Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
പറഞ്ഞത്..!!"""_ ചേച്ചി ചിരിച്ചു...
""...ഓഹോ.! അപ്പൊ ഞാനെന്താ രണ്ടാങ്കുടിയോ..??"""
""...അതിനു നിന്നോടുപറഞ്ഞിട്ട് കാര്യമില്ലല്ലോ... എത്രപറഞ്ഞാലും നീ പഠിയ്ക്കാനൊന്നുംപോണില്ല അതാപറയാത്തത്... അല്ലേ മീനൂ..??"""_ ചേച്ചിയവൾടെ തോളിൽതട്ടി...
അതിനൊന്നു തലകുലുക്കുകമാത്രം ചെയ്തു മീനാക്ഷി...
സാധാരണ ദേഷ്യപ്പെടേണ്ട ഞാൻ അതിനുപക്ഷേ പിണക്കംകാണിയ്ക്കുവാണ് ചെയ്‌തത്...
എന്നാൽ ചേച്ചിയതു കണ്ടതായിപ്പോലും ഭാവിച്ചില്ല...
പകരമെന്റെ കൈപിടിച്ചു മീനാക്ഷിയുടെ കയ്യിലേയ്ക്കുപിടിപ്പിച്ച്,
""...എടീ... ഇതെന്റെ കുഞ്ഞനിയനാ... പൊന്നുപോലെ നോക്കിക്കോണേടീ..!!"""_ ന്നു പറഞ്ഞപ്പോൾ എന്തോ കണ്ണുനിറഞ്ഞുപോയി...
എന്നാൽ അതിലേറെയെന്നെ അത്ഭുതപ്പെടുത്തീത്
മീനാക്ഷിയെന്റെ കയ്യിൽ പിടിച്ചപ്പോഴായ്രുന്നു...
ചേച്ചിപറഞ്ഞത് ഏറ്റുവാങ്ങുമ്പോലെ അവളെന്റെ കയ്യിലെപ്പിടുത്തം മുറുക്കുമ്പോൾ അതൊരിയ്ക്കലുമെന്നെ കൈവിടാതിരിയ്ക്കാനുള്ള പിടുത്തമായ്രുന്നൂന്ന് അന്നു ഞാനറിഞ്ഞില്ല...
""...ദേ... രണ്ടുപേരോടുമായ്ട്ടു പറയുവാ... ചെറിയകുശുമ്പും അടീംപിടീമൊക്കെയാവാം... പക്ഷേയൊന്നും കൂടുതലാവരുത്... മീനൂ... ഇവനെ നീ നോക്കിക്കോണം... ഈക്കാണുന്ന എടുത്തുചാട്ടവും വഴക്കുമൊക്കെയുണ്ടന്നേയുള്ളൂ... ആള്പാവമാടീ... നിന്നെ പൊന്നുപോലെ നോക്കിക്കോളും... അതെനിയ്ക്കറിയാം... അതുകൊണ്ട് കൈവെള്ളയിൽ കൊണ്ടുനടന്നോണമെന്റെ ചെക്കനെ...
...അതുപോലെ സിദ്ധൂ... നീയുമിവളോടു വഴക്കൊന്നുംകൂടരുത് കേട്ടോ... ഇവളെപ്പോലൊരു കൂട്ട് നിനക്കുവേറെ കിട്ടാനില്ലടാ... അതുകൊണ്ട് രണ്ടുപേരും നല്ലടിപൊളിയായ്ട്ട് നടന്നോണം... ഒരവധികിട്ടിയാൽ രണ്ടും നേരേയിങ്ങു വന്നേക്കണം... ഇല്ലെങ്കി ഞാനങ്ങടുവരും... രണ്ടിന്റേംകുണ്ടീലെ തോലു ഞാനുരിച്ചെടുക്കും... പറഞ്ഞേക്കാം..!!"""_ ചേച്ചി ഭയങ്കരകാര്യായ്ട്ട് ചിരിയൊക്കെ വരുത്തിയാണ് പറയാൻ നോക്കിയതെങ്കിലും സംഗതിപക്ഷേ കയ്യീന്നുപോയി...
പറഞ്ഞുതീർന്നപ്പോൾ കണ്ണൊക്കെനിറഞ്ഞ് ശബ്ദമൊക്കെയിടറി വല്ലാത്തൊരവസ്ഥയിലെത്തിയിരുന്നു...
ഉടനേ,
""...അതു നീയാ കണ്ണുംതുടച്ച് മൂക്കളേംചീറ്റിക്കളഞ്ഞിട്ടു പറ..!!"""_ യെന്നുംപറഞ്ഞ് ജോക്കുട്ടനൊന്നു കളിയാക്കിയതോടെ മൊത്തതിലൊരു ചിരിപടർന്നു...
അതിന്,
""...ഒന്നുപോടാ പട്ടീ..!!"""_
ന്നുംപറഞ്ഞ് ചേച്ചി ജോക്കുട്ടന്റെ നെഞ്ചിലേയ്ക്കു പൂണ്ടപ്പോൾ,
""...അയ്യേ.! ആ മൂക്കളയെന്റെ ഷർട്ടേൽകൊണ്ടു തേച്ചു..!!"""_ ന്നൊറ്റ ചാട്ടമായ്രുന്നൂ ജോക്കുട്ടൻ...
എന്നാലതൊന്നും കാര്യമാക്കാതെ ചേച്ചിയങ്ങനെതന്നെ നിന്നു...
ആദ്യമാള് നാണംകൊണ്ടു നിൽക്കുവാന്നാണ് എല്ലാരും കരുതിയതെങ്കിലും
ആ വിതുമ്പൽകേട്ടപ്പോഴാണ് പുള്ളിക്കാരി കരയുവാന്നു മനസ്സിലായത്...
💬 Comments
View all comments