0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 13.1K

അച്ഛനെങ്ങാനും കണ്ടാലുണ്ടല്ലോ..!!"""_ ന്നും പറഞ്ഞൊരു ചാട്ടവും...

...ഏഹ്.! സംഭാവനയോ..?? അപ്പൊ ഈ വാങ്ങി പോക്കറ്റിലിട്ടതൊക്കെ ലെവൾക്കുള്ള സംഭാവനയായ്രുന്നോ..?? കോപ്പ്.!

""...ദേ... ഇനിയാരു കൊണ്ടേത്തന്നാലും
സംഭാവന മേടിയ്ക്കുന്നില്ലാന്ന് പറഞ്ഞാമതി..!!"""_ എന്നുംപറഞ്ഞ് ചെറിയമ്മ ആരെയോകണ്ടിട്ട് കയ്യുമെടുത്തുകാട്ടിക്കൊണ്ട് ധൃതിയിലങ്ങോട്ടേയ്ക്കോടി...

...കോപ്പ്.! ഒരു രസോക്കെ വന്നതായ്രുന്നു... ഇനിയിപ്പൊ വലിയ്ക്കാനാ ഞാനിവടെ നിൽക്കുന്നെ..??_ എന്നും പ്രാകിക്കൊണ്ട് അവടന്നു പോകാൻതുടങ്ങുമ്പോഴാണ് ഒരാന്റി വീണ്ടുമൊരു കവറുമായിവന്നത്...

""...ഇല്ലചേച്ചി... സംഭാവന വാങ്ങുന്നില്ലാന്നു പറയാൻപറഞ്ഞായ്രുന്നു..!!"""_ ഞാൻ നിഷ്കുവായതും പുള്ളിക്കാരി ചിരിച്ചുകൊണ്ട്,

""...അതുസാരമില്ല... മോൻവെച്ചോ..!!"""_ ന്നുംപറഞ്ഞ് അവരെന്നെ നിർബന്ധിച്ചേൽപ്പിച്ചു...

...ഇങ്ങനെ പിടിപ്പിച്ചിട്ടുപോവാൻ വല്ല ചില്ലറ പൈസേമാവോ ഉള്ളിൽ..?? എന്നാൽ പെണ്ണുമ്പിള്ളേടെ ശവമിവടെ വീഴും..!!_ എന്നുമുറപ്പിച്ച് തുറന്നുനോക്കുമ്പോൾ അതിനുള്ളിലും ഒരഞ്ഞൂറ്.! പാവംചേച്ചി... വെറുതെ തെറ്റിദ്ധരിച്ചു.!

മനസ്സിലൊരു കുറ്റബോധം തോന്നുന്നതിനിടയിലും ഞാൻ ശെരിയ്ക്കൊന്നു ചാർജ്ജായി...
നമ്മളായ്ട്ടുവേണ്ടെന്നു പറഞ്ഞാലും നിർബന്ധിച്ചുതരുന്നതല്ലേ... പിന്നെന്തിന് കളയണം..??_ അങ്ങനേംകരുതി ഞാൻ നൈസായ്ട്ട് ആരും കാണാത്തൊരു മൂലയിലേയ്ക്കു മാറിനിന്നു...

ഇതിനിടയിൽ അവടവിടെയായി മീനൂന്നും മീനൂട്ടിയെന്നും മീനാക്ഷീന്നുമൊക്കെയുള്ള വിളി ഞാൻ കേട്ടെങ്കിലും ഞാനതൊന്നും കാര്യമാക്കിയില്ല... അപ്പോഴേയ്ക്കും മൂന്നുനാല് പേരുകൂടി നൂറും ഇരുന്നൂറും അഞ്ഞൂറുമൊക്കെവെച്ച് തന്നതോടെ എന്റെ ബിസിനസ് മൈൻഡുണർന്നു...

...വെറുതേനിന്നിട്ട് ഇത്രേംകിട്ടുന്നുണ്ടേൽ ആളുകളെയൊക്കെ ചിരിച്ചുകളിച്ചു സ്വീകരിച്ചാലെന്തോരം കിട്ടിയേനേ..??_
അതോടെ ഞാൻ വിജിലന്റായി... പിന്നങ്ങോട്ട് ഞാനെന്റവക സ്വീകരണമങ്ങട് അഴിച്ചുവിട്ടു... അതോടെ കളക്ഷനും കുതിച്ചുയർന്നു...

അങ്ങനെയൊരു മാമന്റെകയ്യീന്ന് കാശുവാങ്ങി പോക്കറ്റിലിടുമ്പോഴാണ്,

""...ഡാ..!!"""_ ന്നൊരു വിളികേൾക്കുന്നത്... ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ കീത്തു കലിതുള്ളി നിൽക്കുന്നു... അതോടെ എന്റെസിലിണ്ടറിന്റെ ഗ്യാസ് ആരൊക്കെയോചേർന്ന് കുത്തിപ്പൊട്ടിച്ച നിലയിലുമായി...

""...അതുപിന്നെ... അവരു തന്നപ്പൊ..."""_ ഞാൻനിന്നു വിക്കാനായി തുടങ്ങുമ്പോൾ അതൊന്നും കേൾക്കാൻ നിൽക്കാതെ അവളൊറ്റച്ചീറലായ്രുന്നു...

""...എടാ... നിനക്കും നിന്റെ പെമ്പിളയ്ക്കും ഇതെന്തോത്തിന്റെ കേടാ..?? അവളവിടെ

💬 Comments

View all comments