0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

ഇവളിത് കോമ്പറ്റീഷനായ്ട്ടെടുക്കുവോ..??

എങ്കിപ്പിന്നെ ഇനിയൊന്നുപ്പു നോക്കാൻകൂടി പറ്റില്ല...

പെട്ടെന്നാണെന്റെ തലയ്ക്കുള്ളിൽ മറ്റേക്കൊള്ളിയാൻ വെട്ടീത്...

ഉടനേചോദിച്ചു;

""...അമ്മേ... ഇതില് പോട്ടിയിട്ടിട്ടുണ്ടോ..??"""_ മീനാക്ഷിയെ പാളിനോക്കിയാ ചോദ്യമിട്ടതും പ്ളേറ്റിലേയ്ക്ക് തീട്ടംകോരിയിട്ടെന്നപോലെ മീനാക്ഷിയുടെ മുഖംമാറി...

ആ ഭാവത്തോടെതന്നെ അവളാപ്പാത്രത്തിലെ കഷ്ണങ്ങളിലേയ്ക്കും എല്ലാരുടേം മുഖത്തേയ്ക്കും മാറിമാറി നോക്കുവേംചെയ്തു...

അതിന് അമ്മയെന്റെനേരേ
ഒറ്റച്ചാട്ടമായ്രുന്നൂ;

""...ഇവനെയിന്നു ഞാൻ.! ഒന്നുമിണ്ടാണ്ടിരിയ്ക്ക് ചെർക്കാ... ആ കൊച്ചെന്തേലുമൊന്ന് തിന്നോട്ടെ..!!"""_ ന്ന് പറഞ്ഞശേഷം മീനാക്ഷിയുടെ നേരേതിരിഞ്ഞവർ കൂട്ടിച്ചേർത്തു;

""...എന്റകൊച്ചേ... അതിലാരും പോട്ടിയൊന്നുമിടത്തില്ല... നീയിവന്റെ കൂത്തുകേട്ട് തുള്ളാൻനിന്നാൽ ഇവിടെ പട്ടിണികിടന്ന് ചാവത്തേയുള്ളൂ... പറഞ്ഞേക്കാം ഞാൻ..!!"""

""...ഇതെന്താ പ്രശ്നം..??"""_ എല്ലാം കണ്ടുംകേട്ടുമിരുന്ന ചേച്ചിയുടെ അച്ഛനാണതു തിരക്കീത്...

ഉടനേ ചേച്ചിയുമിടപെട്ടു;

""...എന്റച്ഛാ... ഈപെണ്ണ് കഴിയ്ക്കാനായ്ട്ട് എന്തു കയ്യിലെടുത്താലും അപ്പൊത്തുടങ്ങുമവൻ ഓരോ കുരുത്തക്കേടും കൊണ്ട്..!!"""

""...ഓ.! ഞാനിങ്ങനെ നിൽക്കുന്നോണ്ട് ഇവടത്തെ ആധാരമൊക്കെ അലമാരയിലിരിയ്ക്കുന്നു... അല്ലേലതും പണയംവെച്ച് ഇവക്കു തീറ്റകൊടുക്കേണ്ടി വന്നേനെ..!!"""

എന്നെപ്പറഞ്ഞാൽപ്പിന്നെ ഞാൻവിടോ..??

""...അതേ... നീയങ്ങനെ കൂടുതല് ഡയലോഗടിയ്ക്കുവൊന്നും വേണ്ട... ഇവൾക്കു തിന്നാമ്മേണ്ടി ഈ വീടുംപുരയിടോം വിൽക്കാൻപോലും ഞാനൊരുക്കവാ... നീ തിന്ന് മീനൂ..!!"""_ അതിനെനിയ്ക്കിട്ടു കിലുത്തി ജോക്കുട്ടങ്ങനെ പറഞ്ഞതും അവന്റച്ഛൻകൂടി അവനെ സപ്പോർട്ട്ചെയ്തു...

അങ്ങനയ്യടാന്നായ ഞാൻ, പിന്നൊന്നുംമിണ്ടാതെ പ്ളേറ്റിലേയ്ക്കു നോക്കുമ്പോൾ എന്നെയൊരു പുച്ഛച്ചിരിയോടെ കണ്ണുകളെറിഞ്ഞ് മീനാക്ഷി വെള്ളപ്പത്തിന്റെ മേലേയ്ക്ക് ഇറച്ചിക്കറിയൊഴിച്ചു...

ശേഷമത് വായിലേയ്ക്കുതള്ളീതും വായുംപൊത്തി എഴുന്നേറ്റോടീതുമെല്ലാം ഒരുമിന്നായംപോലെയാണ് ഞാൻകണ്ടത്...

എന്നിട്ടു വാഷ്ബേസിനിലേയ്ക്കു
പോയൊരൊറ്റ വാളും...
ഇവൾക്കെന്നാ കൊതികിട്ടിയോ..??

സംഭവമെന്താണെന്നു മനസ്സിലാവാതെ കിളിപറന്നു നോക്കുമ്പോഴാണ്,

""...അമ്പടകള്ളാ.!
പണിപറ്റിച്ചല്ലേ..??"""_ ന്ന് അച്ചുവിന്റെവകയൊരു ആക്കിയചോദ്യമെത്തുന്നത്...

അതിനു മിഴിച്ചുനോക്കാനല്ലാതെ മറുപടിപറയാനുള്ള ബോധമൊന്നുമുണ്ടായില്ല; അല്ല.! ഞാനെന്തു പറ്റിച്ചെന്നാ..??!!

""...അപ്പോരണ്ടൂടി ഹണിമൂൺ ശെരിയ്ക്കങ്ങടാഘോഷിച്ചല്ലേ..?? എന്നാലും നീയങ്ങൊപ്പിച്ചെടുത്തല്ലോടാ ചെക്കാ... എന്നിട്ടുകണ്ടില്ലേ, പൊട്ടനെപ്പോലിരിയ്ക്കണേ..!!"""_ ജോക്കുട്ടനു നേരേതിരിഞ്ഞ് എന്നെ ഒരിയ്ക്കൽക്കൂടിയവൾ കിലുത്തീതും

💬 Comments

View all comments