Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
എന്നാ പട്ടിഷോയാടാ കാണിയ്ക്കുന്നെ..?? മനുഷ്യനെ നാണംകെടുത്താനായ്ട്ട്... അയ്യേ... കുറച്ചൊക്കെ ഉളുപ്പുവേണ്ടേ..??"""_ ചുറ്റുമൊന്നുനോക്കിയിട്ട് മിഠായികവറ് കിരുകിരുക്കുമ്പോലെ അവൾനിന്ന് കിരുകിരുത്തു... അതിന് ഞാനറിയാതൊരു ദീർഘനിശ്വാസവും വിട്ടു...
...അപ്പൊ കാശുമേടിച്ചതു കണ്ടിട്ടില്ല..!!
""...അല്ല... അവളെന്തോ കാട്ടീന്നാ..?? അവളവിടെ ചെറിയമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം നിൽക്കുന്നേന് കീത്തുവേച്ചിയ്ക്കെന്താ പ്രശ്നം..??"""_ അവളടുത്തുനിന്നാൽ കാശുകിട്ടീലെങ്കിലോന്നു കരുതി എങ്ങനേലും ഒഴുവാക്കിവിടാനെന്നോണം ഞാൻചോദിച്ചു...
""...അവളെന്തോ കാട്ടീന്നോ..?? അവളു മനഃപൂർവ്വം എന്നെ ദ്രോഹിയ്ക്കാനായ്ട്ട് ഓരോന്നുകാട്ടുവാ... എന്നെക്കാളും ഭംഗിയോടെ ഒരുങ്ങിയിറങ്ങാൻ ഇന്നെന്താ അവൾടെ കല്യാണവാണോ..?? എന്നിട്ടവൾടെയൊരു കൊഞ്ചിക്കുഴഞ്ഞുള്ള വർത്താനോം ഒലിപ്പീരും... എനിയ്ക്കൊന്നുമങ്ങട് സുഖിയ്ക്കുന്നില്ല... അതുകൊണ്ടു മര്യാദയ്ക്കു നീയവളെപ്പറഞ്ഞു വിലക്കിയ്ക്കോ... അറിയാലോ, പിടിവിട്ടാൽ ഞാനെന്താ കാട്ടുന്നേന്ന് എനിയ്ക്കുപോലും അറിയൂല..!!"""_ ഭദ്രകാളി തുള്ളിക്കൊണ്ട് അവളുനിന്നു വിറച്ചു... എന്നാലൊരു ചെവികൊണ്ട് ഞാനതു കേൾക്കുന്നുണ്ടായെങ്കിലും കാശുതരാതെ കേറിപ്പോണവരിലായ്രുന്നു എന്റെ രണ്ടുകണ്ണുകളും...
""...എടാ... ഞാമ്പറഞ്ഞതു നീ കേട്ടോ..??"""_ കീത്തുവൊരിയ്ക്കൽക്കൂടി ചീറിയതും,
""...അതുപിന്നെ ഒരുങ്ങുന്നതും ആളുകളെ സ്വീകരിയ്ക്കുന്നതുമൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..?? അതിനിപ്പോ ഞാനെന്തു പറയാനാണ്..?? ഇനിയവള് ആളെ സ്വീകരിയ്ക്കുന്നത് നിനക്കു പിടിയ്ക്കുന്നില്ലേൽ അവളെപിടിച്ചോണ്ടുവന്നാ കസേരയിലിരുത്തീട്ട് ചേച്ചിപോയി സ്വീകരിയ്ക്കാൻ നിൽക്ക്... പ്രശ്നംതീർന്നില്ലേ..??"""_ ഇതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് സ്വീകരിച്ചിട്ടും കാശൊന്നുംതരാതെ കേറിപ്പോയ ഒരു ഫാമിലിയെനോക്കി പല്ലിറുമ്മിക്കൊണ്ട് ഞാൻചോദിച്ചു...
""...നീയിങ്ങനേപറയൂന്ന് എനിയ്ക്കറിയാടാ... അല്ലേലും ഇതൊക്കെ നീയുമവളും കൂടിയുള്ള പ്ലാനിങ്ങാന്ന് എനിയ്ക്കറിയാം..!!"""_ എന്നുംപറഞ്ഞ് എന്നെയവൾ കണ്ണുരുട്ടി പേടിപ്പിയ്ക്കുമ്പോൾ വീണ്ടുമൊരു ചേച്ചി കവറുമായിവന്നു... കീത്തുനിന്നതുകൊണ്ട് മനസ്സിൽ പ്രാകിക്കൊണ്ടാണ് ഞാനതു വേണ്ടാന്നുപറഞ്ഞത്...
അപ്പോഴേയ്ക്കും ഫോട്ടോയെടുക്കാനായി ആരൊക്കെയോ വന്നിട്ട് കീത്തുവീണ്ടും സ്റ്റേജിലേയ്ക്കു കേറിപ്പോയി... അതോടെ ഞാൻ വീണ്ടുമെന്റെ ഡ്യൂട്ടിതുടങ്ങി... ഇടയ്ക്കിടെ ആരെങ്കിലുമിതൊക്കെ ശ്രദ്ധിയ്ക്കുന്നുണ്ടോന്ന് നോക്കുന്നുമുണ്ടായ്രുന്നു...
പക്ഷെ ഇല്ല.! ഇഷ്ടംപോലെ ആളുകൾ വരുന്നതുകൊണ്ട് ആരുമെന്നെ ശ്രദ്ധിയ്ക്കുന്നില്ല... ആദ്യമായി കാർന്നോരേം കൊണ്ടൊരു ഗുണമുണ്ടായി...
അങ്ങനെ പിന്നേം
💬 Comments
View all comments