Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
ഡീ ചേച്ചീ...
എണീറ്റേ...ദേ ഇവരുപോകാൻ
നിയ്ക്കുവാന്ന്..!!"""_ ഒന്നുരണ്ടു വിളിവിളിച്ചിട്ടും അനങ്ങാതെ വീണ്ടുംചുരുണ്ടുകൂടിയ ചേച്ചിയെ കുലുക്കിവിളിച്ചുകൊണ്ട് ജോക്കുട്ടൻപറഞ്ഞു...
""...പോകുവാന്നോ..??
എങ്ങോട്ട്..??"""_
ഒട്ടുംവയ്യാഞ്ഞിട്ടുകൂടി ചാടിയെണീറ്റുകൊണ്ടായ്രുന്നു ചേച്ചിയുടെചോദ്യം...
""...അവരു
വീട്ടിൽപോകുവാന്ന്..!!"""
""...അതെന്തിനാ ഇപ്പൊപ്പെട്ടെന്ന് വീട്ടിപ്പോണെ..?? ഇന്നൊരിടത്തോട്ടും പോണ്ട... രണ്ടുദിവസങ്കൂടെ കഴിഞ്ഞിട്ടുപോയാ മതി..!!"""_
ചേച്ചി കലിപ്പുമട്ടിൽപറഞ്ഞു...
""...ഡീ... അവരുടെ ക്ലാസ്സുതുടങ്ങീന്നുപറഞ്ഞു വിളിച്ചായ്രുന്നു... അപ്പോപ്പിന്നെ പോകാണ്ടിരിയ്ക്കുന്നതെങ്ങനാ..??"""_ ജോക്കുട്ടൻ തിരിഞ്ഞു ഞങ്ങളെനോക്കി കണ്ണുകാണിച്ചു...
""...പിന്നേ ക്ലാസ്സ്... രണ്ടൂസം ക്ലാസ്സിപ്പോയില്ലാന്നുംവെച്ച് ഒന്നുംസംഭവിയ്ക്കാൻ പോണില്ല... സിദ്ധൂ... മീനൂ... ഇന്നുപോവണ്ടടാ... രണ്ടൂസംകൂടി
കഴിഞ്ഞിട്ടുപോവാന്നേ... പ്ലീസ്..!!"""_ ഏന്തിവലിഞ്ഞ് കയ്യിൽപ്പിടിച്ച് ചേച്ചിയങ്ങനെ പറഞ്ഞപ്പോൾ ഞങ്ങളുമാകെ വല്ലാതായി...
ആ അപേക്ഷയ്ക്കെതിരെ ഒന്നുംപറയാൻ മനസ്സുവരാത്തതുകൊണ്ടാകും മറ്റാരുമതിനെതിരെ യാതൊന്നും പറഞ്ഞുകണ്ടില്ല...
""...ഇല്ല ചേച്ചീ... പോണം... ഇപ്പൊത്തന്നെ ഒരുപാടു
ക്ലാസ്സുമിസ്സായി..!!"""_ ചേച്ചിയുടെ കയ്യിൽത്തടവിക്കൊണ്ടതു പറയുമ്പോഴും ഞാൻതന്നെയാണോ ഈപ്പറയുന്നേന്ന സങ്കോചമുണ്ടായ്രുന്നെനിയ്ക്ക്...
...പക്ഷേ ഒന്നറിയാം.!
അതുഞാൻ മനസിൽതട്ടിത്തന്നെ പറഞ്ഞതാണെന്ന്...
അവിടെനിൽക്കണമെന്ന ആഗ്രഹത്തിനുംമീതെ ആ ക്ലാസ്സൊന്നുതീർന്നുകിട്ടിയാൽ ഓടിവരാനെനിയ്ക്കൊരു വീടുണ്ടെന്നുള്ള ചിന്തയായ്രുന്നു ആ സമയമെന്നിൽ അധികരിച്ചുനിന്നത്...
അതുകൊണ്ടുതന്നെ
എത്രയുമ്പെട്ടെന്നാ
ക്ലാസ്സുതീർക്കാനുള്ള
വ്യഗ്രതയായ്രുന്നൂ മനസ്സുമുഴുവൻ...
അതിനാലാവണം പലവട്ടം ചേച്ചി പോകണ്ടാന്നു പറഞ്ഞിട്ടും എതിർക്കാനെനിയ്ക്കു പറ്റിയത്...
പെട്ടെന്നുപോകുവാന്നു പറഞ്ഞതുകൊണ്ട് ഒന്നുംതന്നുവിടാൻ പറ്റില്ലല്ലോന്നുള്ള ചേച്ചിയുടെ സങ്കടംപറച്ചിലിനോടൊപ്പം വയറുനിറയെ ഫുഡ്ഡുകഴിച്ചിട്ട് പോയാമതീന്നുംപറഞ്ഞ് ഒരിയ്ക്കൽക്കൂടി ഭക്ഷണംകഴിപ്പിച്ചിട്ടാണ്
ചേച്ചിഞങ്ങളെ പോകാനനുവദിച്ചത്...
എന്തെന്നറിയാത്തൊരു വെപ്രാളമായ്രുന്നു ആ സമയംമുഴുവനും ചേച്ചിയ്ക്ക്...
കഴിയ്ക്കുന്നതിനിടയിൽ,
""...എനിയ്ക്ക്... എനിയ്ക്കിറങ്ങുന്നില്ലെടാ... ഞാനെഴീച്ചോട്ടേ..??"""_ ന്ന് മുഖംചെരിച്ചെന്നോടു ചോദിയ്ക്കുമ്പോൾ
മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുവായ്രുന്നു...
അതോടെ ഞാനും കഴിപ്പുനിർത്തിയെഴുന്നേറ്റു...
പോകാനിറങ്ങുമ്പോൾ
ആ കുടുംബം മൊത്തമുണ്ടായ്രുന്നു വീട്ടുമുറ്റത്ത്...
അവടെയാരും കരയുന്നുണ്ടായ്രുന്നില്ല...
എന്നാൽ കരയാത്തതായി ആരേയുംകണ്ടുമില്ല...
കണ്ണുംനിറച്ചുപിടിച്ച് ചിരിച്ചുകാണിച്ചൊരൊറ്റ നിൽപ്പായ്രുന്നു... മനുഷ്യന്റെ നെഞ്ചുപിളർക്കാനായ്ട്ട്.!
""...നന്നായി പഠിക്കണംട്ടോ..!!"""_ പോകാനിറങ്ങുമ്പോൾ കയ്യിൽപ്പിടിച്ചുകൊണ്ട് ചേച്ചിയുടെവക ഉപദേശം...
അതിനു ഞാനൊന്നു തലകുലുക്കിയതും,
""...നിന്നോടല്ല, ഇവളോടാ
💬 Comments
View all comments