലായ്രുന്നു...

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണെന്നൊരു തോന്നൽ...

...എല്ലാരുംതമ്മിൽ
എന്തൊരുവൈബാണ്...

വേറെവിടൊണ്ട് ഇത്രേം സപ്പോർട്ടീവായ.. ഇത്രക്ക് കൂൾമൈന്റഡായ അച്ഛനുമമ്മേം..??

എന്തൊക്കെ അലമ്പുകാണിച്ചാലും മക്കൾടെകൂടെ... അവരെ സ്നേഹംങ്കൊണ്ട് വീർപ്പുമുട്ടിച്ച്...

വെറുതെയല്ല, ജോക്കുട്ടനും ചേച്ചിയുമൊക്കെ പരസ്പരമിങ്ങനെ സ്നേഹിയ്ക്കുന്നത്...

ഇതൊക്കെക്കണ്ടല്ലേ അവരും പഠിയ്ക്കുന്നെ...

അടുത്തജന്മത്തിലെങ്കിലും
ഈവീട്ടിൽ ഇവർക്കിടയിലൊന്നു ജനിയ്ക്കാൻ പറ്റിയെങ്കിൽ.. ജീവിയ്ക്കാൻ പറ്റിയെങ്കിൽ.!

കഴിയ്ക്കുന്നതിനിടയിൽ വൈകുന്നേരത്തെ അടിച്ചുപൊളി പരിപാടികളെക്കുറിച്ചവർ പ്ലാൻചെയ്യുമ്പോൾ മുഴുവൻ എന്റെചിന്തയതായ്രുന്നു...

എന്നാൽ മീനാക്ഷിയുടെ ഫോണിരുന്നു ബെല്ലടിച്ചപ്പോഴാണ് ഞാൻചുറ്റുമൊന്നു നോക്കുന്നതുപോലും...

""...ഏഹ്.! ഡാ വീട്ടിന്നമ്മയാണല്ലോ... ഇതെന്തോപറ്റി ഇപ്പൊപ്പെട്ടെന്നൊരുവിളി..??"""_ കഴിയ്ക്കുന്നതിനിടയിൽ ഡിസ്പ്ളേയിലേയ്ക്കു നോക്കിക്കൊണ്ട് പറഞ്ഞശേഷം ഫോൺ അറ്റൻഡ്ചെയ്തയവൾ ലൗഡ്സ്പീക്കറിലിട്ട് ടേബിനു പുറത്തായിവെച്ചു...

""...ആ.! പറഞ്ഞോ അമ്മേ... സുഖമാണോ..?? രണ്ടൂസായ്ട്ട് ഇങ്ങോട്ടേയ്ക്കുള്ള വിളിയൊന്നും കാണാണ്ടായപ്പോൾ മറന്നൂന്നാകരുതിയെ..!!"""_ പറഞ്ഞശേഷം
ചമ്മന്തിയിലേയ്ക്കു മുക്കിയ ദോശ വായിലേയ്ക്കു വെയ്ക്കുന്നതിനൊപ്പം

💬 Comments

View all comments