Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
എല്ലാരേംനോക്കി മീനാക്ഷിയൊന്നു ചിരിച്ചു...
എന്നാൽ അതിനു തിരിച്ചുള്ളമറുപടി ഞങ്ങളെല്ലാരേം ഒരുപോലെ ഞെട്ടിച്ചു;
""...എന്താ നിങ്ങടെയുദ്ദേശം..?? അവിടെത്തന്നെ കൂടാനാണോ..??"""_ കേട്ടതോ അമ്മയ്ക്കുപകരം എന്റെതന്തപ്പടിയുടെ ശബ്ദവും...
""...ഏഹ്..?? അച്ഛനായ്രുന്നോ..?? എന്തുപറ്റിയച്ഛാ വിശേഷിച്ച്..??"""_ ഒന്നുപതറിയെങ്കിലും അതുപുറത്തു കാണിയ്ക്കാതെ മീനാക്ഷിചോദിച്ചു...
ഉടനെ പുള്ളിയൊരു പൊട്ടിത്തെറിയായ്രുന്നു;
""...അവനോ വീട്ടിക്കേറണോന്നോ കോളേജിപ്പോണോന്നോ പഠിയ്ക്കണോന്നോരു ചിന്തയില്ല... അതുപോലാണോ നീ..?? നീയൊന്നൂല്ലേലുമൊരു ഡോക്ടറല്ലേ..?? അപ്പതിന്റൊരു റെസ്പോൺസിബിലിറ്റി ഈ സൊസൈറ്റിയോടു കാണിയ്ക്കണ്ടേ..?? മാത്രല്ല, നിന്റെസ്റ്റഡീസോ..?? എത്രക്ലാസ്സാണ് മിസ്സാക്കിയേന്നൊരു ചിന്തയുണ്ടോ നെനക്ക്..?? അവസാനം ഞാനായ്ട്ട് നിന്റെഭാവികളഞ്ഞൂന്നേ എല്ലാരുമ്പറയൂ... അതുകൂടെ കേൾപ്പിയ്ക്കാനായ്ട്ടായ്രിയ്ക്കും പോയടത്തുതന്നെ കെട്ടിപ്പേറിക്കിടക്കുന്നേ..!!"""
""...അച്ഛാ... അതുപിന്നെ ഞാൻ.."""_ അതിനിടയിലെന്തോ പറയാനായി മീനാക്ഷിശ്രെമിച്ചെങ്കിലും അതൊന്നുംകേട്ടഭാവം നടിയ്ക്കാതെ പുള്ളിതുടർന്നു;
""...ഒന്നൂല്ലേലും ബേസിക് മാനേസെന്നൊരു കാര്യമുണ്ട്... പിറന്നാളിനു പങ്കെടുക്കാനായിപ്പോയാൽ പങ്കെടുത്തിട്ടിങ്ങു പോരണം...
അല്ലാതവടെന്നിറങ്ങാതെ
കിടക്കുവല്ലചെയ്യേണ്ടത്... അവന്റെകാര്യംപോട്ടേ... വിവരമില്ലെന്നുപറയാം... എന്നാ നീയുമവന്റൊപ്പംകൂടി വകയ്ക്കു കൊള്ളാണ്ടായോ..??"""_ അയാള് വീണ്ടുംനിന്നുതെറിച്ചു...
എന്നാലത്രയുംപേര് കേട്ടുനിൽക്കേ അങ്ങനെപറഞ്ഞതെന്തോ എനിയ്ക്കങ്ങട് സഹിയ്ക്കാൻപറ്റീല...
""...ഇത്രേമത്യാവശ്യപ്പെട്ട് നിന്നെയങ്ങോട്ടു വിളിച്ചുവരുത്താനീ വയസ്സാംകാലത്ത് ഇങ്ങേർടെമറ്റവൾക്കു കൊരുത്തുണ്ടായോന്ന് ചോദിയ്ക്കെടീ..!!"""_ തന്തപ്പടി കേൾക്കണമെന്ന ഒറ്റയുദ്ദേശത്തോടുകൂടി
ഞാനെന്റെ ശബ്ദംമുഴക്കീതും കേട്ടുനിന്നവരെല്ലാം മൂക്കത്തു വിരലുവെച്ചുപോയി...
""...ആ.! നീയോ മുടിയാനായ്ട്ടൊണ്ടായോൻ... നീയേതിലേ വേണമെങ്കിലും
പൊക്കോ... എന്നാലതുപോലല്ലാ പെങ്കൊച്ചിന്റെകാര്യം... അതിനിപ്പൊത്തന്നൊത്തിരി ക്ലാസ്സുമിസ്സായി... അതോണ്ട് ദയവുചെയ്താക്കൊച്ചിന്റെ ഭാവിനശിപ്പിയ്ക്കരുത്... അപേക്ഷയാണ്..!!"""
""...അതിനു ഞാനായ്ട്ടാരേം.."""_ അയാളുപറഞ്ഞതിനു മറുപടിയായി നാവുയർത്തിയെങ്കിലും എനിയ്ക്കുപറയാനുള്ളത് കേൾക്കാമ്പോലും നിൽക്കാതെ അയാള് കോള്കട്ടാക്കി...
""...തൊലിയ്ക്കാനായ്ട്ട്..!!"""_ ഉള്ളിലെ കലിപ്പടക്കാനാവാതെ ഡയനിങ്ടേബിളിനിട്ട് ഇടിച്ചുകൊണ്ട് ഞാനാ ദേഷ്യമടക്കാനായി ശ്രെമിയ്ക്കുമ്പോൾ കൂടിനിന്നയെല്ലാരുടേം കണ്ണുകൾ ഞങ്ങടെ മേലായ്രുന്നു...
""...നെനക്കിപ്പോൾ സമാധാനമായില്ലേ..??"""_
അവരൊക്കെ ശ്രെദ്ധിയ്ക്കുന്നെന്നതു കാര്യമാക്കാതെ മീനാക്ഷിയോടുചീറിയ ഞാൻതുടർന്നു;
""...എനിയ്ക്കപ്പഴേ അറിയായ്രുന്നു, ഇതൊക്കിങ്ങനേ വരൂന്ന്... എനിയ്ക്കേ... എനിയ്ക്കിവടെ കുറച്ചുമനസമാധാനം കിട്ടുന്നൂന്ന് അറിഞ്ഞിട്ടുണ്ട് കെളവൻ... പിന്നെയിട്ടൊറക്കം വരൂലല്ലോ... അതോണ്ട് വിളിയ്ക്കുവാ...
💬 Comments
View all comments