0%

Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K

മറ്റൊന്നും ചിന്തിയ്ക്കാതെ വണ്ടിയുമൊതുക്കി അവിടെത്തന്നെ കേറുവായ്രുന്നു...

""...ചേച്ചീ..!!"""_ കേറിയപാടെ അവിടെനിന്ന ചേച്ചിയെ
വിളിച്ചുകൊണ്ട് ഞാൻതുടർന്നു...

""...ഇവടെ ഒരു ഇരുപത്തിയഞ്ച്- ഇരുപത്തിയാറ് വയസ്സൊക്കെവരുന്ന പെൺകുട്ടികൾക്കു കൊടുക്കാമ്പറ്റിയ ഗിഫ്‌റ്റേതുണ്ട്..??"""_ എന്റെയാ ചോദ്യംകേട്ടതും ചേച്ചിയാദ്യമൊന്നു കുഴങ്ങി...

ശേഷം എന്നെയുംവിളിച്ചോണ്ട് അടുത്തൊരു സെക്ഷനിലേയ്ക്കുവിട്ടു...

""...ദേ... ഇവിടെ നോക്കിയ്ക്കോ... സാധാരണയിതൊക്കെയാണ് ലേഡീസിനു ഗിഫ്‌റ്റായ്ക്കൊടുക്കുന്ന ഐറ്റംസ്..!!"""_ കൊറേ ലൊട്ടുലൊടുക്ക് സാനങ്ങള് ചൂണ്ടിക്കൊണ്ടവരു പറഞ്ഞു...

സത്യത്തിലതിൽപ്പലതും എന്താണെന്നുകൂടി എനിയ്ക്കു മനസ്സിലായ്ട്ടില്ലായ്രുന്നു...

""...ഇതിലേതാ വേണ്ടത്..??"""_
എന്റെ കിളിപറന്നുള്ള നോട്ടങ്കണ്ടവരുചോദ്യമിട്ടു...

""...ഇതിനൊക്കെന്തു വിലവരും..??"""

""...ഇതെല്ലാം ആയിരത്തിയഞ്ഞൂറ് രണ്ടായിരംറേഞ്ചാണ്..!!"""_ അവരതെടുത്തു മറിച്ചുനോക്കിക്കൊണ്ട് പറഞ്ഞതും ഞാനറിയാതെന്റെ പോക്കറ്റിൽ കൈവെച്ചുപോയി...

ജോലീംകൂലീമില്ലാത്തോരെ കളിയാക്കുന്നോന്ന മട്ടിൽ...

...കോപ്പ്.! ഇങ്ങനൊരു പുലിവാലുണ്ടെന്നറിഞ്ഞിരുന്നേൽ അന്നുവന്നപ്പോൾ ചേച്ചിതന്നകാശ് തല്ലിപ്പൊളിച്ചു കളയില്ലായ്രുന്നു...

ഇനീപ്പെന്തുചെയ്യും..??

ഒന്നാലോചിച്ചശേഷം
ഞാൻചോദിച്ചു;

""...ചേച്ചീ... വേറൊന്നുമില്ലേ..?? കുറച്ചൂടെ റേറ്റുകുറഞ്ഞത്..?? ഒരു അഞ്ഞൂറുരൂപ റേഞ്ചിൽവരുന്നത്..!!'""_ ചോദിയ്ക്കുമ്പോൾ മനസ്സിൽചെറിയ ചമ്മലൊക്കെണ്ടായാലും മുഖത്തതു തെളിയാണ്ടിരിയ്ക്കാനായി ഞാൻപരിശ്രമിച്ചു...

ഒന്നുവില്ലേലും എന്റെപേര് സിദ്ധൂന്നായ്പ്പോയില്ലേ.. ഏത്..??!!

""...ഓ.! അതുപിന്നെ ആദ്യമേ പറഞ്ഞൂടായ്രുന്നോ..?? വാ... ആ സെക്ഷനിൽ നോക്കിയാമതി..!!"""_ അവർക്കു വലുതായ്ട്ടൊന്നും തടയാനുള്ള സാധ്യതയില്ലെന്നു കണ്ടിട്ടാവും കാണിച്ചുതന്നിട്ട് അവരുമാറിപ്പോയി...

അതൊന്നും നമുക്കൊരു വിഷയമേയല്ലാത്തതുകൊണ്ട് അവിടംമുഴുവൻ അരിച്ചുപെറുക്കിത്തപ്പി...

എന്നിട്ടുമെന്തോ മനസ്സിൽപ്പിടിച്ചൊരു സാമാനവും കയ്യിൽക്കിട്ടീല...

എല്ലാംകുറേ ഉടായിപ്പുമാത്രം...

എങ്കിൽപ്പിന്നെ വേറേതെങ്കിലും ഷോപ്പിലേയ്ക്കു വെച്ചുവിടാമെന്നുകരുതി ഇറങ്ങാൻനേരമാണ്
തൊട്ടടുത്തകടയിൽ മഞ്ഞനിറത്തിലെ വലിയൊരു
ടെഡ്ഡിബിയറെന്റെ കണ്ണിൽത്തെളിഞ്ഞത്...

അതുകണ്ടതും സ്റ്റോക്ക്ക്ലിയറൻസ് സെയിലെന്നെഴുതി വെച്ചിരുന്ന ആ കടയിലേയ്ക്കു പാഞ്ഞുകയറാനൊട്ടും സമയമെടുത്തില്ല...

തക്കുടൂന്റെ കയ്യിലുണ്ടായ്രുന്നതിനെക്കാൾ കുറച്ചുകൂടി വലുതൊരെണ്ണം...

ഒരുൾപ്രേരകശക്തിയിൽ അതു കയ്യിലേയ്ക്കെടുക്കുമ്പോൾ തക്കുടൂന്റെ പാവയേംകൊണ്ട് മീനാക്ഷിനടന്നയാച്ചിത്രങ്ങൾ എന്റെചിന്തയെയുണർത്തി...

പിന്നെ വൈകോ..??

""...ചേച്ചീ... ചേച്ചിയേ..!!"""_ ആ കടയിലേയ്ക്കു കേറിയപാടേ ദോസ്തിൽ മണിച്ചേട്ടൻ വിളിച്ചുകൂവുമ്പോലെ ഒറ്റവിളിയായ്രുന്നു...

എന്റെയാ വിളികേട്ടതും എവടെയോനിന്നയാ പെണ്ണുമ്പിള്ള അപ്പവിടെ

💬 Comments

View all comments