Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
റൂട്ട്മാപ്പുപോലും ബാക്കിവെയ്ക്കാതെ കിളികൾ ബുള്ളറ്റുസ്റ്റാർട്ടാക്കി...
""...അയ്ന്.. അയ്നു നേരത്തേയാ കടിച്ചെന്നല്ലാതെ ഞാൻ.."""_ വിക്കിവിക്കിയത്രയും പറഞ്ഞത് മുഴുവിയ്ക്കാതെ ഒരുനിമിഷം ഞാനൊന്നാലോചിച്ചു;
...ഇനി ഉറക്കത്തിലെങ്ങാനും വല്ല കൈപ്പിഴയും..??
...ഏയ്.! ഞാനങ്ങനൊന്നും
ചെയ്യത്തില്ല... അല്ലേത്തന്നെ മൂത്രമൊഴിയ്ക്കാമ്പോലും മടിയാണ്... അപ്പോഴാണ് ഇമ്മാതിരിയത്തെ ടെഫ്‌കളികള്.!
ഇതുറപ്പാ... ഇവളുവേറെവിടൊന്നോ ഒപ്പിച്ചെടുത്തതാ...
ഇനിയങ്ങനെന്തേലുമാണേൽ ഇന്നിവൾടന്ത്യമാ...
രാമയ്ക്കൽമേടിന്റെമോളീന്ന് താഴേയ്ക്കെറിയും ഞാൻ...
അല്ലാതെ കണ്ടവന്റെ മുതലുചുമക്കാനൊന്നും സിദ്ധൂനെ കിട്ടൂല.!
...എന്നാലുമതാരായ്രിയ്ക്കും..?? ഇവിടിപ്പോളിവനെ മാത്രമേ സംശയിയ്ക്കേണ്ടതായ്ട്ടുള്ളൂ.!
ഒന്നുമറിയാത്തപോലെ കയ്യുംവായും കൂട്ടിമുട്ടിച്ചോണ്ടിരുന്ന ജോക്കുട്ടനെ ഞാൻനോക്കി...
...ഞാനിവന്റെ കാമുകീനെത്തപ്പിനടന്നപ്പോ
ഇവനിനി മീനാക്ഷിയെക്കേറി തപ്പുവായ്രുന്നോ..??
എന്നാലിന്നുരണ്ടിനേം വെട്ടിയരിയുഞ്ഞാൻ.!
""...എന്താമീനൂ..??
എന്താപറ്റിയേ..??"""_ എന്റെചിന്തകൾ ദിക്കറിയാതെ പായുമ്പോൾ സീതാന്റിയുടെ ചോദ്യംകേട്ടു...
തലചെരിച്ചുനോക്കുമ്പോൾ അവരോടൊപ്പം അമ്മയുംചേച്ചിയും അടുത്തുതന്നെ നിൽപ്പുണ്ട്...
""...അത്... ആ കറിയ്ക്കെന്തോ വല്ലാത്തൊരു ചൊവ..!!"""_ വായുംപൊത്തിനിന്നുള്ള
മീനാക്ഷിയുടെ നിലവിളി പുറത്തേയ്ക്കുവന്നു...
""...ചൊവയോ..??"""_ ചേച്ചി മുഖംചുളിച്ചതിന്,
""...ആ..!!"""_ ന്നൊന്നു മൂളുന്നതിനൊപ്പം
അവളുവീണ്ടും വാഷ്ബേസിനിലേയ്ക്കു മുഞ്ഞീംകുത്തിവീണു...
കൂട്ടത്തിൽ വീണ്ടും വാളിന്റെയൊച്ച ഹാളിൽ മുഴങ്ങുവേംചെയ്തു...
""...അയ്യോ.! ഇനി കറിയ്ക്കു ചൊക്കുണ്ടായ്രുന്നോ..??"""_ അമ്മേടെനിലവിളി ബാക്ക്ഗ്രൗണ്ടിൽ കേൾക്കുമ്പോൾ ചേച്ചി ആത്മാർത്ഥമായിത്തന്നെ മീനാക്ഷിയുടെ പുറംതടവുകയായ്രുന്നു...
അമ്മയുടെവിളികേട്ട് ബാക്കിയെല്ലാരും അങ്ങോട്ടേയ്ക്കു ശ്രെദ്ധപതിപ്പിയ്ക്കുമ്പോഴും എന്റെ കണ്ണുകളാ കറിയിലായ്രുന്നു...
...ആപ്പറഞ്ഞ സാധനമിതിലെവിടാന്നറിയണമല്ലോ.!
""...എന്താടാ നോക്കുന്നേ..??"""
""...ഈ ചെക്കെന്താ സാധനം..??"""
""...ചെക്കല്ലടാ ചൊക്ക്.! ഈ കണ്ടൻപന്നിയാണെങ്കി ചെലപ്പോ ചൊക്കുണ്ടാവും...
ഒരുചെറിയ ടേസ്റ്റുവ്യത്യാസോം മണോമൊക്കെ തോന്നുന്നില്ലേ നിനക്ക്..?? ചെലർക്കതു പിടിയ്ക്കത്തില്ല..!!"""_ ജോക്കുട്ടൻ വിശദീകരിച്ചു...
ഒരുകുന്തോം മനസ്സിലായില്ലേലും ഞാനപ്പോൾത്തന്നെ ആ കറിയെടുത്തൊന്നു മണത്തുനോക്കി...
അവനങ്ങനെ പറഞ്ഞതുകൊണ്ടാണോന്നറിയില്ല, എന്തോ ചെറിയൊരുമണം ഫീലാവുന്നുണ്ട്...
ഇതിനി തിന്നാൻ കൊള്ളില്ലായ്രുന്നോ..?? പണ്ടാരടണ്ടങ്ങാൻ, കഴിയ്ക്കാനുള്ള മൂഡും പോയിക്കിട്ടി...
ഞാനെല്ലാവരേം മാറിമാറിയൊന്നുനോക്കി...
അപ്പോഴേയ്ക്കും ജോക്കുട്ടൻവീണ്ടും കഴിച്ചുതുടങ്ങിയിരുന്നു...
ഒരുകൂസലുമില്ലാതെ പ്ളേറ്റിലേയ്ക്കിറച്ചിക്കറി കോരിത്തട്ടുന്നതു കണ്ടപ്പോൾ വീണ്ടുംസംശയമായി; അപ്പോയിത്
💬 Comments
View all comments