Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ചൊറിയണ്ടാന്നുകരുതി എണീറ്റുപോയൊരു കുളിയുംകുളിച്ച് വന്നിട്ട് ഒരു ഐസ്ബ്ലൂ ജീൻസും ബ്ലാക്ക്ഷർട്ടുമെടുത്തിട്ട് മുടിയൊതുക്കുന്നതിനിടെ കണ്ണാടിയിലൂടെ നോക്കുമ്പോഴും ആശാത്തി അതേയിരിപ്പുതന്നെ...
...ഈശ്വരാ.! ഇനിയവന്മാരു വല്ലതും ഒഴിച്ചുവെച്ചത് വലിച്ചുകേറ്റി തീട്ടമായിരിയ്ക്കുവാണോ..??
""...മീനാക്ഷീ... എടീ മീനാക്ഷി... നീയൊന്നെഴുന്നേറ്റ് രണ്ടു ചാട്ടംചാടിയേ..!!"""_ അവളെ പിടിച്ചുകുലുക്കാനും വലിച്ചെഴുന്നേൽപ്പിയ്ക്കാനുമൊക്കെ ശ്രെമിച്ചുകൊണ്ട് ഞാൻപറഞ്ഞു... പക്ഷെ അവൾടെ മുഖത്തൊരു ഭാവമാറ്റവുമില്ല...
""...കോപ്പ്.! ഇതിവള് നശിപ്പിയ്ക്കും.! അതെങ്ങനാ ആരെന്തുകൊടുത്താലും ഉടനേയെടുത്തു വായില് വെച്ചോളുവല്ലോ... ഇനിയിപ്പൊ ഇവളേംകൊണ്ടെങ്ങനെ പന്തലിൽപ്പോവും..??"""_ സ്വയംചോദിച്ചുകൊണ്ട് ചത്തപാമ്പിന്റെ വാലിൽ തട്ടിനോക്കുമ്പോലെ അവൾടെ തലയ്ക്കിട്ട് രണ്ടുതട്ട്...
""...പ്ലാൻചെയ്യാനാന്നും പറഞ്ഞ് നീ കുന്തളിച്ചോണ്ടു പോയപ്പോൾ അതിങ്ങനെ ഫ്രണ്ട്സിലെ ജയറാമിന്റെപോലെ വന്നിരിയ്ക്കാനാന്ന് ഞാനോർത്തില്ല..!!"""_ പറയുന്നതിനിടയിൽ ഞാനവൾടെ മൂക്കിലൊന്നു തൊട്ടുനോക്കി...
...ഇനി സ്വിച്ചിതാണെങ്കിലോ..??
എന്തായാലുമെന്റെ കണക്കുകൂട്ടലു തെറ്റിയില്ല... അതുതന്നെയായ്രുന്നു സ്വിച്ച്.!
മൂക്കിൽതൊട്ടതും എന്നെഞെട്ടിച്ചുകൊണ്ട് എന്റെ കയ്യും തട്ടിമാറ്റി ചാടിയെഴുന്നേറ്റയവൾ അലമാരയ്ക്കുനേരെ വെച്ചുവിട്ടു... എന്നിട്ട് കിളിപറന്നിരിയ്ക്കുന്ന എന്നെ മൈൻഡ്പോലും ചെയ്യാതെ ഒരിളംനീല ചുരിദാറും തപ്പിയെടുത്ത് വാഷ്റൂമിലേയ്ക്കു പാഞ്ഞു...
...ഇനി കുളിയ്ക്കണോ വേണ്ടയോന്നാണോ ഇത്രേംനേരമിവൾ ആലോചിച്ചോണ്ടിരുന്നത്..??
ഈശ്വരാ.! ഇവടെ നേരേചൊവ്വേയുള്ള ഒരെണ്ണത്തിനെ മരുന്നിനെടുക്കാൻപോലും ഇല്ലാണ്ടുപോയല്ലോ..!
അങ്ങനെയൊക്കെച്ചിന്തിച്ച്
കുളികഴിഞ്ഞുവരുന്ന മീനാക്ഷിയേംകാത്ത് ഞാനാ കട്ടിലിൽത്തന്നെയിരുന്നു... കുറച്ചുനേരം അതേയിരിപ്പിരുന്നശേഷമാണ് കുളികഴിഞ്ഞ് മീനാക്ഷിയിറങ്ങിവരുന്നത്... പക്ഷേ കുളിയ്ക്കാൻ എങ്ങനെയാണോ പോയത്, അതിനു നേരെ വിപരീതമായാണ് അവളിറങ്ങിവന്നത്... മുഖത്തൊക്കെ വല്ലാത്തസന്തോഷം... ചിരിയും മൂളിപ്പാട്ടും അതിന്റെ താളത്തിനൊപ്പം ചെറിയൊരു ഡാൻസുമൊക്കെയുണ്ട്.!
മുട്ടൊപ്പമെത്തുന്ന ടവലുമുടുത്ത് ഉടുത്തുമാറാനെടുത്തിട്ടുപോയ ചുരിദാറും കയ്യിൽപ്പിടിച്ച് മൂളിപ്പാട്ടുംപാടി വരുന്ന അവളെക്കണ്ടതും എന്റെ റിലേപോയി...
...ഇവൾടെ തന്തേടെപേര് രാജീവെന്നോ അതോ അന്യൻന്നോ..??_ കൊണ്ടുപോയ ചുരിദാറ് ബെഡ്ഡിലേയ്ക്കെറിഞ്ഞ ശേഷം എന്നെനോക്കി കണ്ണിറുക്കിചിരിച്ച മീനാക്ഷിയെക്കണ്ട് ഞാനറിയാതെ സ്വയംചോദിച്ചുപോയി...
...ഈശ്വരാ.! ഇനി കുളിച്ചപ്പോൾ വാക്കല്ലാതെവല്ലതും വെള്ളംവീണോ..?? അതോയിനി ഉച്ചക്കിറുക്കൊന്നൊക്കെ പറയുന്നതിതാണോ..??_ കണ്ണുംതുറിപ്പിച്ചിരുന്ന്
💬 Comments
View all comments