Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
കോപ്പിലെയൊരു സഹായമനസ്കത...
സ്വന്തംതന്ത ചാവാൻകിടന്നപ്പോപ്പോലും ആംബുലൻസിനു മിസ്കോളടിച്ച ആ ഊളയ്ക്കിത്രയ്ക്കൊക്കെ ചെയ്തുസഹായിയ്ക്കാൻ എന്തിന്റെകഴപ്പെന്നാണ് അറിയാമ്മേലാത്തത്...
...അതെങ്ങനാ സ്വന്തംമോനിട്ട് എങ്ങനൊക്കെ പണിയാമെന്നാലോചിച്ചാണല്ലോ ഓരോദിവസോം എണീയ്ക്കണതുപോലും...
ഇതിപ്പോ കുറേനാളായ്ട്ട് മോൻ മരുമോൾടെകൂടെക്കിടന്നു സുഖിയ്ക്കുവാന്നുകരുതി രണ്ടിനേം രണ്ടു വഴിയ്ക്കാക്കാനുള്ള ശ്രമമായ്രിയ്ക്കും... ചെറ്റ.!
""...ഓ.! ഏതേലുമലവലാതി വിളിച്ചുപറയുന്നതുംകേട്ട് നിന്നെയങ്ങോട്ട് കെട്ടിയെടുപ്പിയ്ക്കുവാല്ലേ...
അല്ലാ.. ഈ പാതിരാത്രിയ്ക്കു നിനക്കൊക്കേതവനാ
ക്ലാസ്സുവെച്ചത്..?? അതെനിയ്ക്കൊന്നറിയണോല്ലോ... പിന്നെയീക്ലാസ്സ് എല്ലാവർക്കുമുണ്ടോ..?? അതോ നിന്നെപ്പോലെ കാണാൻകൊള്ളാവുന്ന പീസുകൾക്കു മാത്രവേയൊള്ളോ..?? ദേ... ഒന്നു ഞാമ്പറഞ്ഞേക്കാം, അവസാനം ക്ലാസ്സുംകഴിഞ്ഞ് വയറുംവീർപ്പിച്ചോണ്ടീ
പടികേറിവന്നാ കൊന്നു ഞാൻ പുരപ്പുറത്തുവെയ്ക്കും... ങ്ഹാ..!!"""_ കലിതുള്ളിനിന്നു ഞാൻ വിറച്ചപ്പോൾ,
""...പ്ഫാ.! ഒന്നുപോടാ വൃത്തികെട്ടവനേ... നിന്റെ പറച്ചിലുകേട്ടാൽ ഞാനവിടെ മറ്റേപ്പണിയ്ക്കു പോകുവാന്ന് തോന്നുവല്ലോ..??"""_ ന്നും പറഞ്ഞവളെന്നെ ആട്ടി ഒതുക്കാൻനോക്കി...
ആരൊതുങ്ങാൻ..??!!
""...അല്ലാന്നാര് കണ്ടു..??
പിന്നെവടുന്നാ ഇത്രേം നാളുമില്ലാത്തൊരു നൈറ്റ്ക്ലാസ്സു നെനക്ക്..?? അതും വീട്ടീന്നുപോയാൽ പഠിയ്ക്കാമ്പറ്റാത്തത്ര തിരക്കുള്ള ക്ലാസ്സ്..??"""
""...അതേ... ഇതു നൈറ്റ്ക്ലാസല്ല, ഡ്യൂട്ടിയാ... അതു പണ്ടുമുണ്ടായ്രുന്നു... പിന്നന്നത്തെയാ ഇഷ്യു കഴിഞ്ഞപ്പോത്തൊട്ട് എന്നെയതിനിടുന്നില്ലാന്നേ ഒണ്ടാരുന്നുള്ളൂ..!!"""_ മീനാക്ഷി വിശദീകരിച്ചു...
""...ഓ.! അങ്ങനെ... അപ്പയിതു സ്ഥിരംപരിപാടിയാ ല്ലേ..?? പകലുകാണുന്നതു പോരാഞ്ഞിട്ട് അവന്മാർക്കു കാണാൻകൊള്ളാവുന്ന ചരക്കുകളെ രാത്രീങ്കൂടെ കാണാനുള്ള സ്‌പെഷ്യൽക്ലാസ്സ്... ഊം.! ഇപ്പഴല്ലേ കാര്യമ്പിടികിട്ടീത്..!!"""_ ഞാൻ നിന്നുതെറിച്ചു...
അതോടെ മീനാക്ഷീടേം പിടിവിട്ടുതുടങ്ങി...
""...ഇവനെയിന്നു ഞാൻ... നൈറ്റെന്നുപറഞ്ഞാ ക്ലാസ്സിക്കേറി കുത്തിയിരിപ്പല്ലടാ നാറീ... ഇതു നൈറ്റ് ഹോസ്പിറ്റലിൽവരുന്ന രോഗികളെയൊക്കെ നോക്കണം... അത്രതന്നെ... മെയിൻ ഡോക്ടർമാരൊക്കെ എമർജൻസി സിറ്റുവേഷൻസിലേ വരൂ... രോഗികളെനോക്കി ഞങ്ങൾക്കു പ്രാക്ടീസ് കിട്ടുന്നതൊക്കെ മെയിൻലി ഈ ടൈമിലാ..!!"""_ അവളെന്നെ അടിയ്ക്കാനായി കയ്യോങ്ങിക്കൊണ്ടു പറഞ്ഞു...
""...എന്നുംവെച്ച് തോന്നുമ്പഴാണോ ഇവാന്മാരൊക്കെ ക്ലാസ്സു വെയ്ക്കണത്..?? ഇനിയിപ്പോ വെച്ചാത്തന്നെ ഹോസ്റ്റലിപ്പോയി കിടക്കേണ്ട കാര്യവെന്താ..?? നിന്നെ ഞാൻ കൊണ്ടുവിട്ടാപ്പോരെ..??"""
💬 Comments
View all comments