0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 13K

പറയാനില്ല... അന്നിതേപോലെ ഇവളൂക്കിത്തന്നപ്പോൾ അതുംതൊളേളലുവെച്ച് നിന്റെ കാലുഞാൻ പിടിച്ചതല്ലേ..?? നീയന്ന് ഇവളുപറഞ്ഞതുംകേട്ട് എന്റെ നെഞ്ചത്തുകേറി... അന്നും നീയെന്നെ വിശ്വസിച്ചിട്ടില്ല... ഇന്നും വിശ്വസിയ്ക്കുന്നില്ല... അതുകൊണ്ട് ഇനിയിതൊക്കെ അനുഭവിച്ചോന്നേ ഞാമ്പറയൂ..!!"""_ ചുറ്റുപാടുമൊന്നു നോക്കിയശേഷം അവളോടായി പറഞ്ഞിട്ട് ഞാൻനേരെ എന്റെ റൂമിലേയ്ക്കുവലിഞ്ഞു...

അല്ലേപ്പിന്നെ കല്യാണത്തലേന്ന് കല്യാണപ്പെണ്ണും അവൾടാങ്ങളയും ഉരുണ്ടുപിടഞ്ഞുകിടന്ന് തല്ലുകൂടി പന്തല് പൊളിഞ്ഞൂന്ന വാർത്തവരും.!

അങ്ങനെ റൂമിലെത്തി ഡോറുംചാരി ഞാൻ ബെഡ്ഡിലേയ്ക്കിരുന്നു... എന്തായാലും മൂന്നുമണിയാവുന്നതല്ലേയുള്ളൂ... ബാക്കിയൊക്കെ സെറ്റുമാണ്... ഇനി ഫുഡ്കൂടി വന്നാൽമതി... അതുടനേ വരേംചെയ്യും... പിന്നെ കാറ്ററിങ്പിള്ളേരുള്ളോണ്ട് വേറൊന്നിനും നിൽക്കേംവേണ്ട... അതുകൊണ്ട് കുറച്ചൊന്നു മയങ്ങാമെന്നുകരുതി ഞാനും കേറിക്കിടന്നു... എന്നാലപ്പോഴൊന്നും മീനാക്ഷിയെ അവടെയെങ്ങും കണ്ടില്ല...

...ഇവൾടെ പ്ലാനിങ്ങിതുവരെ കഴിഞ്ഞില്ലേ..?? ഇനിയിരുന്ന് ഹൽദീടെ ബ്ലൂപ്രിന്റടിച്ചിറക്കുവാണോ..?? ഓ.! എന്തേലുവൊക്കെ കാണിയ്ക്കട്ടേ... അവസാനം സിദ്ധുവേ... ഊമ്പിപ്പോയീന്നുംപറഞ്ഞ് വരാണ്ടിരുന്നാ മതി..!!_ ഫോണും മാറ്റിവെച്ചിട്ട് തിരിഞ്ഞു കിടക്കുന്നതിനിടയിൽ എന്റെ മനസ്സുമന്ത്രിച്ചു... അതെന്താ എന്റെ മനസ്സിനു മന്ത്രിച്ചൂടേ..??

എത്രനേരം കഴിഞ്ഞൂന്ന് പിടിയൊന്നുമില്ല, മയക്കത്തിൽനിന്നും ഞെട്ടിയാണെണീറ്റത്... കണ്ണുതുറന്നു നോക്കുമ്പോൾ ഗാന്ധിജീടെ പ്രതിമ ഇരിയ്ക്കുമ്പോലെ കട്ടിലിൽ അനക്കമില്ലാതെ ചമ്രംപടിഞ്ഞിരിയ്ക്കുവാണ് മീനാക്ഷി... സാധാരണ ആ ഇരിപ്പിൽ കയ്യിലൊരു ഫോണുകൂടി ഉണ്ടാവേണ്ടതാണ്... പക്ഷേ ഇന്നതില്ല... അതുകണ്ടപ്പോഴേ എന്തോ ഒരു പന്തികേടുമണത്തു...

""...എന്തായി..?? എഞ്ചിനീയറുടെ പ്ലാനിങ്ങൊക്കെ കഴിഞ്ഞോ..??"""_ കിടന്നുകൊണ്ടുതന്നെ ചോദിച്ചുനോക്കുമ്പോഴും ആൾക്ക് യാതൊരനക്കവുമില്ല... പ്ലാൻചെയ്യാൻ ചാടിത്തുള്ളി പോയതുപോലല്ല, കടന്നലു കുത്തിയതുപോലെ ഒരു കൊട്ടയുണ്ട് മുഖം...

സംഭവം എന്തോപറ്റിയിട്ടുണ്ട്... അല്ലേലിങ്ങനെ വന്നിരിയ്ക്കുന്നതല്ല..!!_ എന്തൊക്കെയോ ആലോചിച്ചുകൂട്ടിക്കൊണ്ട് മുഖവും വീർപ്പിച്ചിരുന്ന മീനാക്ഷിയെക്കണ്ടപ്പോൾ എനിയ്ക്കങ്ങനെതോന്നി...

...ഇനി പ്ലാൻചെയ്തു പ്ലാൻചെയ്ത് തമ്മിൽത്തല്ലിയോ എല്ലാംകൂടെ..??

""...എന്തോപറ്റീടീ..?? നീയൊക്കെ ഹൽദി പ്ലാൻചെയ്ത് കല്യാണംമുടക്കിയോ..??"""_ ചോദിച്ചതിനു മറുപടിയൊന്നും മൊഴിയാതെ എന്നെ രൂക്ഷമായി നോക്കി ദഹിപ്പിയ്ക്കുകയാണ് അവളപ്പോൾ ചെയ്തത്...

അതോടെ ഇനീം

💬 Comments

View all comments