Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
""...നിനക്കു കഴിയ്ക്കാനെന്തേലും വാങ്ങണോ..??"""_ ന്നു ചോദിയ്ക്കാതിരിയ്ക്കാൻ എനിയ്ക്കുമായില്ല...
അതെന്തുകൊണ്ടാണെന്നും
അറിയില്ല.!
""...വേണ്ടടാ...
എനിയ്ക്കുവിശപ്പില്ല...
നിനക്കെന്തേലും വാങ്ങണോ..??"""_ അവൾടെയാച്ചോദ്യത്തിന് വേണ്ടെന്നു തലകുലുക്കുമ്പോഴേയ്ക്കും ഒരുകവറിൽ എന്തൊക്കെയോ സ്നാക്സുമായി ജോക്കുട്ടനെത്തി...
അതു മീനാക്ഷിയ്ക്കുനേരേ നീട്ടീതും സാധാരണ കവിഴ്ന്നുവീഴുന്നവൾ ഇപ്രാവശ്യം വാങ്ങാൻപോലും മടികാണിച്ചു...
അതിനാലാ കവറുപോലുംവാങ്ങി കയ്യിൽപ്പിടിച്ചതു ഞാനായ്രുന്നു...
""...ദേ... അതു തിരുവനന്തപുരത്തേയ്ക്കാന്നാ തോന്നണേ... വാ..!!"""_ ഒരു ഫാസ്റ്റിലേയ്ക്കു ചൂണ്ടിക്കാണിച്ചശേഷം മീനാക്ഷിയുടെ ബാഗുമെടുത്തവൻ ബസിനുനേരേ വേഗത്തിൽ നീങ്ങിയപ്പോൾ ബാക്കിയുള്ളതൊക്കെയെടുത്ത് ഞങ്ങളും പിന്നാലേചെന്നു...
""...അതേ... പറഞ്ഞതൊക്കെയോർമ്മയുണ്ടല്ലോ... ഓരോന്നൊക്കെച്ചിന്തിച്ച് മുഖവും വീർപ്പിച്ചിരിയ്ക്കാതെ നല്ലകുട്ടികളായ്ട്ട് പോയിവരാൻ നോക്ക്..!!"""_ ബസ്സിന്റെ സ്റ്റെപ്പിനുതാഴെനിന്ന് ഒരിയ്ക്കൽക്കൂടിയവൻ ഓർമ്മിപ്പിച്ചപ്പോൾ അതിനൊന്നു തലകുലുക്കി...
അപ്പോഴേയ്ക്കും
അവൻ ബാഗെടുത്ത് വണ്ടിയിലേയ്ക്കുവെച്ചു...
""...എന്നാശ്ശെരി മക്കളേ... ഇനി കല്യാണത്തിനു കാണാം..!!"""_ ബസ്സിലേയ്ക്കുകേറീതും അവൻ കൈവീശിക്കാണിച്ചു...
അതിനൊന്നു ചിരിച്ചെന്നുവരുത്തി ബാഗുമായി ഞങ്ങൾ ഒഴിഞ്ഞയൊരു സീറ്റിലേയ്ക്കുനീങ്ങി...
വിൻഡോസീറ്റ് വേണമോയെന്ന ഭാവത്തിലുള്ള മീനാക്ഷിയുടെനോട്ടത്തിനു മറുപടികൊടുക്കാതെ മാറിക്കൊടുക്കുമ്പോൾ ചുറ്റുംനടക്കുന്ന പലതും ഞാനറിയാതെ പോയിരുന്നു...
യാത്രയ്ക്കിടയിൽ ഞങ്ങൾപരസ്പരം അധികമൊന്നും സംസാരിച്ചില്ല...
അവൾചോദിച്ചതിനൊക്കെ ഞാനും, ഞാൻചോദിച്ചതിനൊക്കെ അവളും മൂളുകമാത്രംചെയ്തു...
അതിനിടെ പലപ്രാവശ്യമെന്റെ കണ്ണുകൾ മീനാക്ഷിയുടെ മുഖത്തേയ്ക്കു വലയംവെച്ചെന്നു മാത്രം...
""...അതേ... ആർക്കേലുമെന്തേലും കഴിയ്ക്കുവോമറ്റോ ചെയ്യണമെങ്കിലാവാം... കുറച്ചുകഴിഞ്ഞേയിനി വണ്ടിയെടുക്കൂ..!!"""_ ഡ്രൈവറോടെന്തോ
സംസാരിച്ചശേഷം കണ്ടക്ടർ വിളിച്ചുപറഞ്ഞു...
അതുകേട്ടതും പലരും ബസ്സിൽനിന്നുമിറങ്ങുവേം ചെയ്തു...
""...നിനക്കെന്തേലും
വേണോ..??"""_ വിൻഡോയിലൂടെ പുറത്തേയ്ക്കുനോക്കിയിരുന്ന മീനാക്ഷിയോടായി ഞാൻചോദിച്ചു...
""...മ്മ്മ്മ്..??"""
""...അല്ല.! നിനക്കു കഴിയ്ക്കാനെന്തേലും
വേണോന്ന്..??"""_ ഞാനാവർത്തിച്ചു...
""...നിനക്കുവേണോങ്കി മതി... അല്ലാതെനിയ്ക്കു വേണ്ട..!!"""_ കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷമായ്രുന്നൂ മറുപടി...
അതിന്, ഇതു മീനാക്ഷിതന്നല്ലേന്ന ഭാവത്തിൽ ഞാനുമവളെ നോക്കിപ്പോയി...
പിന്നെ ജോക്കുട്ടൻ മേടിച്ചുതന്ന സ്നാക്സിന്റെ പാക്കറ്റു പൊട്ടിയ്ക്കുവായ്രുന്നു...
അതിനിടയിൽ പലപ്രാവശ്യമായി ചേച്ചിവിളിച്ച് കാര്യങ്ങൾ അന്വേഷിയ്ക്കുന്നുമുണ്ടായ്രുന്നു...
അങ്ങനെ പൊട്ടിച്ചപായ്ക്കറ്റ് കഴിച്ചെന്നോ കഴിച്ചില്ലെന്നോ
💬 Comments
View all comments