0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 13K

അടുക്കളേൽ കേറിക്കളയുമെന്നാവും പുള്ളീടെമനസ്സിൽ.!

അങ്ങനേമാലോചിച്ച് മൂപ്പീന്നിനെ പ്രാകിക്കൊണ്ടിരിയ്ക്കുമ്പോഴാണ്,

""...അപ്പൊയീ ഹൽദിയൊന്നുമില്ലേ..??"""_ ന്നുള്ള അടുത്തസംശയം വർഷേച്ചീടെ തൊളേളന്നുവന്നത്... എന്നാലതിനുള്ള മറുപടികൊടുത്തത് കീത്തുവാണ്;

""...ഹൽദിയല്ല... ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... ഇനി റിസെപ്ഷനേയുള്ളൂ... അതുപോരാന്നാണേല് നീ തിരിച്ചുപൊക്കോ..!!"""_ എന്നുംപറഞ്ഞവൾ ചാടിക്കടിച്ചതും,

""...എന്നാരു പറഞ്ഞു..??"""_ ന്നുംചോദിച്ച് മീനാക്ഷിയിടയ്ക്കു വീണു... അത്രയുംനേരം തൊലികളഞ്ഞ പഴംപോലെ എന്റടുത്തിരുന്ന് ഫോണിൽക്കുത്തിക്കൊണ്ടിരുന്ന ടീമാ... കീത്തുവിന്റെ ശബ്ദംകേട്ട് ഞെട്ടിയെഴുന്നേറ്റതാണ്...

""...ഹൽദിയുടെ പ്ലാനൊക്കെ ഞാനെപ്പോഴേ ഫൈനലൈസ് ചെയ്തതാ... പിന്നെ ഇവൾക്കൊരു സർപ്രൈസായ്ക്കോട്ടെന്നു കരുതി പറയാണ്ടിരുന്നതല്ലേ..!!"""_ ആക്കിയയൊരു ചിരിയോടെ അതുകൂടിയവൾ കൂട്ടിച്ചേർത്തതും,

...ഇതൊക്കെയെപ്പൊ..?? എന്നഭാവത്തിൽ ഞാനവളെ വായുംപൊളിച്ചു നോക്കി... അതിനു മീനാക്ഷിയെന്നെ നോക്കി കണ്ണിറുക്കി ചിരിച്ചതും ആകെക്കൂടി കീത്തുവിന് വിറഞ്ഞുകേറി...

""...നീയോ..?? നീയെന്തു പ്ലാൻ ചെയ്തെന്നാ..??
അതുമാരോടു ചോദിച്ചിട്ട്..??"""_ തുപ്പലുപെട്ടീല് തുപ്പലുവീണ് ചിതറുമ്പോലെ അവൾ നിന്നുതെറിയ്ക്കുമ്പോൾ ഞാൻ ചുറ്റുമൊന്നോടിച്ചു നോക്കി...

വന്ന കുറച്ചുബന്ധുക്കളും പിന്നെ നമ്മളുമൊക്കെയേയുള്ളൂ... ഇനി രണ്ടെണ്ണം കിട്ടേ.. കൊടുക്കേ ചെയ്താലും നമ്മളുമാത്രേ കാണുള്ളൂന്ന സമാധാനത്തിൽ ഞാനതുംനോക്കിയിരുന്നു... ഇല്ലാത്ത അടി ഞാൻപിടിച്ചുമാറ്റാൻ നോക്കീട്ട് ഉണ്ടാവണ്ടല്ലോ... ഏത്..??!!

അതിനിടയിൽ,

""...ഇതൊക്കെ ആരോടെങ്കിലും ചോദിയ്ക്കണോ മോളെ... ഇതൊക്കെ നാത്തൂന്റെ അവകാശമല്ലേ..??"""_ ന്നും ചോദിച്ച് വകയിലെയേതോ ഒരമ്മച്ചി സപ്പോർട്ട്കൂടി ചെയ്തതോടെ മീനാക്ഷി ന്യൂട്രലിൽനിന്നും നേരെ ടോപ്പിലേയ്ക്കു വീണു...

""...അതാണ്‌... അല്ലേലും ഇതൊക്കെ നാത്തൂന്മാരുടെ കടമയല്ലേ വല്യമ്മേ..??"""_ ന്നും ചോദിച്ച് അവള് കസേരയിൽനിന്നും പുറത്തിറങ്ങി... എന്നിട്ട് കീത്തൂനെനോക്കി ചിറികോട്ടിയൊരു ചിരിയുംചിരിച്ച് അവൾടെതന്നെ കൂട്ടുകാരികളോടായി,

""...വന്നേ... വന്നേ... നമ്മക്കു കുറെ പ്ലാൻചെയ്യാനുണ്ട്..!!"""_ എന്നുംപറഞ്ഞ് അവരേംവിളിച്ചിട്ട് പോയി... അതിനിടയിൽ ഇപ്പൊവരാവേന്ന് എന്നോടു കണ്ണുകാട്ടുകയുംചെയ്തു... അവള് മറ്റേ ചേച്ചിമാരേംകൊണ്ട് അകത്തേയ്ക്കു പോയപ്പോൾ കടിച്ചുകീറാനുള്ള കലിപ്പിൽ എന്നേംനോക്കി നിൽക്കുവാണ് കീത്തു...

""...എനിയ്ക്കു പ്രത്യേകിച്ചൊന്നും

💬 Comments

View all comments